മോസ്കോ: യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ റഷ്യൻ നഗരമായ ബെൽഗറോഡിൽ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന നഗരമാണ് ബെൽഗറോഡ്. അതിർത്തി ഗ്രാമമായ ഗ്ലോട്ടോവോയിൽ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റീജണൽ ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് ടെലിഗ്രാമിൽ പറഞ്ഞു. ശനിയാഴ്ച യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ എണ്ണഭീമനായ റോസ്നെഫ്റ്റിന്റെ സമാറ മേഖലയിലെ എണ്ണ ശുദ്ധീകരണശാലയിൽ തീപിടിത്തമുണ്ടായതായി പ്രാദേശിക ഗവർണർ ദിമിത്രി അസറോവ് പറഞ്ഞു.
യുക്രെയ്ൻ തുറമുഖനഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് തിരിച്ചടി. വെള്ളിയാഴ്ച ഒഡേസയ്ക്കു നേരെ റഷ്യ മിസൈൽ ആക്രമണമാണ് നടത്തിയത്.
Source link