SPORTS
റിക്കാർഡ് കെയ്ൻ
മ്യൂണിക്: ബുണ്ടസ് ലീഗ ഫുട്ബോളിൽ 60 വർഷം പഴക്കമുള്ള റിക്കാർഡ് തകർത്ത് ബയേണ്‍ മ്യൂണിക്കിന്റെ ഹാരി കെയ്ൻ. അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനെന്ന റിക്കാർഡിലാണ് താരമെത്തിയത്. ബയേണ്‍ മ്യൂണിക്ക് എവേ മത്സരത്തിൽ ഡ്രംസ്റ്റഡിനെ 5-2ന് തോൽപ്പിച്ച മത്സരത്തിലാണ് ഇംഗ്ലണ്ട് നായകൻ ഗോളടിയിൽ പുതിയ റിക്കാർഡ് കുറിച്ചത്.
26 ലീഗ് കളിയിൽ 31 ഗോളുകളാണ് കെയ്ൻ നേടിയിരിക്കുന്നത്. 1963-64 സീസണിൽ ഹാംബർഗിനായി ജർമൻ ഇതിഹാസം ഉവെ സീലർ നേടിയ 30 ഗോൾ ഇതോടെ പഴങ്കഥയായി.
Source link