സ്വ​​ർ​​ണ​​ത്തിളക്കത്തിൽ നോ​​ഹ്, മ​​യൂ​​ഖ


തോ​​മ​​സ് വ​​ർ​​ഗീ​​സ് തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​ശീ​​യ ഓ​​പ്പ​​ണ്‍ 400 മീ​​റ്റ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ നോ​​ഹ് നി​​ർ​​മ​​ൽ ടോ​​മി​​നും മ​​യൂ​​ഖാ വി​​നോ​​ദി​​നും സ്വ​​ർ​​ണ​​ത്തി​​ള​​ക്കം. 18 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് ഉ​​ഷാ സ്കൂ​​ൾ ഓ​​ഫ് അ​​ത്‌​ല​​റ്റി​​ക്സി​​ലെ മ​​യൂ​​ഖാ വി​​നോ​​ദ് 58.83 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത​​പ്പോ​​ൾ സ്വ​​ന്ത​​മാ​​യ​​ത് സ്വ​​ർ​​ണ​​പ്പ​​ത​​ക്കം. എ​​എം എ​​ച്ച്എ​​സ്എ​​സ് പൂ​​വ​​ന്പാ​​യി​​യി​​ലെ പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ മ​​യൂ​​ഖ ശ​​നി​​യാ​​ഴ്ച വാ​​ർ​​ഷി​​ക പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞ് നേ​​രെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു യാ​​ത്ര തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഞാ​​യ​​റാ​​ഴ്ച തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​ത്തി, ഇ​​ന്ന​​ലെ രാ​​വി​​ലെ ഹീ​​റ്റ്സും വൈ​​കു​​ന്നേ​​രം സു​​വ​​ർ​​ണ നേ​​ട്ട​​വും സ്വ​​ന്ത​​മാ​​ക്കി തി​​രി​​കെ കോ​​ഴി​​ക്കോ​​ട്ടേ​​ക്ക്. അ​​തും ഇ​​ന്നു ന​​ട​​ക്കു​​ന്ന ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് പ​​രീ​​ക്ഷ എ​​ഴു​​താ​​യി. പ​​രീ​​ക്ഷ​​യ്ക്കി​​ട​​യി​​ലും പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങി മി​​ക​​ച്ച വി​​ജ​​യം നേ​​ടി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് ഈ ​​കൗ​​മാ​​ര കാ​​യി​​ക പ്ര​​തി​​ഭ. പു​​രു​​ഷ​​വി​​ഭാ​​ഗ​​ത്തി​​ൽ കേ​​ര​​ളം പു​​രു​​ഷ വി​​ഭാ​​ഗം 400 മീ​​റ്റ​​റി​​ൽ ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തി കേ​​ര​​ളം സ​​ന്പൂ​​ർ​​ണ ആ​​ധി​​പ​​ത്യം സ്ഥാ​​പി​​ച്ചു. നോ​​ഹാ നി​​ർ​​മ​​ൽ ടോം 46.40 ​​സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്തു സ്വ​​ർ​​ണ​​ത്തി​​ന് അ​​വ​​കാ​​ശി​​യാ​​യ​​പ്പോ​​ൾ ഒ​​ളി​​ന്പ്യ​​ൻ മു​​ഹ​​മ്മ​​ദ് അ​​ന​​സ് യാ​​ഹി​​യ 46.48 സെ​​ക്ക​​ൻ​​ഡി​​ൽ വെ​​ള്ളി നേ​​ട്ട​​ത്തി​​നും വി. ​​മു​​ഹ​​മ്മ​​ദ് അ​​ജ്മ​​ൽ 46.58 സെ​​ക്ക​​ൻ​​ഡി​​ൽ വെ​​ങ്ക​​ല​​ത്തി​​നും ഉ​​ട​​മ​​ക​​ളാ​​യി.

20 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സാ​​ന്ദ്ര​​മോ​​ൾ 55.97 സെ​​ക്ക​​ൻ​​ഡി​​ൽ വെ​​ങ്ക​​ല നേ​​ട്ട​​ത്തി​​ന് അ​​ർ​​ഹ​​യാ​​യി. 20ൽ ​​താ​​ഴെ​​യു​​ള്ള ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ പി. ​​അ​​ഭി​​രാം (47.77 സെ​​ക്ക​​ൻ​​ഡ്) വെ​​ങ്ക​​ലം നേ​​ടി. 18ൽ ​​താ​​ഴെ​​യു​​ള്ള ആ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ ബീ​​ഹാ​​റി​​ന്‍റെ പി​​യൂ​​ഷ് രാ​​ജ് (49.39), 20ൽ ​​താ​​ഴെ​​യു​​ള്ള​​വ​​രി​​ൽ ത​​മി​​ഴ്നാ​​ടി​​ന്‍റെ ന​​വീ​​ൻ കു​​മാ​​ർ (47.40) വ​​നി​​ത​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ത​​മി​​ഴ്നാ​​ടി​​ന്‍റെ ആ​​ർ. വി​​ദ്യാ രാം​​രാ​​ജ് (52.25) 20ൽ ​​താ​​ഴെ​​യു​​ള്ള കാ​​റ്റ​​ഗ​​റി​​യി​​ൽ തെ​​ല​​ങ്കാ​​ന​​യു​​ടെ ഡോ​​ഡ്‌ല സാ​​യ് സം​​ഗീ​​ത (55.30) എ​​ന്നി​​വ​​രും സു​​വ​​ർ​​ണ നേ​​ട്ട​​ത്തി​​ന് അ​​ർ​​ഹ​​രാ​​യി. ഒ​​ളി​​ന്പി​​ക്സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ലോ​​ക മ​​ത്സ​​ര​​ങ്ങ​​ളു​​ടെ യോ​​ഗ്യ​​താ മ​​ത്സ​​രം കൂ​​ടി​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ആ​​ർ​​ക്കും യോ​​ഗ്യ​​താ മാ​​ർ​​ക്ക് മ​​റി​​ക​​ട​​ക്കാ​​നാ​​യി​​ല്ല.


Source link

Exit mobile version