INDIALATEST NEWS

അപകീർത്തി കേസ്: രാഹുൽ ഗാന്ധി 27ന് നേരിട്ടു ഹാജരാകണമെന്ന് ജാർഖണ്ഡ് കോടതി; സമൻസ് അയച്ചു

അപകീർത്തി കേസ്: രാഹുൽ ഗാന്ധി 27ന് നേരിട്ടു ഹാജരാകണമെന്ന് ജാർഖണ്ഡ് കോടതി; സമൻസ് അയച്ചു- Rahul Gandhi Summoned | Anti-BJP Remark Case

അപകീർത്തി കേസ്: രാഹുൽ ഗാന്ധി 27ന് നേരിട്ടു ഹാജരാകണമെന്ന് ജാർഖണ്ഡ് കോടതി; സമൻസ് അയച്ചു

ഓൺലൈൻ ഡെസ്ക്

Published: March 17 , 2024 01:00 PM IST

1 minute Read

രാഹുൽ ഗാന്ധി.(ചിത്രം:Facebook/Rahul Gandhi)

റാഞ്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടിയായി ജാർഖണ്ഡ് കോടതിയുടെ സമൻസ്. അപകീർത്തി കേസുമായി ബന്ധപ്പെട്ട് ഈ മാസം 27ന് രാഹുൽ നേരിട്ട് ഹാജരാകണമെന്ന് ചയ്ബാസയിലെ എംപി–എംഎൽഎ കോടതി ആവശ്യപ്പെട്ടു.
Read Also: കേജ്‌രിവാളിനെ വിടാതെ ഇ.ഡി, ജാമ്യത്തിന് പിന്നാലെ വീണ്ടും സമൻസ്; മാർച്ച് 21ന് മുൻപ് ഹാജരാകണം

2018ൽ രാഹുൽ നടത്തിയ ബിജെപി വിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പ്രതാപ് കത്തിയാർ ഫയൽ ചെയ്ത കേസിലാണ് കോടതി സമൻസ് അയച്ചത്. ‘ഏത് കൊലയാളിക്കും ഇപ്പോൾ ബിജെപി പ്രസിഡന്റാകാം’ എന്ന പരാമർശമാണ് കേസിന് ആസ്പദമായത്. 
2022 ഏപ്രിലിൽ കേസുമായി ബന്ധപ്പെട്ട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഹാജരായില്ല. കഴിഞ്ഞ മാസം ഓൺലൈൻ കോൺഫറൻസ് വഴി ഹാജരാകാമെന്ന് രാഹുൽ അറിയിച്ചെങ്കിലും കോടതി അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെയാണ് നേരിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിയ്ക്കാനിരിക്കെ കോൺഗ്രസിനും ‘ഇന്ത്യ’ മുന്നണിക്കും കോടതി നടപടി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

English Summary:
Rahul Gandhi Summoned In Anti-BJP Remark Case

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 mo-politics-parties-indiannationaldevelopmentalinclusivealliance 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-17 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-03-17 mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-world-countries-india-indianews 5un8s0pg764edict36b4ig7to mo-politics-parties-congress 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button