കോട്ടയം: റബര്‍ വില ആര്‍എസ്എസ് നാല് ഗ്രേഡിന് 186, ഗ്രേഡ് അഞ്ചിന് 180 നിരക്കിലേക്ക് ഉയര്‍ന്നു. വിദേശവില 233 രൂപയിലേക്ക് കുതിച്ചതോടെ ആഭ്യന്തരവില ഇനിയും ഉയരാന്‍ സാധ്യതയേറി. ഈ മാസാവസാനത്തോടെ വില 200 രൂപയില്‍ എത്തുമെന്നാണ് മാര്‍ക്കറ്റ് സൂചന. ഇന്നലെ കോട്ടയത്ത് ഏതാനും ഡീലര്‍മാര്‍ 190 രൂപയ്ക്ക് ഷീറ്റ് വാങ്ങാന്‍ തയാറായി. റബര്‍ ഷീറ്റിന് വന്‍ ക്ഷാമം നേരിടുന്നതിനാല്‍ ചരക്ക് കിട്ടാനില്ല. കര്‍ഷകരുടെ കൈവശം നാമമാത്രമായ സ്റ്റോക്ക് മാത്രമേയുള്ളൂ. ഇന്നലെ ഒരു ടണ്‍ ഷീറ്റുപോലും കോട്ടയം മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് എത്തിയില്ലെന്നു വ്യാപാരികള്‍ പറഞ്ഞു. കോട്ടയം ആസ്ഥാനമായ രണ്ട് ടയര്‍ ഇതര കമ്പനികള്‍ ഇന്നലെ 190 രൂപയ്ക്ക് ഷീറ്റ് വാങ്ങാന്‍ താത്പര്യപ്പെട്ടു. ടയര്‍ കമ്പനികള്‍ രണ്ടാഴ്ചയായി മാര്‍ക്കറ്റ് വിട്ടുനില്‍ക്കുകയാണ്. വടക്കേ ഇന്ത്യന്‍ കമ്പനികള്‍ കേരളത്തില്‍നിന്ന് ഒരു വര്‍ഷമായി ചരക്ക് വാങ്ങാത്തതും കേരളത്തിലെ ചരക്ക് നീക്കം കുറയാന്‍ കാരണമായിട്ടുണ്ട്.
വടക്കേ ഇന്ത്യന്‍ കമ്പനികള്‍ വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് വലിയ തോതില്‍ ചരക്ക് വാങ്ങാന്‍ താത്പര്യപ്പെടുന്നു. കേരളത്തേക്കാള്‍ കിലോയ്ക്ക് 30 രൂപ വരെ വിലക്കുറവും ഗതാഗതത്തിലെ ചെലവുകുറവുമാണ് ഇത്തരമൊരു മാറ്റത്തിന് കാരണം. ഈസ്റ്ററും വിവിധ ആഘോഷങ്ങളും കഴിയാതെ റബര്‍ മേഖലയില്‍ ഉണര്വുണ്ടാവാനിടയില്ല.

Source link