ഇന്നത്തെ നക്ഷത്രഫലം, മാർച്ച് 20, 2024


ചിലർക്ക് ഇന്ന് തൊഴിൽ രംഗത്ത് സമ്മർദ്ദം വർധിച്ചേക്കും. മോശം സാഹചര്യം ആണെങ്കിലും നിങ്ങളുടെ സംസാരം, പെരുമാറ്റം എന്നിവ പരുഷമാകാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം. ഒരു കാര്യത്തിലും അഹങ്കാരം കാണിക്കരുത്. ബിസിനസിലെ മാറ്റങ്ങൾ നിങ്ങൾക്ക് നേട്ടം കൊണ്ടുവരാനിടയുണ്ട്. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതം സന്തോഷകരമാകുകയും ചെയ്യും. ഓരോ കൂറുകാരുടെയും ഇന്നത്തെ ഫലം വിശദമായി വായിക്കാം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)ഒന്നിന് പുറകെ ഒന്നായി സന്തോഷകരമായ വാർത്തകൾ ലഭിക്കും. എന്നാൽ തൊഴിൽ ചെയ്യുന്നവർക്ക് ജോലി സ്ഥലത്ത് സമ്മർദ്ദം വർധിക്കാനിടയുണ്ട്. സംസാരമോ പെരുമാറ്റമോ പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും നിങ്ങളെ കുറിച്ചോർത്ത് ആശങ്കാകുലരാകും. പുതിയതായി ഏതൊരു കാര്യവും ആരംഭിക്കുന്നതിന് മുമ്പായി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക. ഇന്ന് ചില പ്രധാന ചർച്ചകളുടെ ഭാഗമായേക്കും. പങ്കാളിയുമായി സമയം ചെലവിടുന്നത് നിങ്ങളുടെ ബന്ധം ദൃഢപ്പെടുത്താൻ സഹായിക്കും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമായിരിക്കും. ഒന്നിലും അഹങ്കരിക്കാതിരിക്കുക. ചില സുപ്രധാന ജോലികൾ ഇന്ന് തന്നെ തീർക്കാനിടയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ബിസിനസ് രംഗത്ത് നേരിട്ടിരുന്ന പല പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും. ഇന്ന് ആരിൽ നിന്നും പണം കടം വാങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം തിരികെ നൽകുന്നതിൽ നിങ്ങൾ ബുദ്ധിമുട്ട് നേരിട്ടേക്കും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ബിസിനസ് ചെയ്യുന്നവർ ഒരു വലിയ ലക്‌ഷ്യം നേടാനായി പരിശ്രമം ആരംഭിക്കും. ആളുകളെ ഒരുമിച്ച് നിർത്താൻ നിങ്ങൾ പരമാവധി ശ്രമിക്കുന്നതാണ്. വിദ്യാർത്ഥികളുടെ പഠന കാര്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഇന്ന് നിങ്ങൾക്ക് ഒരു സുഹൃത്തിന്റെ പ്രത്യേക സഹായവുമുണ്ടാകും. കുട്ടികളിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കുന്നത് സന്തോഷത്തിനിടയാക്കും. കുടുംബത്തിൽ ചില ശുഭകാര്യങ്ങൾ നടക്കാനിടയുണ്ട്.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടകക്കൂറുകാർക്ക് വളരെ ഗുണകരമായ ദിവസമായിരിക്കും. വീട്ടിലും പുറത്തുമുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ സാധിക്കും. കുടുംബാംഗങ്ങളും അതിനാൽ സന്തുഷ്ടരായി കാണപ്പെടും. ജോലിയിൽ അശ്രദ്ധ കാണിച്ചാൽ വലിയ നഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. ബിസിനസ് ചെയ്യുന്നവർ ചില മാറ്റങ്ങളുമായി മുമ്പോട്ട് പോകും. വളരെ നാളുകൾക്ക് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് സന്തോഷം നൽകും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറുകാരെ ഭാഗ്യം തുണയ്ക്കുന്ന ദിവസമാണ്. പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലികൾ നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ മനസിലെ ചില കാര്യങ്ങൾ പങ്കാളിയുമായി പങ്കുവെക്കും. ചില പദ്ധതികളിൽ നിങ്ങൾ സന്തോഷമുള്ള വ്യക്തിയായി കാണപ്പെടും. സന്താനങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ആശങ്ക നിലനിൽക്കും. ഇന്ന് നിങ്ങൾക്ക് ചില മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചേക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)ബിസിനസിൽ നിന്ന് കിട്ടാനുള്ള പണം ഇന്ന് നിങ്ങളുടെ കൈവശം വന്നുചേരാനിടയുണ്ട്. ചില മാറ്റങ്ങൾ നിങ്ങളെ സന്തോഷിപ്പിച്ചേക്കാം. എന്നാൽ ആരോഗ്യം ശ്രദ്ധിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അവ നിസാരമായി കാണരുത്. വൈദ്യോപദേശം സ്വീകരിക്കണം. അപകട സാധ്യതയുള്ള ജോലിയിൽ നിന്ന് വിട്ടുനിൽക്കുക. വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാൻ സാധിക്കുന്നതാണ്. ഏത് കാര്യവും പിതാവുമായി ചർച്ച നടത്താവുന്നതാണ്.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)വളരെ അനുകൂലമായ ദിവസമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം അനുഭവപ്പെടും. ചില ലക്ഷ്യങ്ങളിൽ എളുപ്പം എത്തിച്ചേരാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. ഭൂമി, വീട് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നവർ രേഖകളെല്ലാം ശ്രദ്ധാപൂർവം പരിശോധിച്ച ശേഷം മാത്രം ഒപ്പുവെയ്ക്കുക. പുതിയ സൗഹൃദങ്ങൾ കണ്ടെത്തും. തൊഴിൽ രംഗത്ത് നിങ്ങളുടെ വീഴ്ച ആഗ്രഹിക്കുന്നവർ നിങ്ങൾക്കെതിരെ പ്രവർത്തിക്കാനിടയുള്ളതിനാൽ കരുതിയിരിക്കണം. ബുദ്ധികൊണ്ട് ഇത്തരക്കാരുടെ നീക്കങ്ങളെ നേരിടാൻ നിങ്ങൾക്ക് സാധിച്ചേക്കും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ചെലവുകൾ വർധിക്കുന്ന ദിവസമായിരിക്കും. ചില പദ്ധതികളിൽ പണം നിക്ഷേപിക്കും. ഓരോ ജോലിയും വളരെ ശ്രദ്ധാപൂർവം ചെയ്യുക. നിയമപരമായ കാര്യങ്ങളിൽ വളരെയധികം ജാഗ്രത ആവശ്യമാണ്. നാളുകളായി ജോലി സംബന്ധമായി നേരിട്ടിരുന്ന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ഇക്കൂട്ടർക്ക് ഇന്ന് വാഹനയോഗം ഉണ്ട്. കുടുംബത്തിലെ കുട്ടികളുടെ ചില ആഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമായിരിക്കും. കലാപരമായ കഴിവുകൾ മെച്ചപ്പെടും. ജോലി സമ്മർദ്ദം അമിതമാണെങ്കിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ നിങ്ങൾക്ക് സാധിക്കും. ചില തീരുമാനങ്ങൾ നന്നായിരുന്നു എന്ന് തോന്നുന്ന ദിവസമാണ്. സന്താനങ്ങളെ ചില മൂല്യങ്ങൾ പഠിപ്പിക്കും. സാമ്പത്തികമായി ഗുണമുണ്ടാകുന്ന ദിവസമാണ് ഇന്ന്. പ്രണയ ജീവിതം നയിക്കുന്ന ആളുകൾക്ക് പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)സന്തോഷം വർധിക്കുന്ന ദിവസമാണ്. പല കാര്യങ്ങളും ഇന്ന് നിങ്ങൾക്ക് അനുകൂലമായിരിക്കും. ചില പ്രധാന ജോലികളുടെ ഭാഗമായി പെട്ടന്നൊരു യാത്ര വേണ്ടി വന്നേക്കാം. ചില ആളുകൾ നിങ്ങളുടെ ജോലിയിൽ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചേക്കും. സമൂഹത്തിൽ സ്വാധീനമുള്ള ചില ആളുകളെ കാണാനിടയാകും. വീട്ടിലെയും പുറത്തെയും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ ഏകോപനം നിലനിർത്തേണ്ടതുണ്ട്.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ബിസിനസ് ചെയ്യുന്നവർക്ക് നല്ല ദിവസമാണ്. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സാധിക്കും. പ്രധാന ജോലികൾ ചെയ്യുന്നതിൽ ഒട്ടും അമാന്തിക്കരുത്. സഹോദര ഗുണം ഉണ്ടാകും. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മാതാപിതാക്കളുമായി ചർച്ച ചെയ്യാവുന്നതാണ്. അവരായിരിക്കും നിങ്ങളുടെ ഏറ്റവും വലിയ പിന്തുണ. ചില ബന്ധുക്കളുമായി അകൽച്ച അനുഭവപ്പെടാനിടയുണ്ട്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട്, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ഏത് ജോലിയും കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. വീട്ടിൽ ചില ചടങ്ങുകൾ നടക്കുന്നതിനാൽ ബന്ധുജന സന്ദർശനം ഉണ്ടാകും. നിങ്ങളുടെ സംസാരത്തിന്റെ മാധുര്യം നിലനിർത്താൻ ശ്രമിക്കണം. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ ശ്രദ്ധിക്കുക.


Source link

Exit mobile version