WORLD
സഹായം കിട്ടാന്‍ കൈക്കൂലി നല്‍കിയോ? അദാനിക്കെതിരെ അന്വേഷണം തുടങ്ങി അമേരിക്ക
വാഷിങ്ടൺ: ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികൾ ഏതെങ്കിലും രീതിയിലുള്ള അഴിമതിയുടെ ഭാഗമായിട്ടുണ്ടോയെന്ന് യു.എസ് അധികൃതർ അന്വേഷിക്കുന്നതായി റിപ്പോർട്ട്. കമ്പനി കൈക്കൂലിയിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന യു.എസ് പ്രോസിക്യൂട്ടർമാരുടെ അന്വേഷണം വിപുലീകരിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ ബ്ലൂംബർഗാണ് വിവരം പുറത്തുവിട്ടത്. വഴിവിട്ട സഹായങ്ങള്‍ കിട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്ഒരു ഊര്‍ജ പദ്ധതിക്കായി അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സ്ഥാപനമോ ഗൗതം അദാനിയോ കൈക്കൂലി നല്‍കുന്നതില്‍ ഉൾപ്പെട്ടുട്ടുണ്ടോയെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. അസ്യുയർ പവർ ഗ്ലോബൽ ലിമിറ്റഡ് എന്ന കമ്പനിയും അന്വേഷണത്തിന്റെ നിഴലിലാണ്.
Source link