WORLD
ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കാനഡയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
ഒട്ടാവ: ഇന്ത്യന്‍ വംശജരായ ദമ്പതിമാരേയും മകളേയും സംശയാസ്പദമായ സാഹചര്യത്തില്‍ കാനഡയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി പോലീസ്. ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍ മാര്‍ച്ച് ഏഴിനുണ്ടായ തീപ്പിടിത്തത്തില്‍പ്പെട്ടാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാജീവ് വാരികൂ (51), ഭാര്യ ശില്‍പ കോത്ത (47), മകള്‍ മെഹക് വാരികൂ (16) എന്നിവരാണ് മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കത്തിനശിച്ച വീട്ടില്‍ തീ അണച്ചതിനുശേഷം പോലീസ് നടത്തിയ തിരച്ചിലാണ് ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത്. അപകടത്തില്‍ മരിച്ചവരെ സംബന്ധിച്ച് ആ സമയത്ത് വ്യക്തത ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ചയാണ് മരിച്ചവരെ കുറിച്ച് കൃത്യമായൊരു നിഗമനത്തില്‍ അന്വേഷണസംഘം എത്തിച്ചേര്‍ന്നത്.
Source link