മണിപ്പുരിൽ ഒരു മണ്ഡലത്തിൽ വോട്ടെടുപ്പ് 2 ദിവസം
മണിപ്പുരിൽ ഒരു മണ്ഡലത്തിൽ വോട്ടെടുപ്പ് 2 ദിവസം – Two days of polling in one constituency in Manipur | India News, Malayalam News | Manorama Online | Manorama News
മണിപ്പുരിൽ ഒരു മണ്ഡലത്തിൽ വോട്ടെടുപ്പ് 2 ദിവസം
മനോരമ ലേഖകൻ
Published: March 17 , 2024 04:28 AM IST
1 minute Read
ഒരു മണ്ഡലത്തിൽ രണ്ടു ദിവസമായി വോട്ടെടുപ്പു നടക്കുക അപൂർവമായിരിക്കും. മണിപ്പുർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഔട്ടർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ 2 ദിവസമായാണ് പോളിങ് ബൂത്തിലേക്കു പോകുന്നത്. രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് മണിപ്പുരിലുള്ളത്, ഔട്ടറും ഇന്നറും. ആദ്യഘട്ട പോളിങ് നടക്കുന്ന ഏപ്രിൽ 19ന് ഇന്നർ മണിപ്പുർ മണ്ഡലം പൂർണമായും ഔട്ടർ മണിപ്പുരിലെ 15 നിയമസഭാ മണ്ഡലങ്ങളും വോട്ട് രേഖപ്പെടുത്തും.
രണ്ടാം ഘട്ടമായ ഏപ്രിൽ 26ന് ആണ് ഔട്ടർ മണ്ഡലത്തിലെ മറ്റ് 13 നിയമസഭാ മണ്ഡലങ്ങളും വിധിയെഴുതുന്നത്. ഔട്ടർ മണിപ്പുർ സംവരണ മണ്ഡലമാണ്. കലാപം മൂലം ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്കായി ഇവയ്ക്ക് സമീപമായി പ്രത്യേക പോളിങ് ബൂത്തുകൾ തുറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.
English Summary:
Two days of polling in one constituency in Manipur
40oksopiu7f7i7uq42v99dodk2-2024-03 12ivt3bd7hsue7o68vjble8qfh 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-17 mo-news-national-states-manipur-governmentofmanipur 6anghk02mm1j22f2n7qqlnnbk8-2024-03-17 mo-news-national-states-manipur mo-news-common-malayalamnews mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link