ഫഹദ് ഫാസിലിനൊപ്പം രണ്ട് പ്രോജക്ടുകൾ പ്രഖ്യാപിച്ച് രാജമൗലിയുടെ മകൻ

ഫഹദ് ഫാസിലിനൊപ്പം രണ്ട് പ്രോജക്ടുകൾ പ്രഖ്യാപിച്ച് രാജമൗലിയുടെ മകൻ | Fahadh Faasil SS Karthikeya

ഫഹദ് ഫാസിലിനൊപ്പം രണ്ട് പ്രോജക്ടുകൾ പ്രഖ്യാപിച്ച് രാജമൗലിയുടെ മകൻ

മനോരമ ലേഖകൻ

Published: March 19 , 2024 04:05 PM IST

1 minute Read

രാജമൗലിയും എസ്.എസ്. കാർത്തികേയയും

ഫഹദ് ഫാസിലിനൊപ്പം രണ്ട് സിനിമകൾ പ്രഖ്യാപിച്ച് എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ. ശശാങ്ക് യെലെതി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ഡോണ്ട് ട്രബിൾ ദ് ട്രബിൾ, സിദ്ധാർഥ് നടേല സംവിധാനം ചെയ്യുന്ന ഓക്സിജൻ എന്നീ സിനിമകളാണ് തന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ കാർത്തികേയ പ്രഖ്യാപിച്ചത്. രണ്ടു പേരും നവാഗത സംവിധായകരാണ്.

എസ്.എസ്. രാജമൗലിയാണ് ഈ ചിത്രങ്ങൾ അവതരിപ്പിക്കുന്നത്. ബാഹുബലിയുടെ നിർമാതാക്കളായ അർകാ മീഡിയ വർക്സും കാർത്തികേയയുടെ ഷോവിങ് ബിസിനസ്സ് എന്ന ബാനറും ചേർന്നാണ് ചിത്രങ്ങള്‍ നിർമിക്കുക. കാർത്തികേയയുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ പ്രോജക്ടുകൾ. 

പാൻ ഇന്ത്യൻ താരമായി മാറിയ ഫഹദ് ഫാസിലിന്റെ കരിയറിലെ അടുത്ത ഘട്ടം കൂടിയാണ് ഈ സിനിമയിലൂടെ ആരംഭിക്കുന്നത്. തെലുങ്കിലെ മറ്റൊരു നടന്മാരെയും പരിഗണിക്കാതെ മലയാളത്തിന്റെ പ്രിയപ്പെട്ട ഫഹദിനെയാണ് തെലുങ്കിലെ വമ്പൻമാർ തങ്ങളുടെ നായകനായി തിരഞ്ഞെടുത്തതെന്നതും മലയാള സിനിമയ്ക്കും അഭിമാന നേട്ടമാണ്. മാത്രമല്ല കാർത്തികേയയുടെ സിനിമാ കരിയറിൽ ആദ്യമായി ഒരു സിനിമ വിതരണത്തിനെടുത്തതും മലയാള സിനിമയായ പ്രേമലുവിന്റെ തെലുങ്ക് പതിപ്പായിരുന്നു. പ്രേമലുവിന്റെ നിർമാണ പങ്കാളികളിൽ ഒരാൾ ഫഹദ് ഫാസിലായിരുന്നു.
ഈ രണ്ട് സിനിമകളും നാല് ഭാഷകളിലും റിലീസ് ചെയ്യും. സൗഹൃദത്തെ ആസ്പദമാക്കി ഒരുക്കുന്ന ത്രില്ലറാകും ഓക്സിജൻ. ഡോണ്ട് ട്രബിൾ ദ് ട്രബിൾ കുട്ടികൾക്കായുള്ള ഫാന്റസി ചിത്രമാണെന്നാണ് സൂചന.

അതേസമയം പുഷ്പ 2, വേട്ടയ്യൻ, മാരീശൻ എന്നിവയാണ് ഫഹദിന്റെ മറ്റു പ്രോജക്ടുകൾ. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘ആവേശം’ അടുത്ത മാസം തിയറ്ററുകളിലെത്തും.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews f3uk329jlig71d4nk9o6qq7b4-2024-03-19 mo-entertainment-movie-ss-rajamouli f3uk329jlig71d4nk9o6qq7b4-2024 5enpie6f243635hl70q9v8irea 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-movie-fahadahfaasil f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7rmhshc601rd4u1rlqhkve1umi-2024-03-19


Source link
Exit mobile version