ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ഒരുമാസം. ഏഴുഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത് ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്. മൂന്നാം ഘട്ടം: മേയ് 7, നാലാംഘട്ടം: മേയ് 13, അഞ്ചാംഘട്ടം: മേയ് 20, ആറാംഘട്ടം: മേയ് 25, ഏഴാംഘട്ടം: ജൂൺ ഒന്ന്. കേരളം ഉൾപ്പെടെ 22 സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവടങ്ങളിൽ ഏഴു ഘട്ടത്തിലും വോട്ടെടുപ്പുണ്ട്. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്.
Read More: ലോക്സഭാ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി; വോട്ടെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ; വോട്ടെണ്ണൽ ജൂൺ 4ന്
തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ 21 സംസ്ഥാന–കേന്ദ്രഭരണ പ്രദേശങ്ങളിലെ 102 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടടുപ്പാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27 ആണ്. മാർച്ച് 30 വരെ നാമനിർദേശ പത്രിക പിൻവലിക്കാം. ബിഹാറിൽ മാർച്ച് 28 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ രണ്ടാണ്.
ഒന്നാംഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ. (ഏപ്രിൽ 19) അരുണാചൽ പ്രദേശ് – ഏപ്രിൽ 19ന് രണ്ടുസീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടക്കും. അസം – അസമിലെ ആകെ സീറ്റുകൾ 14 ആണ്. മൂന്നുഘട്ടമായിട്ടാണ് അസമിൽ തിരഞ്ഞെടുപ്പ്. ഇതിൽ അഞ്ചുസീറ്റുകളിലേക്ക് ഏപ്രിൽ 19ന് തിരഞ്ഞെടുപ്പ് നടക്കും. ബിഹാർ– ബിഹാറിലെ ആകെ സീറ്റുകളുടെ എണ്ണം 40 ആണ്. ഏഴുഘട്ടമായിട്ടാണ് ബിഹാറിൽ തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തിൽ 4 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഛത്തിസ്ഗഡ് – മൂന്നുഘട്ടങ്ങളായിട്ടാണ് ഛത്തിസ്ഗഡിൽ തിരഞ്ഞെടുപ്പ് നടക്കുക. ആകെയുള്ള 11 ലോക്സഭാ സീറ്റുകളിൽ ഒരു സീറ്റിലേക്ക് ഏപ്രിൽ 19ന് തിരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ് – ആകെ 29 സീറ്റുകളുള്ള മധ്യപ്രദേശിൽ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമാകുന്നത് ആറെണ്ണമാണ്. മഹാരാഷ്ട്ര – അഞ്ചുഘട്ടങ്ങളായിട്ടാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ്. ആകെയുള്ള 48 സീറ്റുകളിൽ അഞ്ചുസീറ്റുകളിലേക്ക് ഒന്നാംഘട്ടം വോട്ടെടുപ്പ് നടക്കും. മണിപുർ– മണിപ്പുരിലെ രണ്ടുസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും ഏപ്രിൽ 19ന് നടക്കും. അതിൽ ഒരു മണ്ഡലത്തിൽ ഒന്നും രണ്ടും ഘട്ടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. മിസോറം – ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ മിസോറമിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. നാഗലാൻഡ്– ഏപ്രിൽ 19ന് ഇവിടേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാൻ – രണ്ടുഘട്ടമായിട്ടാണ് രാജസ്ഥാൻ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. ആകെയുള്ള 25 സീറ്റിൽ 12 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ നടക്കും. സിക്കിം – സിക്കിമിലേക്ക് ആദ്യഘട്ടത്തിൽ തന്നെ തിരഞ്ഞെടുപ്പ് പൂർത്തിയാകും. തമിഴ്നാട് – തമിഴ്നാട്ടിലെ 39 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ പൂർത്തിയാകും. തെലങ്കാന – തെലങ്കാനയിലെ 17 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും ആദ്യഘട്ടത്തിൽ പൂർത്തിയാകും. ത്രിപുര – രണ്ടുഘട്ടമായിട്ടാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടക്കുക. രണ്ടുസീറ്റുകളിൽ ഒന്ന് ഏപ്രിൽ 19ന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും. ഉത്തർപ്രദേശ് – 80 സീറ്റുകളാണ് ഉത്തർപ്രദേശിൽ ആകെയുള്ളത്. ഇതിൽ ആദ്യഘട്ടത്തിൽ എട്ടുസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. ഉത്തരാഖണ്ഡ്– ആദ്യഘട്ടത്തിൽ ഉത്തരാഖണ്ഡിലെ അഞ്ചുസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാകും. പശ്ചിമബംഗാൾ – 42 സീറ്റുകളിൽ ഏഴുഘട്ടങ്ങളായാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. അതിൽ ആദ്യഘട്ടത്തിൽ മൂന്നുസീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ആൻഡമാൻ നിക്കോബർ– ആദ്യഘട്ടത്തിൽ ഇവിടെ തിരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീർ – ജമ്മു കശ്മീരിലെ അഞ്ച് ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അഞ്ചുഘട്ടമായാണ് നടക്കുക. ഏപ്രിൽ 19ന് ഒരു സീറ്റിലേക്കായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ലക്ഷദ്വീപ് – ഒരു സീറ്റിലേക്ക് ആദ്യഘട്ടത്തിൽ തന്നെ തിരഞ്ഞെടുപ്പ് നടക്കും. പുതുച്ചേരി – പുതുച്ചേരി ലോക്സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ പൂർത്തിയാകും.
രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ (ഏപ്രിൽ–26) അസം – ആകെ 14 സീറ്റിൽ അഞ്ചുസീറ്റിലേക്ക് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് ബിഹാർ– ആകെയുള്ള 40 സീറ്റിൽ അഞ്ചുസീറ്റിലേക്ക് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് ഛത്തിസ്ഗഡ്– പതിനൊന്നുസീറ്റിൽ മൂന്നുസീററിലേക്ക് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും. കർണാടക– 28–ൽ പതിനാല് സീറ്റിലേക്ക് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും. കേരളം – ഇരുപത് സീറ്റിലേക്കുളള തിരഞ്ഞെടുപ്പും രണ്ടാംഘട്ടം പൂർത്തിയാകും മധ്യപ്രദേശ്– 29–ൽ ഏഴുസീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കും മഹാരാഷ്ട്ര– ആകെയുള്ള 48–ൽ എട്ടുസീറ്റിലേക്ക് രണ്ടാംഘട്ടം മണിപ്പുർ – മണിപ്പൂരിലെ രണ്ടുസീറ്റിൽ ഒരു സീറ്റിലേക്ക് ഒന്നും രണ്ടും ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാൻ– 25–ൽ 13 സീറ്റിലേക്ക് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും ത്രിപുര– രണ്ടുസീറ്റിൽ ഒന്നിൽ രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കും. ഉത്തർപ്രദേശ് – 80ൽ എട്ടുസീറ്റിലേക്ക് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് പശ്ചിമബംഗാൾ – 42–ൽ മൂന്നുസീറ്റിലേക്ക് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് ജമ്മുകശ്മീർ – ആകെയുളള അഞ്ചു സീറ്റിൽ ഒരു സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കും
ഈ സീറ്റുകളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 28 ആണ്. പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടും.
മൂന്നാംഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ (മെയ് ഏഴ്)
മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 19 ആണ്. ഏപ്രിൽ 22 ആണ് പിൻവലിക്കാനുള്ള അവസാന തീയതി. അസം– നാല് ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിൽ നടക്കും ബിഹാർ– മുപ്പതിൽ ഏഴുസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിൽ നടക്കും. ഛത്തിസ്ഗഡ് – പതിനൊന്നിൽ ഏഴുസീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നാംഘട്ടം നടക്കും. ഇതോടെ ഇവിടെ തിരഞ്ഞെടുപ്പ് പൂർത്തിയാകും ഗോവ– ഗോവയിലെ രണ്ടുസീറ്റുകളിലേക്കും മൂന്നാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും ഗുജറാത്ത് – 26 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് മൂന്നാംഘട്ടം പൂർത്തിയാകും കർണാടക– ബാക്കിയുള്ള 14 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നാംഘട്ടം നടക്കും. ഇതോടെ തിരഞ്ഞെടുപ്പ് പൂർത്തിയാകും. മധ്യപ്രദേശിൽ എട്ടുസീറ്റുകളിലാണ് മൂന്നാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്ര– അഞ്ചുഘട്ടമായിട്ട് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മൂന്നാംഘട്ടം 11 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശ്– 80 സീറ്റുകളിൽ 10 സീറ്റുകളിലേക്ക് മൂന്നാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും. പശ്ചിമബംഗാൾ – മൂന്നാംഘട്ടം സംസ്ഥാനത്തെ നാലുസീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ദാമൻദിയു– രണ്ടുസീറ്റുകളിലേക്കും മൂന്നാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീർ – ബാക്കിയുള്ള മൂന്നുസീറ്റിൽ ഒരു സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും.
നാലാംഘട്ടം വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ( മെയ് 13)
96 സീറ്റുകളിലേക്കാണ് നാലാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സീറ്റുകളിലേക്ക് നാമനിർദേശം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 25 ആണ്. ഏപ്രിൽ 29 ആണ് പിൻവലിക്കാനുള്ള അവസാന തീയതി. ആന്ധ്രപ്രദേശ് – 25 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും നാലാംഘട്ടത്തിൽ പൂർത്തിയാകും ബിഹാർ – അഞ്ചുസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും ജാർഖണ്ഡ് – 14–ൽ നാലുസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നാലാംഘട്ടത്തിൽ മധ്യപ്രദേശ്– 29–ൽ ബാക്കിയുള്ള എട്ടുസീറ്റിൽ തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നാലാംഘട്ടത്തോടെ പൂർത്തിയാകും. മഹാരാഷ്ട്ര – നാലാംഘട്ടം മഹാരാഷ്ട്രയിലെ 11 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഒഡീഷ– നാലാംഘട്ടത്തിലാണ് ഒഡീഷയിൽ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. 21ൽ നാലുസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. തെലങ്കാന– തെലങ്കാനയിലെ 17 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും ഉത്തർപ്രദേശ് – 13 സീറ്റുകളിലേക്കാണ് നാലാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. പശ്ചിമബംഗാൾ – എട്ടുസീറ്റുകളിലേക്കാണ് നാലാംഘട്ടം തിരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീർ – ബാക്കിയുള്ള രണ്ടുസീറ്റിൽ ഒരു സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കും.
അഞ്ചാംഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ (മെയ് 20)
അഞ്ചാം ഘട്ടം 49 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 20നാണ് അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്. സ്ഥാനാർഥികൾക്ക് മെയ് മൂന്നുവരെ നാമനിർദേശം സമർപ്പിക്കാം. പിൻവലിക്കാനുള്ള അവസാന തീയതി മെയ് ആറാണ്.
ബിഹാർ – അഞ്ചാംഘട്ടം ബിഹാറിലെ അഞ്ചുസീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക
ജാർഖണ്ഡ് – ജാർഖണ്ഡിലെ ആകെ 14 സീറ്റുകളിലേക്ക് നാലുഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇതിൽ മൂന്നുസീറ്റുകളിലേക്ക് അഞ്ചാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും.
മഹാരാഷ്ട്ര– അഞ്ചാംഘട്ടത്തോടെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പൂർണമാകും. അവസാനഘട്ടത്തിൽ 13 സീറ്റുകളിലേക്കാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒഡീഷ – 21 സീറ്റുകളിൽ അഞ്ചുസീറ്റുകളിലാണ് അഞ്ചാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തർപ്രദേശ് – അഞ്ചാംഘട്ടം 14 സീറ്റുകളിൽ ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കും.
പശ്ചിമബംഗാൾ – അഞ്ചാംഘട്ടം ഏഴുസീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്.
ജമ്മു കശ്മീർ – ബാക്കിയുള്ള സീറ്റിൽ അഞ്ചാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കും.
ലഡാക്ക് – മെയ് 20 നാണ് കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലെ ഒരു സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആറാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ( മെയ് 25)
57 സീറ്റുകളിലേക്കാണ് ആറാംഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സീറ്റുകളിലേക്ക് നാമനിർദേശം സമർപ്പിക്കേണ്ട അവസാന തീയതി മെയ് ആറാണ്. മെയ് ഒൻപതാണ്പിൻവലിക്കാനുള്ള അവസാന തീയതി.
ബിഹാർ – ആറാം ഘട്ടത്തിൽ എട്ടുസീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഹരിയാന– ഹരിയാനയിലെ പത്തുസീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് 25ന് നടക്കും.
ജാർഖണ്ഡ് – ആറാം ഘട്ടത്തിൽ നാലു ലോക്സഭാ മണ്ഡലങ്ങളിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക.
ഒഡീഷ – 21–ൽ ആറുസീറ്റുകളിലേക്ക് ആറാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും.
ഉത്തർപ്രദേശ് – 14 സീറ്റുകളിലേക്കാണ് ഉത്തർപ്രദേശിൽ ആറാംഘട്ടം വോട്ടെടുപ്പ് നടക്കുക.
പശ്ചിമബംഗാൾ – ഏഴുസീറ്റുകളിൽ തിരഞ്ഞെടുപ്പ് നടക്കും.
ഡൽഹി – തലസ്ഥാനത്തെ ഏഴുസീറ്റുകളിലേക്കും മെയ് 25ന് തിരഞ്ഞെടുപ്പ് നടക്കും.
ഏഴാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ( ജൂൺ 1)
57 സീറ്റുകളിലേക്കാണ് ഏഴാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 14 വരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. മെയ് പതിനേഴുവരെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
ബിഹാർ – എട്ടുസീറ്റുകളിലേക്കാണ് ജൂൺ ഒന്നിന് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുക
ഹിമാചൽ പ്രദേശ് – നാലുസീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും ഏഴാംഘട്ടത്തിൽ നടക്കും.
ജാർഖണ്ഡ് – മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴാംഘട്ടം പൂർത്തിയാകും
ഒഡീഷ – 21–ൽ ബാക്കിയുള്ള ആറ് മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും.
ഉത്തർപ്രദേശ് – 13 ലോക്സഭാ മണ്ഡലങ്ങളിലേക്ക് അവസാനഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കും.
പശ്ചിമബംഗാൾ – ഒൻപതുസീറ്റുകളിലേക്കാണ് അവസാനഘട്ടത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടത്തിലും പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പുണ്ട്.
ചണ്ഡിഗഡ് – ജൂൺ ഒന്നിന് കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഡിലെ ഏക സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കും.
Source link