റബര്‍ ബോര്‍ഡിന്റെ ഷീറ്റ് കയറ്റുമതി മിനുക്കുപണി മാത്രം
കോട്ടയം: റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച അഞ്ചു രൂപ കയറ്റുമതി ഇന്‍സെന്റീവ് വിപണിയില്‍ നേരിയ ചലനം പോലുമുണ്ടാക്കാനിടയില്ല. വന്‍കിട ഡീലര്‍മാരുടെയും വ്യവസായികളുടെയും പക്കല്‍ അരലക്ഷം ടണ്ണോളം റബര്‍ സ്റ്റോക്കുണ്ടെന്നാണ് സൂചന. കയറ്റുമതി ലൈസന്‍സുള്ളവര്‍ക്ക് 40 ടണ്ണിനു മാത്രമാണ് ഇന്‍സെന്റീവ് ലഭിക്കുക. ഇത്തരത്തില്‍ ലഭിക്കുക പരമാവധി രണ്ടു ലക്ഷം രൂപ. ഷീറ്റ് സംഭരണത്തിനും കയറ്റുമതി നടപടികള്‍ക്കും കുറഞ്ഞത് രണ്ടു മാസം വേണ്ടിവരും. ജൂണ്‍ അവസാനം ഈ സ്കീം തീരുകയും ചെയ്യും. ടയര്‍ വ്യവസായികള്‍ നിലവില്‍ പരിമിതമായി മാത്രമേ ഷീറ്റ് വാങ്ങുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നുള്ളൂ. ഏറെ കമ്പനികളും ഷീറ്റിനെക്കാള്‍ വിലക്കുറവുള്ള ബ്ലോക്ക് റബറും കോമ്പൗണ്ട് റബറുമാണ് ഇറക്കുമതി ചെയ്യുന്നത്.
വിപണിയില്‍ അവശേഷിക്കുന്ന റബര്‍ പൂര്‍ണമായി കയറ്റുമതി ചെയ്യാന്‍ ഏറെ നടപടികള്‍ വേണ്ടിവരും. നാമമാത്രമായ കയറ്റുമതികൊണ്ടൊന്നും ആഭ്യന്തരവില ഉയരില്ല. വിദേശവില 230 രൂപയെത്തിയിട്ടും ആഭ്യന്തരവില 182 രൂപയില്‍ ഒതുങ്ങിനില്ക്കുന്നു. റബര്‍ ബോര്‍ഡിന്റെ കയറ്റുമതി നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മിനുക്കുപണി മാത്രമാണെന്ന് കയറ്റുമതി ലൈസന്‍സികളും അഭിപ്രായപ്പെട്ടു. ചെറുകിട കര്‍ഷകരുടെ കൈവശം പരമാവധി മൂവായിരം ടണ്‍ ഷീറ്റേ കാണാനിടയുള്ളൂ. വന്‍കിട സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് വിറ്റൊഴിയുകയും വ്യവസായികള്‍ വാങ്ങാന്‍ തയാറാവുകയും ചെയ്യുന്നില്ലെങ്കില്‍ വീണ്ടും വിലയിടിയാന്‍ സാഹചര്യമുണ്ടാകും.

Source link