ഇസ്ലാമാബാദ്: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ഒരു മണിക്കൂറിനുള്ളിൽ പരിഹരിക്കാമായിരുന്നുവെന്ന് പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഡ്യാല ജയിലിൽ കഴിയുന്ന അദ്ദേഹം അഴിമതി കേസുമായി ബന്ധപ്പെട്ട വിചാരണ കഴിഞ്ഞ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കാനുള്ള പദ്ധതി ചില രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് അട്ടിമറിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുണ്ടായി. ജനവിധി മോഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരേ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി എട്ടിനു നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇമ്രാന് ഖാന്റെ പിടിഐ പാർട്ടിക്കാർ സ്വതന്ത്രരായി മത്സരിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു.
Source link