മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റനായശേഷം ആദ്യമായി പ്രതികരണവുമായി ഹാർദിക് പാണ്ഡ്യ. തന്റെ ക്യാപ്റ്റൻസിയിൽ രോഹിത് ശർമ കളിക്കുന്നത് വിചിത്രമായ സംഭവമല്ലെന്ന് ഹാർദിക് പറഞ്ഞു.
‘ക്യാപ്റ്റൻസ് മാറിയതിൽ പ്രത്യേകിച്ച് ഒന്നുമില്ല. എന്റെ സഹായത്തിനായി എപ്പോഴും രോഹിത് കൂടെയുണ്ട്. അതുമാത്രമല്ല, അദ്ദേഹമാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. രോഹിത്തിന്റെ സഹായം എപ്പോഴും എനിക്കുണ്ടാകും’ – ഹാർദിക് പറഞ്ഞു.
Source link