ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് 17-ാം സീസണിലേക്ക് രണ്ട് ദിനങ്ങൾ മാത്രം…


മാ​ത്തു​ക്കു​ട്ടി ടി. ​കൂ​ട്ടു​മ്മേ​ൽ ആ​​രാ​​ധ​​ക​​രേ, ശാ​​ന്ത​​രാ​​കു​​വി​​ൻ… ബ്ലോ​​ക്ബ​​സ്റ്റ​​ർ ഐ​​പി​​എ​​ൽ അ​​ടി മറ്റന്നാൾ മു​​ത​​ൽ നി​​ങ്ങ​​ളു​​ടെ ക​​ണ്‍​മു​​ന്നി​​ലേ​​ക്ക്… പ​​ത്ത് ടീ​​മും പ​​ത്തു ത​​ല​​ക​​ളു​​മാ​​യി ക​​ള​​ത്തി​​ൽ ക​​പ്പി​​നാ​​യു​​ള്ള പ​​ട​​യോ​​ട്ടം ആ​​രം​​ഭി​​ക്കു​​ന്പോ​​ൾ നാ​​ടും ന​​ഗ​​ര​​വും ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ആ​​ര​​വ​​ത്തി​​ലേ​​ക്ക് ചു​​വ​​ടു​​മാ​​റും. ക്രി​​ക്ക​​റ്റി​​ന്‍റെ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ​​യും ചൂ​​ടും ചൂ​​രു​​മു​​ള്ള ദി​​ന​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് രാ​​ജ്യം നാ​​ളെ​​മു​​ത​​ൽ മി​​ഴി​​തു​​റ​​ക്കു​​ക. പ​​ക​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ച​​ാരണ ചൂ​​ടാ​​ണെ​​ങ്കി​​ൽ രാ​​ത്രി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് അ​​ടി​​യും ഏ​​റും അ​​ര​​ങ്ങേ​​റും… ഐ​​പി​​എ​​ല്ലി​​ന്‍റെ 17-ാം സീ​​സ​​ണ്‍ രാ​​ജാ​​ക്ക​ന്മാ​രാ​​കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് ടീ​​മു​​ക​​ൾ. മും​ബൈ ഇ​ന്ത്യ​ൻ​സ് (ചാ​​ന്പ്യ​​ൻ: 2013, 2015, 2017, 2019, 2020) ക്യാ​​പ്റ്റ​​ൻ: ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ, കോ​​ച്ച്: മാ​​ർ​​ക്ക് ബൗ​​ച്ച​​ർ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ൽ​നി​ന്ന് ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ തി​രി​ച്ചെ​ത്തി​ച്ച് രോ​ഹി​ത് ശ​ർ​മ​യ്ക്കു പ​ക​രം നാ​യ​ക​സ്ഥാ​ന​ത്ത് അ​വ​രോ​ധി​ച്ച ശേ​ഷ​മാ​ണ് മും​ബൈ ഇ​ത്ത​വ​ണ എ​ത്തു​ന്ന​ത്. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ കാ​ഹ​ള​മെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​നം. ഹാ​ർ​ദി​ക്കി​നെ കൂ​ടാ​തെ രോ​ഹി​ത് ശ​ർ​മ, ജ​സ്പ്രീ​ത് ബും​റ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഇ​ഷാ​ൻ കി​ഷ​ൻ, തി​ല​ക് വ​ർ​മ എ​ന്നി​വ​രട​ങ്ങു​ന്ന വ​ൻ നി​ര​യാ​ണ് മും​ബൈ​യു​ടെ ക​രു​ത്ത്. ബും​റ​യ്ക്കു കൂ​ട്ടാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ ജെ​റാ​ൾ​ഡ് കോ​റ്റ്‌​സി​യും ഇ​ത്ത​വ​ണ​യു​ണ്ട്. പീ​യു​ഷ് ചൗ​ള ഒ​ഴി​കെ എ​ടു​ത്തു​പ​റ​യാ​ൻ ത​ക്ക മി​ക​ച്ചൊ​രു സ്പി​ന്ന​ർ ടീ​മി​ലി​ല്ല. പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് സൂ​ര്യ​കു​മാ​ർ യാ​ദ​വ് ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ക​ണ്ടേ​ക്കി​ല്ല എ​ന്ന സ​ന്ദേ​ഹ​മു​ണ്ട്. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് (ചാ​​ന്പ്യ​​ൻ: 2010, 2011, 2018, 2021, 2023) ക്യാ​​പ്റ്റ​​ൻ: എം.​​എ​​സ്. ധോ​​ണി, കോ​​ച്ച്: സ്റ്റീ​​ഫ​​ൻ ഫ്ളെ​​മിം​​ഗ് ഈ ​സീ​സ​ണി​ലെ പ​കു​തി​യോ​ളം ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ സ്വ​ന്തം ക​ള​ത്തി​ൽ ക​ളി​ക്കാ​മെ​ന്ന കാ​ര്യം ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് ഗു​ണ​ക​ര​മാ​ണ്. മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ നേ​തൃ​ത്വ മി​ക​വാ​ണ് മ​റ്റൊ​രു ക​രു​ത്ത്. ചെ​പ്പോ​ക്കി​ലെ സ്ലോ ​പി​ച്ച് ര​വീ​ന്ദ്ര ജ​ഡേ​ജ, മോ​യി​ൻ അ​ലി, മ​ഹീ​ഷ തീ​ക്ഷണ, മി​ച്ച​ൽ സാ​ന്‍റ​്ന​ർ എ​ന്നി​വ​ർ​ക്ക് കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​നാ​കും. ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, അ​ജി​ങ്ക്യ ര​ഹാ​നെ, ശി​വം ദു​ബെ, മോ​യി​ൻ അ​ലി, ഡാ​ര​ൽ മി​ച്ച​ൽ, ര​ചി​ൻ ര​വീ​ന്ദ്ര, ജ​ഡേ​ജ, മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി എ​ന്നി​വ​രു​ള്ള മി​ക​ച്ച ബാ​റ്റിം​ഗ്-​ഓ​ൾ​റൗ​ണ്ട് നി​ര. ബൗ​ളിം​ഗ് നി​ര​യും മി​ക​ച്ച​തു​ത​ന്നെ. മു​ഷ്താ​ഫി​സു​ർ റ​ഹ്‌​മാ​ൻ, ഷാ​ർ​ദു​ർ ഠാ​ക്കൂ​ർ, ദീ​പ​ക് ചാ​ഹ​ർ, മ​തീ​ശ പ​തി​രാ​ന എ​ന്നി​വ​രാ​ണ് പേ​സ് നി​ര​യി​ലെ പ്ര​മു​ഖ​ർ. ടോ​പ് ഓ​ർ​ഡ​ർ ബാ​റ്റ​ർ ഡാ​ര​ൽ മി​ച്ച​ലി​ന് പ​രി​ക്കി​നെ തു​ട​ർ​ന്ന് ലീ​ഗി​ന്‍റെ പ​കു​തി​യി​ലേ​റെ ഭാ​ഗം ക​ളി​ക്കാ​നാ​വാ​ത്ത​ത് ടീ​മി​ന് തി​രി​ച്ച​ടി​യാ​ണ്. തീ​ക്ഷണ​യ്ക്കും മു​ഷ്താ​ഫി​സു​റി​നും പ​രി​ക്കു​ണ്ടെ​ന്ന​തും പ്ര​ശ്ന​മാ​യേ​ക്കും. സ​ണ്‍റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് (ചാ​​ന്പ്യ​​ൻ: 2016) ക്യാ​​പ്റ്റ​​ൻ: പാ​​റ്റ് ക​​മ്മി​​ൻ​​സ്, കോ​​ച്ച്: ഡാ​​നി​​യേ​​ൽ വെ​​ട്ടോ​​റി ഓ​സ്ട്രേ​ലി​യ​യ്ക്ക് ടെ​സ്റ്റ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്, ഏ​ക​ദി​ന ലോ​ക​ക​പ്പ് കി​രീ​ട​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ത്ത പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ നേ​തൃ​ത്വം സ​ൺ​റൈ​സേ​ഴ്സി​ന് ഈ ​സീ​സ​ണ്‍ മി​ക​ച്ച​താ​ക്കു​മോ എ​ന്നാ​ണ് ക​ണ്ട​റി​യേ​ണ്ട​ത്. എ​ക്കാ​ല​വും ബൗ​ളിം​ഗ് യൂ​ണി​റ്റാ​ണ് സ​ണ്‍റൈ​സേ​ഴ്സി​ന്‍റെ ക​രു​ത്ത്. ഇ​തി​ൽ പേ​സി​ന് ക​മ്മി​ൻ​സി​ന്‍റെ വ​ര​വ് കൂ​ടു​ത​ൽ ക​രു​ത്ത് ന​ൽ​കും. ഒ​പ്പം ഭു​വ​നേ​ശ്വ​ർ കു​മാ​റും മാ​യ​ങ്ക് മ​ർ​ക്ക​ണ്ഡെ​യു​മു​ണ്ട്. സ്പി​ന്നി​ൽ വ​നി​ന്ദു ഹ​സ​രം​ഗ​യു​ടെ വ​ര​വ് ടീ​മി​നു ഗു​ണം ചെ​യ്യും. ട്രാ​വി​സ് ഹെ​ഡ്, ഹെ​ൻ‌‍റി​ച്ച് ക്ലാ​സ​ൻ, എ​യ്ഡ​ൻ മാ​ർ​ക്രം എ​ന്നി​വ​രു​ള്ള ബാ​റ്റിം​ഗ് നി​ര​യും ശ​ക്ത​മാ​ണ്. ഇ​ന്ത്യ​ൻ ടീ​മി​ൽ സ്ഥി​ര​മാ​യി ക​ളി​ക്കു​ന്ന ഒ​രു ക​ളി​ക്കാ​ൻ ഇല്ല. മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, രാ​ഹു​ൽ ത്രി​പാ​ഠി, അ​ഭി​ഷേ​ക് ശ​ർ​മ, ഉ​മ്രാ​ൻ മാ​ലി​ക്, അ​ബ്ദു​ൾ സ​മ​ദ് എ​ന്നി​വ​ർ​ക്ക് ഇക്ക​ഴി​ഞ്ഞ സീസൺ ആ​ഭ്യ​ന്ത​ര ലി​മി​റ്റ​ഡ് ഓ​വ​ർ ക്രി​ക്ക​റ്റി​ൽ ശോ​ഭി​ക്കാ​നാ​യി​ല്ല. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് (ചാ​​ന്പ്യ​​ൻ: 2008) ക്യാ​​പ്റ്റ​​ൻ: സ​​ഞ്ജു സാം​​സ​​ണ്‍, കോ​​ച്ച്: സം​​ഗ​​ക്കാ​​ര നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണ്‍, ജോ​സ് ബ​ട്‌​ല​ർ, യ​ശ​സ്വി ജ​യ്സ്വാ​ൾ എ​ന്നി​വ​രു​ള്ള മി​ക​ച്ച ബാ​റ്റിം​ഗ് നി​ര. ഇ​തി​ലേ​ക്ക് ഷി​മ്രോ​ണ്‍ ഹെ​റ്റ്മെ​യ​ർ, റ​യാ​ൻ പ​രാ​ഗ്, ധ്രു​വ് ജു​റെ​ൽ, റോ​വ്മാ​ൻ പ​വ​ൽ എ​ന്നി​വ​രു​മെ​ത്തും. ബൗ​ളിം​ഗി​ലേ​ക്കു നോ​ക്കി​യാ​ൽ യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ, ആ​ദം സാം​പ, ആ​ർ. അ​ശ്വി​ൻ എ​ന്നീ സ്പി​ന്ന​ർ​മാ​ർ​ക്കൊ​പ്പം പേ​സി​ൽ ട്രെ​ന്‍റ് ബോ​ൾ​ട്ട്, ആ​വേ​ശ് ഖാ​ൻ എ​ന്നി​വ​രു​മെ​ത്തു​ന്പോ​ൾ ടീം ​സന്തുലിതവും ശ​ക്തവുമായിമാറുന്നു. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് (ചാ​​ന്പ്യ​​ൻ: 2012, 2014) ക്യാ​​പ്റ്റ​​ൻ: ശ്രേ​​യ​​സ് അ​​യ്യ​​ർ, കോ​​ച്ച്: ച​​ന്ദ്ര​​കാ​​ന്ത് പ​​ണ്ഡി​​റ്റ് എ​ല്ലാം ടീ​മു​ക​ളെ​യും പോ​ലെ മി​ക​ച്ച ബാ​റ്റിം​ഗ് നി​ര​യാ​ണ് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റേ​ത്. ഫി​ൽ സാ​ൾ​ട്ട്, റ​ഹ്‌​മാ​നു​ള്ള ഗു​ർ​ബാ​സ്, ശ്രേ​യ​സ് അ​യ്യ​ർ, റി​ങ്കു സിം​ഗ്, ആ​ന്ദ്രെ റ​സ​ൽ, വെ​ങ്കി​ടേ​ഷ് അ​യ്യ​ർ, നി​തീ​ഷ് റാ​ണ എ​ന്നി​വ​രു​ള്ള ബാ​റ്റിം​ഗ് നി​ര. ബൗ​ളിം​ഗി​ൽ സു​നി​ൽ ന​രേ​ന്‍റെ സ്പി​ന്നി​ലാ​ണ് പ്ര​തീ​ക്ഷ. ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ ബാ​റ്റിം​ഗി​ൽ വി​സ്ഫോ​ട​നം ന​ട​ത്താ​നു​ള്ള ക​ഴി​വും ന​രേ​നു​ണ്ട്. സ്പി​ന്ന​ർ വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി​യും മി​ക​ച്ച ക​ളി​ക്കാ​ര​നാ​ണ്. പേ​സ് ശ​ക്ത​മാ​ക്കാ​ൻ റി​ക്കാ​ർ​ഡ് വി​ല​യ്ക്ക് മി​ച്ച​ൽ സ്റ്റാ​ർ​ക്കി​നെ ടീ​മി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ബാ​റ്റിം​ഗും സ്പി​ൻ നി​ര​യും ശ​ക്ത​മാ​ണെ​ങ്കി​ലും പേ​സി​നു മി​ക​ച്ചൊ​രു നി​ര​യി​ല്ല. അ​തി​നാ​ൽ സ്റ്റാ​ർ​ക്കി​ന്‍റെ തോ​ളി​ലെ ഭാ​രം വ​ർ​ധി​ക്കും.

ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് (ചാ​​ന്പ്യ​​ൻ: 2022) ക്യാ​​പ്റ്റ​​ൻ: ശു​​ഭ്മാ​​ൻ ഗി​​ൽ, കോ​​ച്ച്: ആ​​ശി​​ഷ് നെ​​ഹ്റ ഹ​ർ​ദി​ക് പാ​ണ്ഡ്യ മും​ബൈ ഇ​ന്ത്യ​ൻ​സി​ലെ​ത്തി​യ​തോ​ടെ ശു​ഭ്മാ​ൻ ഗി​ല്ലി​നെ ക്യാ​പ്റ്റ​നാ​ക്കി​യാ​ണ് ടൈ​റ്റ​ൻ​സ് ഈ ​സീ​സ​ണ് ഒ​രു​ങ്ങു​ന്ന​ത്. ഹാ​ർ​ദി​ക്കി​നു കീ​ഴി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടു വട്ടം ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച ടൈ​റ്റ​ൻ​സ് ഈ ​സീ​സ​ണി​ലും അ​തേ​പ്ര​ക​ട​നം ല​ക്ഷ്യ​മി​ടു​ന്നു. ഗി​ൽ, കെ​യ്ൻ വി​ല്യം​സ​ണ്‍, ഡേ​വി​ഡ് മി​ല്ല​ർ, രാ​ഹു​ൽ തെ​വാ​ട്യ, മാ​ത്യു വേ​ഡ് എ​ന്നി​വ​രു​ള്ള മ​നോ​ഹ​ര​മാ​യ ബാ​റ്റിം​ഗ് നി​ര. മ​ധ്യ​നി​ര​യെ ശ​ക്ത​മാ​ക്കാ​ൻ ത​മി​ഴ്നാ​ടി​ന്‍റെ ബാ​റ്റ​ർ ഷാ​രൂ​ഖ് ഖാ​നു​മു​ണ്ട്. ബൗ​ളിം​ഗി​ൽ അ​ഫ്ഗാ​ൻ സ്പി​ന്ന​ർ റാ​ഷി​ദ് ഖാ​ൻ മു​ന്നി​ൽ​നി​ന്ന് ന​യി​ക്കു​ന്നു. ആ​വ​ശ്യ​സ​മ​യ​ത്ത് ബാ​റ്റുകൊ​ണ്ടും മി​ക​ച്ച സം​ഭാ​വ​ന താ​രം ന​ൽ​കും. ഒ​പ്പം സ​ഹ​താ​രം നൂ​ർ അ​ഹ​മ്മ​ദു​മു​ണ്ട്. ഉ​മേ​ഷ് യാ​ദ​വി​നെ കൊ​ണ്ടു​വ​ന്ന് പേ​സ് നി​ര ശ​ക്ത​മാ​ക്കാ​നാ​ണ് ടീ​മി​ന്‍റെ ശ്ര​മം. മു​ഹ​മ്മ​ദ് ഷ​മി ഇ​ല്ലാ​ത്ത​ത് പേ​സ് ആ​ക്ര​മ​ണ​ത്തെ ബാ​ധി​ക്കും. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ക്യാ​​പ്റ്റ​​ൻ: ഫാ​​ഫ് ഡു​​പ്ലെ​​സി, കോ​​ച്ച്: ആ​​ൻ​​ഡി ഫ്ള​​വ​​ർ വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ സ്മൃ​തി മ​ന്ദാ​ന ന​യി​ക്കു​ന്ന ടീം ​നേ​ടി​യ​ത് പു​രു​ഷ ടീ​മി​നെ സ​മ്മ​ർദ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്ന​താ​ണ് വാ​സ്ത​വം. ഫാ​ഫ് ഡു​പ്ലെ​സി ന​യി​ക്കു​ന്ന ടീം ​ശ​ക്ത​മാ​ണ്. ഡു​പ്ലെ​സി​യെ കൂ​ടാ​തെ വി​രാ​ട് കോ​ഹ്‌​ലി, ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ, ര​ജ​ത് പാ​ട്ടി​ദാ​ർ എ​ന്നി​വ​രു​ള്ള മി​ക​ച്ച ബാ​റ്റിം​ഗ് നി​ര. ഇ​വ​ർ​ക്കൊ​പ്പം കാ​മ​റൂ​ണ്‍ ഗ്രീ​നും ചേ​രും. ബാ​റ്റിം​ഗ് നി​ര ശ​ക്ത​മാ​ണെ​ങ്കി​ലും മി​ക​ച്ചൊ​രു ബൗ​ളിം​ഗ് യൂ​ണി​റ്റ് ഇ​ല്ലാ​ത്ത​താ​ണ് ദൗ​ർ​ബ​ല്യം. മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ൽ​സാ​രി ജോ​സ​ഫ്, ലോ​കി ഫെ​ർ​ഗു​സ​ൻ, യാ​ഷ് ദ​യാ​ൽ, ടോം ​ക​ര​ൻ എ​ന്നി​വ​ർ പേ​സ് ആ​ക്ര​മ​ണ​ത്തി​നു​ണ്ടെ​ങ്കി​ലും ഇ​വ​ർ റ​ൺ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ൽ പി​ശു​ക്ക് കാ​ണി​ക്കാത്ത​വ​രാ​ണ്. സ്പി​ൻ നി​ര​യി​ൽ ക​ര​ണ്‍ ശ​ർ​മ​യും ഹി​മാ​ൻ​ഷു ശ​ർ​മ​യു​മാ​ണ്. ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് ക്യാ​​പ്റ്റ​​ൻ: ഋ​​ഷ​​ഭ് പ​​ന്ത്, കോ​​ച്ച്: റി​​ക്കി പോ​​ണ്ടിം​​ഗ് കാ​റ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം പു​റ​ത്തി​രു​ന്ന നാ​യ​ക​ൻ ഋ​ഷ​ഭ് പ​ന്ത് തി​രി​ച്ചെ​ത്തു​ന്ന​താ​ണ് ക്യാ​പ്പി​റ്റ​ൽ​സി​ന് ആ​ശ്വാ​സം ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ ഡേ​വി​ഡ് വാ​ർ​ണ​ർ, മി​ച്ച​ൽ മാ​ർ​ഷ് എ​ന്നീ ഓ​സ്ട്രേ​ലി​യ​ക്കാ​രു​ടെ മി​ക​വും. ബൗ​ളിം​ഗി​ൽ സ്പി​ന്ന​ർ​മാ​രാ​യ കു​ൽ​ദീ​പ് യാ​ദ​വും അ​ക്ഷ​ർ പ​ട്ടേ​ലും പേ​സ് ആ​ക്ര​മ​ണ​ത്തി​ൽ മു​കേ​ഷ് കു​മാ​റും ഉ​ള്ള​ത് ടീ​മി​ന് ക​രു​ത്താ​കു​ന്നു. ഇം​ഗ്ല​ണ്ട് ബാ​റ്റ​ർ ഹാ​രി ബ്രൂ​ക്ക്, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ ലും​ഗി എ​ൻ​ഗി​ഡി എ​ന്നി​വ​ർ ഇ​ല്ലാ​ത്ത​ത് തി​രി​ച്ച​ടി​യാ​യേ​ക്കും. പ​ഞ്ചാ​ബ് കിം​ഗ്സ് ക്യാ​​പ്റ്റ​​ൻ: ശി​​ഖ​​ർ ധ​​വാ​​ൻ, കോ​​ച്ച്: ട്രെ​​വ​​ർ ബെ​​യ്ൽ​​സ് ശി​ഖ​ർ ധ​വാ​ൻ, ജോ​ണി ബെ​യ​ർ​സ്റ്റോ, റി​ല റൂ​സോ, ജി​തേ​ഷ് ശ​ർ​മ എ​ന്നീ ബാ​റ്റ​ർ​മാ​രും ലി​യാം ലി​വിം​ഗ്സ്റ്റ​ണ്‍, സി​ക്ക​ന്ദ​ർ റാ​സ, സാം ​ക​ര​ൻ എ​ന്നി​ങ്ങ​നെ ഓ​ൾ​റൗ​ണ്ട​ർ​മാ​രു​മു​ള്ള ടീം ​താ​ര​സ​ന്പ​ന്ന​മാ​ണ്. മി​ക​ച്ച ബാ​റ്റിം​ഗ് നി​ര​യ്ക്കൊ​പ്പം ബൗ​ളിം​ഗും ശ​ക്തം. ക​ഗി​സോ റ​ബാ​ദ, ഹാ​ർ​ഷ​ൽ പ​ട്ടേ​ൽ, ക്രി​സ് വോ​ക്സ്, അ​ർ​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​ർ പേ​സ് ബൗ​ളിം​ഗ് ശ​ക്ത​മാ​ക്കു​ന്നു. മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ല്ലാ​ത്ത​താ​ണ് ദൗ​ർ​ബ​ല്യം. രാ​ഹു​ൽ ചാ​ഹ​ർ, ഹ​ർ​പ്രീ​ത് ബ്രാ​ർ എ​ന്നി​വ​രാ​ണ് സ്പിന്നർമാർ. ല​ക്നോ സൂ​പ്പ​ർ​ ജ​യ​ന്‍റ്സ് ക്യാ​​പ്റ്റ​​ൻ: കെ.​​എ​​ൽ. രാ​​ഹു​​ൽ, കോ​​ച്ച്: ജ​​സ്റ്റി​​ൻ ലാം​​ഗ​​ർ മി​ക​ച്ച ബാ​റ്റിം​ഗ് നി​ര​യാ​ണ് എ​ൽ​എ​സ്ജി​യു​ടെ ക​രു​ത്ത്. ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ, കെ.​എ​ൽ. രാ​ഹു​ൽ, ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക്, കെ​യ്ൽ മ​യേ​ഴ്സ്, നി​ക്കോ​ള​സ് പു​രാ​ൻ എ​ന്നി​വ​ർ ഏ​തു ബൗ​ളിം​ഗി​നെ​യും അ​ടി​ച്ചു​ത​ക​ർ​ക്കാ​ൻ കെ​ൽ​പ്പു​ള്ള​വ​രാ​ണ്. കൂ​ടാ​തെ മാ​ർ​ക​സ് സ്റ്റോ​യി​നി​സ്, കൃ​ണാ​ൽ പാ​ണ്ഡ്യ, ദീ​പ​ക് ഹൂ​ഡ എ​ന്നി​വ​ട​ങ്ങു​ന്ന ഓ​ൾ റൗ​ണ്ട​ർ​മാ​രു​ടെ നി​ര​യു​മു​ണ്ട്. മി​ക​ച്ച പേ​സ് നി​ര​യി​ല്ല. അ​മി​ത് മി​ശ്ര, ര​വി ബി​ഷ്ണോ​യ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന സ്പി​ന്ന​ർ​മാ​ർ. ഐപിഎൽ ഫിക്സ്ചർ മാ​​ർ​​ച്ച് 22: ചെ​​ന്നൈ x ബം​​ഗ​​ളൂ​​രു 8.00 pm മാ​​ർ​​ച്ച് 23: പ​​ഞ്ചാ​​ബ് x ഡ​​ൽ​​ഹി 3.30 pm, കോ​​ൽ​​ക്ക​​ത്ത x ഹൈ​​ദ​​രാ​​ബാ​​ദ് 7.30 pm മാ​​ർ​​ച്ച് 24: രാ​​ജ​​സ്ഥാ​​ൻ x ല​​ക്നോ 3.30 pm, ഗു​​ജ​​റാ​​ത്ത് x മും​​ബൈ 7.30 pm മാ​​ർ​​ച്ച് 25: ബം​​ഗ​​ളൂ​​രു x പ​​ഞ്ചാ​​ബ് 7.30 pm മാ​​ർ​​ച്ച് 26: ചെ​​ന്നൈ x ഗു​​ജ​​റാ​​ത്ത് 7.30 pm മാ​​ർ​​ച്ച് 27: ഹൈ​​ദ​​രാ​​ബാ​​ദ് x മും​​ബൈ 7.30 pm മാ​​ർ​​ച്ച് 28: രാ​​ജ​​സ്ഥാ​​ൻ x ഡ​​ൽ​​ഹി 7.30 pm മാ​​ർ​​ച്ച് 29: ബം​​ഗ​​ളൂ​​രു x കോ​​ൽ​​ക്ക​​ത്ത 7.30 pm മാ​​ർ​​ച്ച് 30: ല​​ക്നോ x പ​​ഞ്ചാ​​ബ് 7.30 pm മാ​​ർ​​ച്ച് 31: ഗു​​ജ​​റാ​​ത്ത് x ഹൈ​​ദ​​രാ​​ബാ​​ദ് 3.30 pm, ഡ​​ൽ​​ഹി x ചെ​​ന്നൈ 7.30 pm ഏ​​പ്രി​​ൽ 01: മും​​ബൈ x രാ​​ജ​​സ്ഥാ​​ൻ 7.30 pm ഏ​​പ്രി​​ൽ 02: ബം​​ഗ​​ളൂ​​രു x ല​​ക്നോ 7.30 pm ഏ​​പ്രി​​ൽ 03: ഡ​​ൽ​​ഹി x കോ​​ൽ​​ക്ക​​ത്ത 7.30 pm ഏ​​പ്രി​​ൽ 04: ഗു​​ജ​​റാ​​ത്ത് x പ​​ഞ്ചാ​​ബ് 7.30 pm ഏ​​പ്രി​​ൽ 05: ഹൈ​​ദ​​രാ​​ബാ​​ദ് x ചെ​​ന്നൈ 7.30 pm ഏ​​പ്രി​​ൽ 06: രാ​​ജ​​സ്ഥാ​​ൻ x ബം​​ഗ​​ളൂ​​രു 7.30 pm ഏ​​പ്രി​​ൽ 07: മും​​ബൈ x ഡ​​ൽ​​ഹി 3.30 pm , ല​​ക്നോ x ഗു​​ജ​​റാ​​ത്ത് 7.30 pm


Source link

Exit mobile version