നടി മീത രഘുനാഥ് വിവാഹിതയായി; ചിത്രങ്ങൾ | Meetha Raghunath Wedding
നടി മീത രഘുനാഥ് വിവാഹിതയായി; ചിത്രങ്ങൾ
മനോരമ ലേഖകൻ
Published: March 18 , 2024 10:56 AM IST
1 minute Read
മീത രഘുനാഥിന്റെ വിവാഹച്ചടങ്ങിൽ നിന്നും
നടി മീത രഘുനാഥ് വിവാഹിതയായി. ജന്മനാടായ ഊട്ടിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. മാർച്ച് 17നു നടന്ന ചടങ്ങിൽ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഭർത്താവിനൊപ്പമുള്ള മീതയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
മുതൽ നീ മുടിവും നീ, ഗുഡ് നൈറ്റ് എന്നീ തമിഴ് ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് മീത രഘുനാഥ്.
ഗുഡ് നൈറ്റ് എന്ന സിനിമയിൽ മണികണ്ഠന്റെ ഭാര്യയുടെ വേഷത്തിലാണ് മീത എത്തിയത്. കൂർക്കം വലി മൂലം ബുദ്ധിമുട്ടുന്ന ദമ്പതികളുടെ കഥയാണ് ചിത്രം പറഞ്ഞത്.
ഫൈവ് സിക്സ് സെവൻ ഏയ്റ്റ് എന്ന ടിവി സീരിസിലൂടെയാണ് മീത അഭിനയ രംഗത്തെത്തുന്നത്.
English Summary:
Meetha Raghunath Ties The Knot In A Traditional South Indian Ceremony
f3uk329jlig71d4nk9o6qq7b4-2024-03-18 7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 mo-celebrity-celebritywedding 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews 7rmhshc601rd4u1rlqhkve1umi-2024-03-18 f3uk329jlig71d4nk9o6qq7b4-2024-03 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 3g59lc99ng1nodstv2rttk1j2g
Source link