സഹായം കിട്ടാന്‍ കൈക്കൂലി നല്‍കിയോ? അദാനിക്കെതിരെ അന്വേഷണം തുടങ്ങി അമേരിക്ക


വാഷിങ്ടൺ: ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികൾ ഏതെങ്കിലും രീതിയിലുള്ള അഴിമതിയുടെ ഭാ​ഗമായിട്ടുണ്ടോയെന്ന് യു.എസ് അധികൃതർ അന്വേഷിക്കുന്നതായി റിപ്പോർട്ട്. കമ്പനി കൈക്കൂലിയിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന യു.എസ് പ്രോസിക്യൂട്ടർമാരുടെ അന്വേഷണം വിപുലീകരിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ ബ്ലൂംബർ​ഗാണ് വിവരം പുറത്തുവിട്ടത്. വഴിവിട്ട സഹായങ്ങള്‍ കിട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്ഒരു ഊര്‍ജ പദ്ധതിക്കായി അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് സ്ഥാപനമോ ​ഗൗതം അദാനിയോ കൈക്കൂലി നല്‍കുന്നതില്‍ ഉൾപ്പെട്ടുട്ടുണ്ടോയെന്നാണ് അമേരിക്കൻ ഉദ്യോ​ഗസ്ഥർ പരിശോധിക്കുന്നത്. അസ്യുയർ പവർ ​ഗ്ലോബൽ ലിമിറ്റഡ് എന്ന കമ്പനിയും അന്വേഷണത്തിന്റെ നിഴലിലാണ്.


Source link

Exit mobile version