ഫാബ് 4 ; നാലാംനാൾ ഐപിഎൽ 2024 സീസണിന് തുടക്കമാകും
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ചൂടിലുംചൂരിലും ആരാധകർ മയങ്ങാൻ ഇനിയുള്ളത് നാലു ദിനങ്ങൾ മാത്രം. 2024 സീസണിലെ ഏറ്റവും മികച്ച നാല് ടീമുകൾ ഏതൊക്കെയെന്നു ചോദിച്ചാൽ ഉത്തരങ്ങൾ പലതായിരിക്കും. ടീം ഘടനയും പുതിയ കോന്പിനേഷനുകളും ചേരുന്പോൾ 2024 സീസണിലെ ഫാബുലസ് ഫോർ… സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം.എസ്. ധോണിയാണെന്നതാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ ഫാബുലസ് ഫോറിൽ ഉൾപ്പെടുത്തുന്ന പ്രധാന ഘടകം. മാത്രമല്ല, ഐപിഎൽ ചരിത്രത്തിൽ ഇത്രയും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച മറ്റൊരു ടീമില്ല. നിലവിലെ ചാന്പ്യന്മാരായ സിഎസ്കെ ആറാം കിരീടമാണ് ലക്ഷ്യംവയ്ക്കുന്നത്. രചിൻ രവീന്ദ്ര, ഷാർദുൾ ഠാക്കൂർ, ഡാരെൽ മിച്ചൽ എന്നിവരാണ് 2024 ലേലത്തിലൂടെ ടീമിലെത്തിയത്. പരിക്കിനെത്തുടർന്ന് ഡാരെൽ മിച്ചൽ സീസണിന്റെ തുടക്കത്തിൽ കളിക്കില്ല എന്നതാണ് സിഎസ്കെയുടെ ഏക പ്രശ്നം. ധോണി, ഋതുരാജ് ഗെയ്ക്വാദ്, ദീപക് ചാഹർ, മതീശ പതിരണ, മഹേഷ് തീക്ഷ്ണ എന്നിങ്ങനെ നീളുന്നു സിഎസ്കെയുടെ പ്രതിഭ. രവീന്ദ്ര ജഡേജ, മൊയീൻ അലി, രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്നർ, ഷാർദുൾ ഠാക്കൂർ എന്നിങ്ങനെ ടോപ് ക്ലാസ് ഓൾറൗണ്ടർമാർ മറ്റൊരു ടീമിനും ഇല്ലെന്നതാണ് വാസ്തവം. മുംബൈ ഇന്ത്യൻസ് ചെന്നൈക്കൊപ്പം ഏറ്റവും കൂടുതൽ കിരീടം എന്ന റിക്കാർഡ് (അഞ്ച്) പങ്കിടുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായി മുംബൈയിൽ തിരിച്ചെത്തുന്ന സീസണ് ആണ് ഇത്തവണത്തേത്. രോഹിത് ശർമയെ മാറ്റി ഹാർദിക്കിനെ ക്യാപ്റ്റനാക്കിയതിന്റെ അസ്വാരസ്യം ആരാധകർക്കിടയിലുണ്ടെങ്കിലും ടീമിനെ ഇത് ബാധിച്ചില്ലെങ്കിൽ കപ്പുയർത്താൻ കരുത്തുള്ള ടീമാണ് മുംബൈ. ജെറാൾഡ് കോറ്റ്സി, മുഹമ്മദ് നബി, റൊമാരിയൊ ഷെപ്പേർഡ്, ദിൽഷൻ മധുശങ്ക, ശ്രേയസ് ഗോപാൽ എന്നിവർ 2024 ലേലത്തിലൂടെ ടീമിലേക്കെത്തി. രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ, ജസ്പ്രീത് ബുംറ, ടിം ഡേവിഡ് തുടങ്ങിയ ഒരു വൻ സംഘം തന്നെ മുംബൈക്കുണ്ട്. ഹാർദിക് പാണ്ഡ്യ, മുഹമ്മദ് നബി, റൊമാരിയൊ ഷെപ്പേർഡ് എന്നിവരാണ് ടോപ് ക്ലാസ് ഓൾറൗണ്ടർമാർ. പരിക്കേറ്റ മധുശങ്ക ആദ്യമത്സരങ്ങളിൽ ഇറങ്ങില്ലെന്നാണ് റിപ്പോർട്ട്.
റോയൽ ചലഞ്ചേഴ്സ് കിരീടനേട്ടങ്ങൾ അവകാശപ്പെടാനില്ലെങ്കിലും ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ എതിർ ടീമുകൾ ഭയക്കേണ്ടിയിരിക്കുന്നു. സഞ്ജയ് ബംഗാറിനെ മാറ്റി പകരം ആൻഡി ഫ്ളവറിനെ മുഖ്യപരിശീലകനാക്കിയതു മുതൽ ശ്രദ്ധേയ മാറ്റങ്ങളുമായാണ് ആർസിബിയുടെ വരവ്. വിരാട് കോഹ്ലി, ഫാഫ് ഡുപ്ലെസി എന്നിവരുടെ ബാറ്റിംഗാണ് ഇത്തവണയും റോയൽ ചലഞ്ചേഴ്സിന്റെ കരുത്ത്. ഫാഫ് ഡുപ്ലെസി നയിക്കുന്ന ടീമിലേക്ക് ടോം കറൻ, കാമറൂണ്‍ ഗ്രീൻ, ലോക്കീ ഫെർഗൂസണ്, അൽസാരി ജോസഫ്, യശ് ദയാൽ തുടങ്ങിയവർ 2024 ലേലത്തിലൂടെ എത്തി. മുഹമ്മദ് സിറാജ്, റീസ് ടോപ്ലി, ലോക്കീ ഫെർഗൂസണ്, അൽസാരി ജോസഫ് എന്നിവർ അണിനിരക്കുന്ന പേസ് ആക്രമണമായിരിക്കും ആർസിബിയുടെ ഇത്തവണത്തെ ആകർഷണം. ഗ്ലെൻ മാക്സ്വെൽ, കാമറൂണ്‍ ഗ്രീൻ, ടോം കറൻ, വിൽ ജാക്സ് എന്നിവരാണ് ടോപ് ക്ലാസ് ഓൾറൗണ്ടർമാർ. സണ്‍റൈസേഴ്സ് ഐപിഎൽ 2016 എഡിഷൻ ജേതാക്കളാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. 2023 സീസണിൽ 10-ാം സ്ഥാനത്തായിരുന്നു ടീം. എന്നാൽ, ഇത്തവണ സണ്‍റൈസേഴ്സ് ഉദിച്ചുയരുമെന്നു പ്രതീക്ഷിക്കാനുള്ള രണ്ട് കാര്യങ്ങളുണ്ട്, പാറ്റ് കമ്മിൻസ് ക്യാപ്റ്റനായെത്തുന്നതും ഡാനിയേൽ വെട്ടോറി മുഖ്യപരിശീലകനാകുന്നതും. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത് താരം (20.50 കോടി രൂപ) എന്ന റിക്കാർഡുമായാണ് 2024 ലേലത്തിൽ കമ്മിൻസ് സണ്‍റൈസേഴ്സിലെത്തിയത്. കമ്മിൻസിനൊപ്പം ട്രാവിസ് ഹെഡ്, വനിന്ധു ഹസരെങ്ക, ജയദേവ് ഉനദ്കട്ട് എന്നിവരാണ് 2024 ലേലത്തിലൂടെ ടീമിലെത്തിയത്. ഹെൻറിച്ച് ക്ലാസൻ, എയ്ഡൻ മാർക്രം, മാർക്കൊ യാൻസണ്, ഗ്ലെൻ ഫിലിപ്സ്, ഭുവനേശ്വർ കുമാർ തുടങ്ങിയ മികവുറ്റ താരങ്ങളുണ്ട്. മാർക്രം, ഷഹ്ബാസ് അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദർ എന്നിവരാണ് ടീമിലെ മുൻനിര ഓൾറൗണ്ടർമാർ.
Source link