ബ്രഹ്മാണ്ഡമാക്കാൻ ഷാജി പാപ്പന്റെ മൂന്നാം വരവ്; ആട് 3 പ്രഖ്യാപിച്ചു

ബ്രഹ്മാണ്ഡമാക്കാൻ ഷാജി പാപ്പന്റെ മൂന്നാം വരവ്; ആട് 3 പ്രഖ്യാപിച്ചു | Aadu 3

ബ്രഹ്മാണ്ഡമാക്കാൻ ഷാജി പാപ്പന്റെ മൂന്നാം വരവ്; ആട് 3 പ്രഖ്യാപിച്ചു

മനോരമ ലേഖകൻ

Published: March 16 , 2024 07:35 PM IST

1 minute Read

വിജയ് ബാബു, ജയസൂര്യ,മിഥുൻ മാനുവൽ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട കൾട് കോമഡി ചിത്രം ആട്: ഒരു ഭീകരജീവിയാണ് മൂന്നാം ഭാഗം വരുന്നു. ജയസൂര്യയും വിജയ് ബാബുവും സംവിധായകൻ മിഥുൻ മാനുവലും ചേർന്നാണ് മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘‘പാപ്പനും പിള്ളേരും വരുവാ കേട്ടോ…ഇനി അങ്ങോട്ട് ‘‘ആടുകാലം’’.–പ്രഖ്യാപന പോസ്റ്റർ പങ്കുവച്ച് ജയസൂര്യ കുറിച്ചു.
പാപ്പനൊപ്പം ഡ്യൂഡും അറയ്ക്കൽ അബുവും സാത്താൻ സേവ്യറും ഷർബത്ത് ഷമീറും ക്യാപ്റ്റൻ ക്ലീറ്റസും ശശി ആശാനുമൊക്കെ മൂന്നാം വരവിലുണ്ടാകും. കഴിഞ്ഞ രണ്ട് ഭാഗങ്ങളിൽ നിന്നും മാറി വമ്പൻ മുതൽ മുടക്കിലാണ് മൂന്നാം ഭാഗം എത്തുന്നത്. ഏകദേശം 40 കോടി മുതൽ മുടക്കിലൊരുങ്ങുന്ന ഫ്രൈഡേ ഫിലിംസിന്റെ ഏറ്റവും വലിയ നിർമാണ സംരംഭമാകും ആട് 3.

2015ലാണ് ആട്: ഒരു ഭീകരജീവിയാണ് തിയറ്ററുകളിലെത്തുന്നത്. മലയാളത്തിൽ ഇതുവരെ കാണാത്ത നർമ രംഗങ്ങളും അവതരണശൈലിയുമായി എത്തിയ സിനിമ തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ല. തിയറ്ററുകളിൽ പരായജയപ്പെട്ടെങ്കിലും ടോറന്റിലും ടെലിവിഷനിലും പ്രേക്ഷകപ്രീതി നേടി. 
തുടർന്ന് ഈ ജനപ്രീതിയുടെ പിന്തുണയിലാണ് സിനിമയുടെ രണ്ടാം ഭാഗം നിർമാതാവായ വിജയ് ബാബുവും മിഥുനും ഒരുക്കാൻ തീരുമാനിച്ചതും. അങ്ങനെ 2017ൽ ആട് 2 എത്തി. മലയാളസിനിമയിൽ തന്നെ ആദ്യമായാകും പരാജയപ്പെട്ടൊരു ചിത്രത്തിന് രണ്ടാം ഭാഗം വന്ന് അത് സൂപ്പർഹിറ്റായി മാറിയത്. 

English Summary:
Jayasurya and Midhun Manuel Thomas reunite for Aadu 3 Movie

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-jayasurya f3uk329jlig71d4nk9o6qq7b4-2024-03-16 f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-movie-vijaybabu mo-entertainment-movie-midhunmanuelthomas 1jkd0ni4q0hc5g1pv09f76iml0 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024-03-16 f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version