ബിഹാറിൽ സീറ്റ് വിഭജനം പൂർത്തിയാക്കി എൻഡിഎ: ബിജെപിക്ക് 17, പശുപതി പാരസിന് ഗവർണർ പദവി വാഗ്ദാനം

ബിഹാറിൽ സീറ്റ് വിഭജനം പൂർത്തിയാക്കി എൻഡിഎ: ബിജെപിക്ക് 17, പശുപതി പാരസിന് ഗവർണർ പദവി വാഗ്ദാനം – NDA completed seat sharing in Bihar

ബിഹാറിൽ സീറ്റ് വിഭജനം പൂർത്തിയാക്കി എൻഡിഎ: ബിജെപിക്ക് 17, പശുപതി പാരസിന് ഗവർണർ പദവി വാഗ്ദാനം

ഓൺലൈൻ ഡെസ്‍ക്

Published: March 18 , 2024 08:11 PM IST

1 minute Read

ബിജെപി കൊടി

പട്ന∙ ബിഹാറിൽ എൻഡിഎ ലോക്സഭാ സീറ്റു വിഭജനം പൂർത്തിയായി. സംസ്ഥാനത്തെ 40 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി 17, ജനതാദൾ (യു) 16, ലോക് ജനശക്തി പാർട്ടി (റാംവിലാസ്) 5, ഹിന്ദുസ്ഥാനി അവാം മോർച്ച 1, രാഷ്ട്രീയ ലോക് മഞ്ച് 1 എന്നിങ്ങനെയാണ് സീറ്റു വിഭജനം. ഇടഞ്ഞു നിൽക്കുന്ന കേന്ദ്രമന്ത്രി പശുപതി പാരസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയെ തഴഞ്ഞു ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപിയെയാണ് (റാംവിലാസ്) എൻഡിഎ അംഗീകരിച്ചത്.
Read Also: തമിഴ്നാട്ടിൽ 10 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും; പട്ടിക പുറത്തുവിട്ടു : തേനി ഡിഎംകെ തിരിച്ചെടുത്തു

പശുപതി പാരസ് എൻഡിഎയിൽ തുടരുകയാണെങ്കിൽ ഗവർണർ പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് ഗയ സീറ്റും ഉപേന്ദ്ര ഖുശ്വാഹയുടെ രാഷ്ട്രീയ ലോക് മഞ്ചിനു കാരാക്കട്ട് സീറ്റുമാണ് ലഭിച്ചത്. 

English Summary:
NDA completed seat sharing in Bihar

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 3mt4gh7sgvpc5cbri2ao94g876 5us8tqa2nb7vtrak5adp6dt14p-2024-03-18 mo-politics-parties-nda 40oksopiu7f7i7uq42v99dodk2-2024-03-18 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-world-countries-india-indianews mo-news-national-states-bihar 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version