ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയ്ക്ക് ജീവപര്യന്തം- Encounter Specialist Pradeep Sharma | Lakhan Bhaiya | Manorama Online News
ഗുണ്ടാത്തലവനെ കൊന്ന ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയ്ക്ക് ജീവപര്യന്തം; ‘കീഴ്ക്കോടതിക്ക് തെറ്റി, മൂന്നാഴ്ചയ്ക്കം കീഴടങ്ങണം’
ഓൺലൈൻ ഡെസ്‌ക്
Published: March 20 , 2024 09:24 AM IST
1 minute Read
പ്രദീപ് ശർമ. ചിത്രം: PTI
മുംബൈ ∙ ഛോട്ടാ രാജൻ സംഘത്തിലെ ലഖൻ ഭയ്യയെ (രാം നാരായണൻ ഗുപ്ത) 2006ൽ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിൽ മുംബൈ പൊലീസിലെ മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയ്ക്ക് (62) ബോംബെ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. നേരത്തേ കേസിലെ 21 പ്രതികളെ ജീവപര്യന്തം ശിക്ഷിക്കുകയും ശർമയെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, കീഴ്ക്കോടതിക്ക് വിചാരണയിൽ തെറ്റു പറ്റിയെന്നും പ്രദീപ് ശർമയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ വിധി.
Read More: ‘തമിഴ്നാട്ടുകാരെ മൊത്തം ഉദ്ദേശിച്ചില്ല’: മാപ്പ് പറഞ്ഞ് ശോഭ, കേരളത്തെ കുറിച്ചുള്ള പരാമർശം പിൻവലിച്ചില്ല
ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കം കോടതിയിൽ കീഴടങ്ങണം. 2021ൽ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് പുറത്ത് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ കേസിലും വ്യവസായി മൻസൂഖ് ഹിരണിന്റെ കൊലപാതകക്കേസിലും പ്രദീപ് ശർമ പ്രതിയാണ്. 1983ൽ സബ് ഇൻസ്പെക്ടറായി പൊലീസിൽ ചേർന്ന പ്രദീപ് ശർമ, മുംബൈ അധോലോകത്തെ തുടച്ചുനീക്കാൻ പൊലീസ് നടത്തിയ 300ൽ പരം ഏറ്റുമുട്ടലുകളിൽ പങ്കാളിയായി.
ഇതിൽ 113 എണ്ണവും നയിച്ചത് ഇദ്ദേഹമായിരുന്നു. എന്നാൽ, ക്രമേണ ഒട്ടേറെ കുറ്റവാളികളുമായി ബന്ധം സ്ഥാപിച്ചുവെന്നാണ് ആരോപണം. വകുപ്പുതല നടപടികളും നേരിട്ടിരുന്നു. 2019ൽ പൊലീസിൽനിന്ന് സ്വയം വിരമിച്ച പ്രദീപ് ശർമ, ശിവസേനയിൽ ചേർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലസൊപാരയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
English Summary:
In first such conviction, encounter specialist gets life for killing gangster
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-20 40oksopiu7f7i7uq42v99dodk2-list 5ntmatlo2icqbusqrkvm0lh94v mo-judiciary-lawndorder-mumbai-police 5us8tqa2nb7vtrak5adp6dt14p-2024 mo-crime-crime-news 5us8tqa2nb7vtrak5adp6dt14p-list mo-news-common-fake-encounter 5us8tqa2nb7vtrak5adp6dt14p-2024-03-20 mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024 mo-judiciary-lawndorder-encounter
Source link