SPORTS
കാലിക്കട്ട് ഒന്നിൽ
ചെന്നൈ: പ്രൈം വോളിബോൾ സൂപ്പർ ഫൈവിൽ അഹമ്മദാബാദ് ഡിഫെൻഡേഴ്സ് 15-10, 11-15, 10-15, 15-12, 18-16ന് ഡൽഹി തൂഫാൻസിനെ തോൽപ്പിച്ചു. സൂപ്പർ ഫൈവിൽ അഹമ്മദാബാദിന്റെ ആദ്യ ജയമാണ്. സൂപ്പർ ഫൈവിൽ ആറ് പോയിന്റുമായി കാലിക്കട്ട് ഹീറോസ് ഒന്നാമത്. ബംഗളൂരു ടോർപിഡോസിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് കാലിക്കട്ട് ഒന്നിൽ തുടരുന്നത്.
Source link