മേടം (അശ്വതി, ഭരണി, കാർത്തിക ¼)ജോലിയെക്കുറിച്ച് ആശങ്കാകുലരായിരുന്ന മേടക്കൂറുകാർക്ക് ഈ ദിവസം നല്ല വാർത്ത ലഭിക്കാനിടയുണ്ട്. വസ്തു സംബന്ധമായ ഇടപാടുകൾ നടത്തുമ്പോൾ രേഖകൾ എല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തണം. ബിസിനസ് ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കുട്ടികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ ശ്രമിക്കണം. ഇന്ന് പുതിയ ആളുകളെ പരിചയപ്പെടും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കുന്ന ദിവസമായിരിക്കും. ഒരു ബന്ധുവിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടാം. നിങ്ങളുടെ ലക്ഷ്യത്തിലേക്കെത്താൻ കഠിനാധ്വാനം കൂടിയേ തീരൂ. മുതിർന്നവരുടെ ഉപദേശം ശ്രദ്ധാപൂർവം ശ്രവിക്കേണ്ടതുണ്ട്. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച ഓഫർ കിട്ടിയേക്കും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മിഥുനക്കൂറുകാരെ തേടി സ്ഥാനമാനങ്ങൾ വരുന്ന ദിവസമാണ്. വളരെക്കാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടും. തൊഴിൽ രംഗത്ത് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാം. വസ്തു സംബന്ധമായ ഇടപാടുകൾ നടത്തുന്നവർ ജാഗ്രത പാലിക്കണം. ചില കാര്യങ്ങളിൽ മുതിർന്ന ആളുകളുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും നിങ്ങൾക്ക് ഗുണം ചെയ്യും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടക രാശിക്കാർക്ക് മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കും. ഗൃഹത്തിൽ ഇന്ന് പ്രാർഥനാ ചടങ്ങുകൾ നടക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ ബന്ധുസന്ദർശനവും ഉണ്ടാകും. വിദ്യാർഥികൾ പഠനകാര്യത്തിൽ പൂർണ്ണ ശ്രദ്ധ നൽകേണ്ടതുണ്ട്. നിങ്ങളുടെ വിലപ്പെട്ട സമയം അലസമായി ചെലവിടാതിരിക്കാൻ ശ്രദ്ധിക്കുക. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ചില ആഗ്രഹങ്ങൾ ഇന്ന് നിറവേറാനിടയുണ്ട്. അതുകൊണ്ട് തന്നെ കുടുംബാംഗങ്ങളുമൊത്ത് സന്തോഷപൂർവം സമയം ചെലവിടും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറിലുള്ളവർ ഇന്ന് അപകട സാധ്യത കൂടുതലുള്ള ജോലികളിൽ നിന്ന് വിട്ടുനിൽക്കണം. മുതിർന്ന അംഗങ്ങളുടെ ഉപദേശം പാലിച്ചുകൊണ്ട് മുമ്പോട്ട് പോകും. എന്നാൽ ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് അത്ര ഗുണകരമായ ദിവസമായിരിക്കില്ല. നിങ്ങളുടെ ദൈനംദിന ജോലികളിലും തൊഴിൽ രംഗത്തും അശ്രദ്ധ കാണിച്ചാൽ പിന്നീട് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാർക്ക് ഇന്നേ ദിവസം വളരെ ഗുണകരമായിരിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ജോലിയുടെ ഭാഗമായി പെട്ടന്ന് ഒരു യാത്ര പോകേണ്ടി വന്നേക്കാം. വസ്തു സംബന്ധമായ ഇടപാടുകൾക്ക് ഇന്നേ ദിവസം നല്ലതാണ്. പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലിയിൽ നിന്ന് ലാഭം നേടാൻ സാധിക്കും. ആഡംബര കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാനിടയുണ്ട്. എന്നാൽ കുടുംബത്തിലെ കാര്യങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തില്ല.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് അത്ര ഗുണകരമായ ദിവസമായിരിക്കില്ല. കാരണം ബിസിനസ് രംഗത്തെ എതിരാളികൾ നിങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചേക്കും. ഇന്ന് നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തരുത്. ആളുകൾ ഇന്ന് നിങ്ങളെ പ്രശംസിച്ചേക്കാം. പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമായിരിക്കും. നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രമിക്കണം.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)വൃശ്ചികക്കൂറുകാർ ഇന്ന് കൂടുതൽ ഊർജ്വസ്വലരായി കാണപ്പെടും. ജോലി സംബന്ധമായി നല്ല വാർത്തകൾ കേൾക്കുന്നത് സന്തോഷത്തിനിടയാക്കും. സുഹൃത്തുക്കളിൽ നിന്ന് നിങ്ങൾക്ക് ഇന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും. എന്നാൽ ജീവിത പങ്കാളിയുമായി ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്. ചില സാമൂഹിക പരിപാടികളിൽ സജീവമായി പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ധനുക്കൂറുകാർക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. തൊഴിൽ രംഗത്ത് നിങ്ങളുടെ പ്രകടനത്തിന്റെ പൂർണ്ണ ഫലം ലഭിക്കും. നിങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിക്കപ്പെടും. ജീവിത നിലവാരം മെച്ചപ്പെടും. ഏതെങ്കിലും ജോലികൾ അവഗണിച്ചാൽ അത് പിന്നീട് പ്രശ്നങ്ങൾക്കിടയാക്കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണകരമായ വാർത്ത ലഭിച്ചേക്കും. വിദേശത്ത് ബിസിനസ് നടത്തുന്നവർക്കും ദിവസം ഗുണകരമാണ്. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനിടയുണ്ട്.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)പൊതുപ്രവർത്തകർക്ക് ഗുണകരമായ ദിവസമായിരിക്കും. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ നിങ്ങൾ പരമാവധി ശ്രമിക്കും. കുടുംബാംഗങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കുന്നതാണ്. സഹോദരങ്ങളുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള താല്പര്യം വർധിക്കും. ജീവിത പങ്കാളി നിങ്ങളെ സന്തോഷിപ്പിക്കാൻ ഇന്ന് പ്രത്യേകമായി എന്തെങ്കിലും ചെയ്യും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)സാമ്പത്തികപരമായി കുംഭക്കൂറുകാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങളുടെ ചില പഴയ നിക്ഷേപങ്ങൾ വഴി ലാഭം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ജോലിയിൽ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം തെറ്റുകൾ ഉണ്ടാകാനും അതുവഴി നഷ്ടത്തിനും സാധ്യതയുണ്ട്. കുടുംബത്തിൽ ഒരംഗത്തിന് വന്ന വിവാഹാലോചന അംഗീകരിക്കപ്പെടും. കുടുംബത്തിലെ അന്തരീക്ഷം സന്തോഷകരമായിരിക്കും. ഇന്ന് ആരിൽ നിന്നും സാമ്പത്തിക സഹായം ആവശ്യപ്പെടാതിരിക്കുന്നതാണ് നല്ലത്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ആത്മവിശ്വാസം വർധിക്കും. തീരാതെ കിടന്നിരുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും എളുപ്പത്തിൽ ആളുകളുടെ ഹൃദയം കീഴടക്കും. ചില ദീർഘകാല പദ്ധതികൾക്ക് തുടക്കം കുറിക്കും. ജോലിസ്ഥലത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കുന്നത് ആശ്വാസകരമാകും. സമൂഹത്തിൽ സ്വാധീനമുള്ള ചില ആളുകളെ കണ്ടുമുട്ടാൻ സാധിക്കുന്നതാണ്.
Source link