CINEMA

മനോഹരമായ പുതിയ ജീവിതം: പിറന്നാൾ ദിനത്തിൽ ഭർത്താവിനു നന്ദി പറഞ്ഞ് ലെന

മനോഹരമായ പുതിയ ജീവിതം: പിറന്നാൾ ദിനത്തിൽ ഭർത്താവിനു നന്ദി പറഞ്ഞ് ലെന | Lena Husband

മനോഹരമായ പുതിയ ജീവിതം: പിറന്നാൾ ദിനത്തിൽ ഭർത്താവിനു നന്ദി പറഞ്ഞ് ലെന

മനോരമ ലേഖകൻ

Published: March 19 , 2024 03:01 PM IST

Updated: March 19, 2024 04:10 PM IST

1 minute Read

ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണനൊപ്പം ലെന

പിറന്നാൾ ദിനത്തിൽ പുതിയ ജീവിതത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമുളള ലെനയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘‘നന്ദി എന്റെ പ്രണയമേ, ഈ മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് എന്റെ ആള്‍ക്ക് നന്ദി.’’– റോസ് പൂക്കളുടെ ബൊക്കയും പിടിച്ച് നില്‍ക്കുന്ന തന്റെ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി ലെന എഴുതി. ബര്‍ത്ത് ഡേ, പ്രണയം, പുതിയ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗുകള്‍ നല്‍കിയിരിക്കുന്നത്.

മാർച്ച് 18നാണ് ലെനയുടെ പിറന്നാൾ. ഇത്തവണ പിറന്നാളിന് മറ്റൊരു സന്തോഷം കൂടിയുണ്ട്. നടി എഴുതിയ ‘ദ് ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് കൂടിയായിരുന്നു അന്ന്. ബെംഗളൂരുവിൽ വച്ചു നടന്ന ചടങ്ങിൽ ലെനയെ പരിചയപ്പെടുവാനും പുസ്തകം വാങ്ങുവാനുമായി നിരവധിപ്പേർ എത്തിയിരുന്നു.

ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ഫൈറ്റര്‍ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ലെനയുടെ ഭര്‍ത്താവ്. ജനുവരി 17 ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിലായിരുന്നു വിവാഹം. ചടങ്ങിൽ ഇരുവരുടെയും വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്.
ലെന ആത്മീയതയെപ്പറ്റിയടക്കം സംസാരിക്കുന്ന, സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോ പ്രശാന്തും കാണാനിടയായിരുന്നു. ആ വിഡിയോ കണ്ടാണ് ലെനയെ പ്രശാന്ത് വിളിക്കുന്നത്. ആ സൗഹൃദം മുന്നോട്ടുപോകുകയും അതൊരു വിവാഹാലോചനയിൽ എത്തുകയുമായിരുന്നു.

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മലയാളികളെ ഞെട്ടിച്ച വാർത്തയുമായി ലെന എത്തിയത്. താനും ഗഗൻയാൻ ദൗത്യ തലവൻ പ്രശാന്തും വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനുശേഷം വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും ലെന വെളിപ്പെടുത്തിയിരുന്നു.
ജനുവരിയിൽ വിവാഹം കഴി‍ഞ്ഞിട്ടും പുറത്തറിയിക്കാതിരുന്നത് പ്രശാന്ത് അതീവ രഹസ്യസ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദേശീയ ദൗത്യത്തിന്റെ ഭാഗമായതുകൊണ്ടാണെന്നും ലെന മനോരമ ഓൺലൈനിനോടു വ്യക്തമാക്കിയിരുന്നു.

English Summary:
Actress Lena Birthday. Lena posted pictures thanking her husband Gaganyaan astronaut Prasanth Nair. The malayalam actress published the book “The Autobiography of God” written by her on her birthday.

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-03-19 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024 mo-entertainment-movie-lena f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7rmhshc601rd4u1rlqhkve1umi-2024-03 7rmhshc601rd4u1rlqhkve1umi-2024-03-19 16fncf70nje91p5qu12eimofbo


Source link

Related Articles

Back to top button