മുഖത്തിന്റെ ഈ ഭാഗങ്ങളിൽ മറുകുണ്ടോ? നെറ്റിയിലെ മറുകു നൽകുന്ന സൂചന
മനുഷ്യന്റെ വിധി നിർണയിക്കാൻ മറുകുകൾക്കു സാധിക്കുമെന്ന് ഇന്ത്യൻ ജ്യോതിശാസ്ത്രവും ചൈനീസ് ജ്യോതിശാസ്ത്രവും ഒരു പോലെ അടിവരയിട്ടു ഉറപ്പിക്കുന്നു. മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തന്നെ ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കാൻ ഗ്രഹങ്ങൾക്കു കഴിയും. ചില ഗ്രഹങ്ങൾ വലിയ സ്വാധീനം ചെലുത്തുമ്പോൾ ചില ഗ്രഹങ്ങൾക്ക് വളരെ ചെറിയ തോതിൽ മാത്രമേ ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കാൻ സാധിക്കുകയുള്ളഊ. ഈ സ്വാധീനം നമ്മുടെ ശരീരത്തിൽ രൂപപ്പെടുന്ന മറുകുകളിലും ഈ ഗ്രഹങ്ങളുടെ സാമീപ്യം കൊണ്ടുള്ള വ്യത്യാസങ്ങൾ കാണാൻ കഴിയുന്നതാണ്. അതുകൊണ്ടു തന്നെ നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗത്തുമുള്ള മറുകുകളുടെ സവിശേഷതങ്ങൾ വ്യത്യസ്തമാണ്. ഓരോ മറുകുകളും ഓരോ പ്രത്യേകതകൾ ഉള്ളവയാണ്.
തലതലയുടെ നെറുകയിൽ വലതു ഭാഗത്തു മറുകുള്ളവർ രാഷ്ട്രീയത്തിൽ ശോഭനമായ ഭാവിയുള്ളവരാണ്. പച്ചയോ ചുവപ്പോ നിറത്തിൽ കാണപ്പെടുന്ന മറുകുള്ളവരെങ്കിൽ മന്ത്രിയാകാനുള്ള യോഗമുള്ളവരാണ് അത്തരക്കാർ. സമൂഹത്തിൽ ഉന്നതസ്ഥാനവും ഒരു ബിസിനസ് സംരംഭത്തിൽ ഉയർന്ന പദവിയും വഹിക്കാൻ ഇത്തരക്കാർക്ക് കഴിയുന്നതാണ്. ജീവിതത്തിന്റെ ഓരോ കാലടിയിലും ഇവർക്ക് വിജയം സുനിശ്ചിതമായിരിക്കും.
മറുക് ഇടതുഭാഗത്താണെങ്കിൽ പണത്തിനു ഇക്കൂട്ടർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും. ജീവിതം മുഴുവൻ യാത്രകൾ നിറഞ്ഞ ഇവർക്ക് വൈവാഹിക ജീവിതം അപ്രാപ്യമായിരിക്കും. ആത്മീയതയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമായിരിക്കും ഇക്കൂട്ടർക്കു താല്പര്യം കൂടുതൽ. സാഹിത്യത്തിലും ഇവർക്ക് അഭിരുചിയുണ്ടായിരിക്കും.
തലയ്ക്കു പുറകുവശത്തു മറുകുള്ളവർക്ക് സ്ത്രീവിഷയങ്ങളിൽ താല്പര്യം കൂടുതലായിരിക്കും. ഭാര്യയോട് ഇക്കൂട്ടർ കൂടുതൽ അടുപ്പം പ്രകടിപ്പിക്കും. ധന സമ്പാദനത്തിൽ ഇവർ മിടുക്കരായിരിക്കുമെങ്കിലും സമൂഹത്തിൽ ഇവർക്ക് സൽപ്പേര് ഉണ്ടായിരിക്കുകയില്ല.
നെറ്റിത്തടംനെറ്റിത്തടത്തിൽ, വലതുഭാഗത്തു ദൃശ്യമാകുന്ന മറുക് ധനത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹത്തിൽ നല്ലപേരുള്ളവരും ധനവാന്മാരുമായിരിക്കും ഇക്കൂട്ടർ. ദൈവഭക്തരും സഹജീവികളെ സഹായിക്കുന്നവരുമായിരിക്കും. നെറ്റിത്തടത്തിൽ ഇടതു ഭാഗത്തു മറുകുള്ളവർ സ്വാർത്ഥരും മറ്റുള്ളവരോട് അല്പം പോലും ദയാവായ്പോടെ പെരുമാറാത്തവരുമായിരിക്കും. മറ്റുള്ളവരിൽ നിന്ന് യാതൊരു ബഹുമാനവും ഇയാൾക്ക് ലഭിക്കുകയില്ല.
നെറ്റിക്കിരുവശവുംനെറ്റിയുടെ വലതു വശത്തു മറുകുള്ളവർ ചെറുപ്രായത്തിൽ തന്നെ വിവാഹിതരാകുന്നവരും സുന്ദരിയായ ഭാര്യയെ സ്വന്തമാക്കുന്നവരുമായിരിക്കും. ഇക്കൂട്ടർക്ക് അപ്രതീക്ഷിതമായി ധനാഗമത്തിനു സാധ്യതയുണ്ട്. വിവാഹവും ധനവും അപ്രതീക്ഷിതമായി കൈവരുന്നവരാണ് നെറ്റിയുടെ ഇടതുവശത്തു മറുകുള്ളവർ. ബിസിനസിൽ ഇവർക്ക് നഷ്ടം സംഭവിക്കാൻ സാധ്യത കൂടുതലാണ്. മറ്റുള്ളവർക്ക് ഇവരോട് അകാരണമായി ഇഷ്ടക്കുറവുണ്ടാകാനിടയുണ്ട്.
കൺപുരികംപുരികത്തിനു നടുവിലാണ് മറുകെങ്കിൽ, നേതൃഗുണമുള്ളവരും ധനാഢ്യരും പേരും പെരുമയുള്ളവരുമായിരിക്കും ഇക്കൂട്ടർ. വലതുഭാഗത്താണ് മറുകെങ്കിൽ, ചെറുപ്രായത്തിൽ വിവാഹിതരാകുന്നവരും മികച്ച പങ്കാളിയെ സ്വന്തമാക്കുന്നവരുമായിരിക്കും. വിവാഹത്തിന് ശേഷമായിരിക്കും ഇവർക്ക് ഗുണാനുഭവങ്ങൾ കൂടുതലായി ലഭിക്കുക. ഭാര്യയുടെ പേരിലുള്ള നിക്ഷേപങ്ങളായിരിക്കും ഇവർക്ക് ഭാഗ്യദായകങ്ങളാകുക. കൺപുരികത്തിനു ഇടതു വശത്താണ് മറുകെങ്കിൽ, ആ വ്യക്തിക്ക് ദൗർഭാഗ്യങ്ങൾ കൂടുതലായി ഭവിക്കാനിടയുണ്ട്. ധനം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാനറിയാത്തയിവർ തൊഴിലിലും ബിസിനസ്സിലും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാനിടയുണ്ട്.
കൺപോളകൾവലതുഭാഗത്തെ കൺപോളയിലെ മറുക് ധനത്തെയാണ് സൂചിപ്പിക്കുന്നത്. സ്വയം വലിയവനാണെന്ന ഒരു തോന്നലുള്ളവരാണ് ഇക്കൂട്ടർ. ചെലവ് കൂടുതലായിരിക്കും ഇവർക്ക്. ക്ഷേത്രനിര്മാണത്തിനും പൂജകൾക്കുമായി വലിയ തോതിൽ പണം ചെലവഴിക്കുന്നവരാണ് ഇക്കൂട്ടർ. ഇടതുഭാഗത്തു മറുകുള്ളവർ വളരെ സാധാരണമായ ജീവിതം നയിക്കുന്നവരായിരിക്കും. ഇക്കൂട്ടർക്ക് പണത്തിനു അപര്യാപ്തത അനുഭവപ്പെടാറുണ്ട്. മുകളിലെ കണ്പോളകളുടെ അകത്തു മറുകുള്ളവർ ഭാഗ്യവാന്മാരും സമ്പത്തുള്ളവരുമായിരിക്കും. താഴ്ഭാഗത്തെ കണ്പോളകൾക്കകത്തു മറുകുള്ളവർ നിര്ഭാഗ്യവാന്മാരും ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നവരുമായിരിക്കും.
കണ്ണുകൾവലതുകണ്ണിൽ മറുകുള്ളവർ എളുപ്പത്തിൽ ധനം സമ്പാദിക്കുന്നവരാണ്. തൊഴിലിലോ,ബിസിനസ്സിലോ ഒന്നും ഏർപ്പെട്ടില്ലെങ്കിലും ഇവർക്ക് എളുപ്പത്തിൽ ധനം കരഗതമാകുന്നതാണ്. ഇടതു കണ്ണിലാണ് മറുകെങ്കിൽ, ആ വ്യക്തി ഒരു അഹങ്കാരിയും ഗർവുള്ളവനും പരസ്ത്രീബന്ധത്തിലേർപ്പെടുന്നവനുമായിരിക്കും. മറുക് ദൃശ്യമായിരിക്കുന്നതു കണ്തടത്തിലാണെങ്കിൽ, ആ വ്യക്തി സമാധാന കാംക്ഷിയായിരിക്കും. പക്ഷെ ഇക്കൂട്ടർ പെട്ടെന്ന് മരിക്കാനിടയുണ്ട്. സന്താനങ്ങളുടെ മരണം പോലുള്ളവയും ഇക്കൂട്ടർക്ക് നേരിടേണ്ടി വരാറുണ്ട്.
ചെവികൾചെവികളിൽ മറുക് ആഡംബരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. നിയന്ത്രണാതീതമായി പണം ചെലവഴിക്കുന്നവരായിരിക്കും ഇക്കൂട്ടർ. ധൈര്യശാലികളായിരിക്കും . ചെവിയുടെ പിൻഭാഗത്ത് മറുകുള്ളവർ, ആചാരങ്ങൾ അതേപടി പാലിക്കുന്നവരും അത് പിന്തുടരുന്നവരുമായിരിക്കും. ഉയർന്ന കുടുംബത്തിൽ നിന്ന് പങ്കാളിയെ സ്വന്തമാക്കാനുള്ള യോഗമിവർക്കുണ്ട്.
മൂക്ക്മൂക്കിന് തുമ്പത്തു മറുകുള്ളവർ പെട്ടെന്ന് ചിന്തിക്കുന്നവരാണ്. മുന്കോപവും ഇവർക്ക് കൂടുതലായിരിക്കും. ആത്മാഭിമാനത്തിനു വലിയ വില കല്പിക്കുന്ന ഇവർക്ക് മറ്റുള്ളവരുടെ മേൽ അനായാസമായി വിജയം നേടാൻ കഴിയും. മൂക്കിന്റെ വലതുഭാഗത്താണ് മറുകെങ്കിൽ, ചെറിയ പരിശ്രമം കൊണ്ട് പെട്ടെന്ന് ധനം സമ്പാദിക്കാൻ കഴിയുന്നവരായിരിക്കും. ഇടതു ഭാഗത്തെ മറുക്, മോശം ഫലങ്ങളാണ് നൽകുക. മൂക്കിന്റെ പാലത്തിലെ മറുക് ധനനഷ്ടത്തെയും തൊഴിൽ ലഭിക്കാനുള്ള പ്രയാസത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. മൂക്കിന് താഴെ മറുകുള്ളവർ, ലൈംഗിക കാര്യത്തിൽ മുൻകൈയെടുക്കുന്നവരാണ്. വലിയ കുടുംബവും ധാരാളം കുട്ടികളും അവർക്കുണ്ടാകും.
താടിതാടിയുടെ നടുവിൽ മറുകുള്ളവർ ഉയര്ന്ന ചിന്താഗതിയുള്ളവരും മറ്റുള്ളവരുടെ പ്രശംസകൾക്ക് പാത്രമാകുന്നവരുമായിരിക്കും. വലതുഭാഗത്തുള്ള മറുക്, ബുദ്ധിപരമായ ചിന്തയെയും നയപരമായ രീതിയെയുമാണ് കാണിക്കുന്നത്. സംസാരത്തിലൂടെ മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ഇവർക്ക് പ്രത്യേക കഴിവാണ്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ നല്ലവനെന്നു പേരെടുക്കാൻ ഇക്കൂട്ടർക്ക് എളുപ്പം കഴിയുന്നതാണ്. ഇടതു ഭാഗത്തു മറുകുള്ളവർ, സത്യസന്ധമായി, കാര്യങ്ങൾ വെട്ടിത്തുറന്നു സംസാരിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഇവരെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ല. വഴക്കാളികളായിരിക്കും ഇക്കൂട്ടർ. ചെലവുകളും ഇവരെ സംബന്ധിച്ച് നിയന്ത്രണാതീതമായിരിക്കും.
ചുണ്ടുകൾമുകൾ ചുണ്ടിൽ മറുകുള്ളവർ എല്ലാവര്ക്കും സ്വീകാര്യനായിരിക്കും. സ്ത്രീകളോടും ആഡംബര വസ്തുക്കളോടും അതീവ താല്പര്യമുള്ളവരായിരിക്കും. കീഴ്ചുണ്ടിൽ മറുകുള്ളവർ നല്ല ഭക്ഷണത്തോട് താല്പര്യമുള്ളവരായിരിക്കും. അഭിനയത്തിലും അഭിനയം പോലുള്ള കലകളിൽ താല്പര്യമുള്ളവരായിരിക്കും ഇക്കൂട്ടർ. മേൽചുണ്ടിനകത്തു മറുകുള്ളവർ മന്ത്ര-തന്ത്ര കാര്യങ്ങളിൽ അഗാധമായ അറിവുള്ളവരായിരിക്കും. കീഴ്ചുണ്ടിനകത്തെ മറുകുള്ളവർ മദ്യപരും ഊഹക്കച്ചവടത്തിലൂടെ ധനം നഷ്ടപ്പെടുത്തുന്നവരുമായിരിക്കും.
കവിൾത്തടംമാതാപിതാക്കളെ വളരെയധികം ബഹുമാനിക്കുന്നവരും ലോലഹൃദയമുള്ളവരുമാണ് വലതു കവിൾത്തടത്തിൽ മറുകുള്ളവർ. മാതാപിതാക്കളെയും ബന്ധുക്കളെയും അതിരറ്റു സ്നേഹിക്കും ഇക്കൂട്ടർ. ധനവും ആരോഗ്യവും ജീവിതകാലം മുഴുവൻ ഇവർക്ക് അനുഭവവേദ്യമാകും. ഇടതു കവിൾത്തടത്തിൽ മറുകുള്ളവർ ഉൾവലിഞ്ഞ സ്വഭാവക്കാരും വഴക്കാളികളുമായിരിക്കും. ജീവിതം മുഴുവൻ ഇക്കൂട്ടർക്ക് പ്രശ്നങ്ങളെ നേരിടേണ്ടി വരും. പക്ഷേ, വാർദ്ധക്യത്തിൽ മക്കളിലൂടെ സന്തോഷമനുഭവിക്കാൻ ഇവർക്ക് യോഗമുണ്ട്.
നാക്ക്നാവിന്റെ മധ്യത്തിൽ മറുകുള്ളവർക്കു വിദ്യാഭ്യാസം നേടുന്നതിൽ തടസങ്ങൾ നേരിടേണ്ടി വരുന്നതാണ്. ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് ഇവർക്ക് കുറവായിരിക്കും. ശാരീരിക ബുദ്ധിമുട്ടുകളും ഇവർക്ക് ഉണ്ടാകാനിടയുണ്ട്. മറ്റുള്ളവരെ സ്വന്തം സംസാരത്തിലൂടെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ നാക്കിന്റെ പുറം ഭാഗത്തു മറുകുള്ളവർക്കു പ്രത്യേക കഴിവുണ്ട്. നയപരമായി കാര്യങ്ങളെ നേരിടുന്നവരും ബുദ്ധിമാന്മാരുമായിരിക്കും ഇക്കൂട്ടർ. നല്ല ഭക്ഷണം ഇഷ്ടപ്പെടുന്ന ഇക്കൂട്ടരുടെ മക്കളുടെ ഭാവിയും സുരക്ഷിതമായിരിക്കും.
Source link