ബംഗളൂരു: ഐപിഎൽ ട്വന്റി-20 ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് പേരുമാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്തയാഴ്ച ആരംഭിക്കുന്ന 17-ാം ഐപിഎൽ സീസണു മുന്നോടിയായി നിലവിലെ പേരിലെ ‘ബാംഗ്ലൂർ’ നീക്കാനാണ് ഒരുങ്ങുന്നത്. ബാംഗ്ലൂരിനു പകരം ബംഗളൂരു എന്നാക്കിയേക്കും. നഗരത്തിന്റെ പേര് 2014ലാണ് മാറിയത്. ഐപിഎല്ലിൽ 16 സീസണുകളിൽ കളിച്ചിട്ടും ഒരു ലീഗ് കിരീടം പോലും നേടാനാവാത്ത റോയൽ ചലഞ്ചേഴ്സ് പുതിയ പേര് ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ്.
Source link