‘സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും’: വൈവയ്ക്കിടെ അധ്യാപകൻ പീഡിപ്പിച്ചതായി മെ‍ഡിക്കൽ വിദ്യാർഥിനി

അധ്യാപകൻ പീഡിപ്പിച്ചതായി പരാതി– Sexual harassment complaint against professor | Medical Student

‘സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും’: വൈവയ്ക്കിടെ അധ്യാപകൻ പീഡിപ്പിച്ചതായി മെ‍ഡിക്കൽ വിദ്യാർഥിനി

മനോരമ ലേഖകൻ

Published: March 19 , 2024 08:03 AM IST

1 minute Read

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ വൈവ നടക്കുന്നതിനിടെ മെഡിക്കൽ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയാണു പരാതി നൽകിയത്.  പ്രാക്ടിക്കൽ വൈവ നടക്കുന്നതിനിടെ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന പ്രഫസർ അനാവശ്യമായ ചോദ്യങ്ങൾ‌ ചോദിച്ചു.
Read also: ‘പൗഡറും പൂശി ബ്യൂട്ടി പാർലറിൽ കയറി പടവും എടുത്ത് നടപ്പാണ്’: ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച് എം.എം.മണിസാധാരണ അധ്യാപകർക്ക് എതിർവശത്തിരുന്നാണ് വിദ്യാർഥികൾ ചോദ്യങ്ങൾക്കു മറുപടി നൽകുന്നത്. അതിനിടെ ചില രോഗങ്ങളെക്കുറിച്ചു ചോദിച്ച അധ്യാപകൻ ശരീരത്തിൽ സ്പർശിക്കുകയും െചയ്തു. സഹകരിച്ചില്ലെങ്കിൽ എഴുത്തു പരീക്ഷയിലെ മാർക്കിൽ അതു പ്രതിഫലിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു വിദ്യാർഥികൾക്കും ഇയാളിൽ നിന്നു മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെൺകുട്ടിയുടെ പരാതിയിൽ‌ പറയുന്നു. 

English Summary:
Medical student files sexual harassment complaint against professor

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 mo-crime-sexualharassment mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-03-19 5us8tqa2nb7vtrak5adp6dt14p-2024 mo-crime-crime-news 4e6q3snk43f3d036l39dbcb682 40oksopiu7f7i7uq42v99dodk2-2024-03-19 5us8tqa2nb7vtrak5adp6dt14p-list mo-educationncareer-medicalstudents mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version