INDIALATEST NEWS

‘അമ്മയും മകളും സഹായം തേടി വന്നിരുന്നു’; ആരോപണം തള്ളി യെഡിയൂരപ്പ

‘അമ്മയും മകളും സഹായം തേടി വന്നിരുന്നു’; ആരോപണം തള്ളി യെഡിയൂരപ്പ – BS Yediyurappa denies assault allegation | Bengaluru News | Pocso Case

‘അമ്മയും മകളും സഹായം തേടി വന്നിരുന്നു’; ആരോപണം തള്ളി യെഡിയൂരപ്പ

ഓണ്‍ലൈന്‍ ഡെസ്ക്

Published: March 15 , 2024 03:31 PM IST

1 minute Read

യെഡിയൂരപ്പ (PTI Photo)

ബെംഗളൂരു∙ അമ്മയ്‌ക്കൊപ്പം സഹായം ചോദിച്ചു വന്ന 17കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പ. സംഭവവുമായി ബന്ധപ്പെട്ടി യെഡിയൂരപ്പയ്‌ക്കെതിരെ പൊലീസ്  പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. ബെംഗളൂരു സദാശിവനഗര്‍ പൊലീസാണ് കേസെടുത്തത്.
ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു. ‘സഹായം ആവശ്യപ്പെട്ട് അമ്മയും മകളും പല തവണ വന്നു കണ്ടിരുന്നു. ഒന്നര മാസം മുന്‍പ് വരുമ്പോള്‍ അവര്‍ കരയുന്നതു കണ്ടു. ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും നീതി ലഭിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. അവര്‍ക്ക് സാമ്പത്തികമായി സഹായം നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷം അവര്‍ എനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിത്തുണടങ്ങി. അവര്‍ക്ക് എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. ആളുകളെ സഹായിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ നമുക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. ഇതു ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഇന്നലെ എനിക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്തു സംഭവിക്കുമെന്ന് നോക്കാം. ഇതിനു പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയമുണ്ടോ എന്നു പറയാനാവില്ല.’ – യെഡിയൂരപ്പ പറഞ്ഞു. 

പതിനേഴുകാരിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം പൊലീസ് യെഡിയൂരപ്പയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവമെന്നും പൊലീസ് അറിയിച്ചു. സഹായം തേടി എത്തിയ പെണ്‍കുട്ടിയെ യെഡിയൂരപ്പ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ട പെണ്‍കുട്ടി അമ്മയോട് പീഡന വിവരം പറയുകയായിരുന്നു. 
അതേസമയം, യെഡിയൂരപ്പയ്‌ക്കെതിരായ പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ സാധിക്കൂ. പരാതിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരാതിക്കാരിയുടെ ആരോപണം യെഡിയൂരപ്പയുടെ ഓഫിസ് തള്ളി. പരാതിക്കാരി മുന്‍പും പലവിധത്തിലുള്ള 53 പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും പരാതി വ്യാജമാണെന്നും യെഡിയൂരപ്പയുടെ ഓഫിസ് വിശദീകരിച്ചു.

English Summary:
Yediyurappa denies assault allegation against minor, says ready to face probe

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 mo-politics-leaders-bsyeddyurappa 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-15 6gghvup2g8kbk6se4q74dg2d2l 5us8tqa2nb7vtrak5adp6dt14p-2024-03-15 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list mo-crime-posco mo-news-world-countries-india-indianews mo-news-common-bengalurunews 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button