തിരുവനന്തപുരം: ഒളിന്പിക്സ്, ലോക അത്ലറ്റിക് മീറ്റ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകൾക്കു മുന്നോടിയായി ഇന്ത്യൻ അത്ലറ്റിക് ടീമുകൾ വിവിധ വിദേശ രാജ്യങ്ങളിൽ പരിശീലനത്തിൽ ഏർപ്പെടും. അത്ലറ്റിക്സിൽ ഇന്ത്യ ഏറെ പ്രതീക്ഷ പുലർത്തുന്ന ഇനമായ റിലേയുടെ പരിശീലനം ബഹാമസിൽ നടത്തും.
ഇന്ത്യൻ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ആദില്ലെ ജെ. സുമരിവല്ലയാണ് ഇക്കാര്യം അറിയിച്ചത്. 16 അത്ലറ്റുകളും പരിശീലകരും ഉൾപ്പെടുന്ന സംഘമാണ് ബഹാമസിലേക്ക് പോകുന്നത്. അവിടത്തെ ആഭ്യന്തര മത്സരങ്ങളിലും ഇന്ത്യൻ സംഘം പങ്കെടുക്കും.
Source link