റബര്‍ കയറ്റുമതി വില ഉയര്‍ത്തും: ഡോ. സാവര്‍ ധനാനിയ
റെജി ജോസഫ് കോട്ടയം: ആഭ്യന്തരവിപണിയില്‍ റബര്‍ വില ഉയരാന്‍ കയറ്റുമതി മാത്രമാണു പോംവഴിയെന്ന് റബര്‍ ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ. 40 ടണ്‍ വരെ ഷീറ്റ് കയറ്റുമതി ചെയ്യുന്നവര്‍ക്കു കിലോയ്ക്ക് അഞ്ചു രൂപ വീതം രണ്ടു ലക്ഷം രൂപയുടെ ഇന്‍സെന്റീവ് നല്‍കും. ചെറിയ തോതില്‍ കയറ്റുമതി ചെയ്യുന്നവര്‍ക്കും ആനുപാതികമായ ഇന്‍സെന്റീവ് ലഭിക്കും. വിദേശവിലയില് വലിയ കയറ്റമുണ്ടെങ്കിലും ടയര്‍ കമ്പനികള്‍ വിപണി വിട്ടുനില്‍ക്കുന്നതിനാല്‍ ആഭ്യന്തരവില ഉയരുന്നില്ല. ഇവിടെയുള്ള സ്റ്റോക്ക് കയറ്റുമതി ചെയ്തു തുടങ്ങിയാല്‍ വില ഉയരുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 24 വരെയാണ് ഇന്‍സെന്റീവ് സ്കീമിന്റെ കാലാവധി. കയറ്റുമതി നടപടികള്‍ വേഗത്തിലാക്കാന്‍ എക്സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കയറ്റുമതിക്കുള്ള വലിയ സാധ്യതകളാണ് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വാണിജ്യകരാര്‍ അനുസരിച്ച് കയറ്റുമതി നടപടികള്‍ സുതാര്യവുമാണ്.
പ്രധാന റബര്‍ ഉത്പാദകരായ തായ്ലന്‍ഡിലും ഇന്തോനേഷ്യയിലും വിയറ്റ്നാമിലും ഉത്പാദനം കുറഞ്ഞുവരുന്നു. ആ നിലയില്‍ ഇന്ത്യയില്‍ ഉത്പാദനം പരമാവധി വര്‍ധിപ്പിച്ചാല്‍ നേട്ടമുണ്ടാകും. വരുംദിവസങ്ങളിലും വില ഉയരാനാണ് വിപണി സാധ്യത. മാര്‍ക്കറ്റില്‍ മികച്ച ഗ്രേഡ് ഷീറ്റിന് കടുത്ത ക്ഷാമമുണ്ട്. റബര്‍ ബോര്‍ഡ് വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ചരക്ക് വാങ്ങാന്‍ ചില ഡീലര്‍മാര്‍ താത്പര്യപ്പെടുന്നതും ചരക്ക് കിട്ടാനില്ലാത്തതുകൊണ്ടാണ്. വില ഉയര്‍ന്നു തുടങ്ങിയാല്‍ ടാപ്പിംഗ് നിര്ത്തിവച്ചവരും ഉത്പാദനം നടത്താന്‍ മുന്നോട്ടുവരും. നിലവില്‍ 50,000 ഹെക്ടറില്‍ ടാപ്പിംഗ് മുടങ്ങിക്കിടക്കുകയാണ്. ഒപ്പം തൊഴിലാളിക്ഷാമം ഏറെ രൂക്ഷവുമാണെന്നും ധനാനിയ പറഞ്ഞു.

Source link