വളർത്തു നായയുടെ ചിത്രം പിൻ കഴുത്തിൽ പച്ചകുത്തി നടി സ്നിഷ ചന്ദ്രൻ

വളർത്തു നായയുടെ ചിത്രം പിൻ കഴുത്തിൽ പച്ചകുത്തി നടി സ്നിഷ ചന്ദ്രൻ | Snisha Chandran Tattoo

വളർത്തു നായയുടെ ചിത്രം പിൻ കഴുത്തിൽ പച്ചകുത്തി നടി സ്നിഷ ചന്ദ്രൻ

മനോരമ ലേഖകൻ

Published: March 18 , 2024 02:38 PM IST

1 minute Read

സ്നിഷ ചന്ദ്രൻ

വളർത്തു നായയുടെ ചിത്രവും പേരും ശരീരത്തിൽ പച്ചകുത്തി നടി സ്നിഷ ചന്ദ്രൻ. ബ്രൂണോ എന്ന തന്റെ വളർത്തു നായയുടെ ചിത്രവും പേരുമാണ് കഴുത്തിനു പിൻഭാഗത്തായി നടി ടാറ്റു ചെയ്തത്. ടാറ്റു ചെയ്യുന്ന വിഡിയോ സ്നിഷ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
‘‘ബ്രൂണോ എനിക്ക് വെറുമൊരു നായ മാത്രല്ല, അതൊരു വികാരമാണ്. എന്റെ സന്തോഷവും എല്ലാം ബ്രൂണോയാണ്. ഡ്രീം ടാറ്റു.’’–വിഡിയോയുടെ അടിക്കുറിപ്പായി നടി കുറിച്ചു.

ടെലിവിഷൻ രംഗത്ത് നിറസാന്നിധ്യമായ സ്നിഷ ആദ്യ സീരിയലിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ്. തന്റെ ആദ്യ വേഷത്തിലൂടെ മികച്ച നടിക്കുള്ള പ്രേം നസീർ പുരസ്കാരവും ഈ മഞ്ചേരിക്കാരി സ്വന്തമാക്കി. 

മലയാളത്തോടൊപ്പം തമിഴിലും ഒരേപോലെ അരങ്ങേറി കൊണ്ടായിരുന്നു സ്‌നിഷയുടെ സീരിയൽ രംഗത്തേക്കുള്ള കാൽവയ്പ്. 

English Summary:
Snisha Chandran dedicates new tattoo to her pet dog

f3uk329jlig71d4nk9o6qq7b4-2024-03-18 7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-telivision-snisha-chandran 3gc92vci8p40t7ppuauql4fkbn mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-03-18 f3uk329jlig71d4nk9o6qq7b4-2024-03 f3uk329jlig71d4nk9o6qq7b4-list mo-entertainment-telivision mo-fashion-tattoos


Source link
Exit mobile version