കറാച്ചി: പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെയും വധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും ഇളയ മകൾ അസീഫ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. പ്രസിഡന്റായ സാഹചര്യത്തിൽ സർദാരി ഒഴിഞ്ഞ ദേശീയ അസംബ്ലി മണ്ഡലത്തിലേക്ക് അസീഫ പത്രിക സമർപ്പിച്ചു.
സിന്ധ് പ്രവിശ്യയിലെ ഷഹീദ് ബെൻസിറാബാദ് ജില്ലയിൽപ്പെടുന്ന എൻഎ-207-ാം മണ്ഡലത്തിൽ വൻ സർദാരി നേടിയ വൻ ഭൂരിപക്ഷം അസീഫ നിലനിർത്തുമെന്നു കരുതുന്നു. മുപ്പത്തൊന്നുകാരിയായ അസീഫ രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു.
Source link