‘ഐശ്വര്യ ലക്ഷ്മി സിനിമ’യ്ക്കു തിയറ്റർ റിലീസില്ല: ജിയോ സിനിമയ്ക്കെതിരെ നടൻ വസന്ത് | Pon Ondru Kanden Vasanth Ravi
‘ഐശ്വര്യ ലക്ഷ്മി സിനിമ’യ്ക്കു തിയറ്റർ റിലീസില്ല: ജിയോ സിനിമയ്ക്കെതിരെ നടൻ വസന്ത്
മനോരമ ലേഖകൻ
Published: March 15 , 2024 12:41 PM IST
Updated: March 15, 2024 01:55 PM IST
1 minute Read
ഐശ്വര്യ ലക്ഷ്മി, വസന്ത് രവി
അശോക് സെൽവൻ, വസന്ത് രവി, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘പൊൺ ഒൻട്രു കണ്ടേൻ’ എന്ന ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാതെ നേരിട്ട് ഒടിടി/ടിവി റിലീസിനെത്തുന്നു. നിർമാതാക്കളായ ജിയോ സ്റ്റുഡിയോസ് അണിയറക്കാരെ അറിയിക്കാതെ നടത്തുന്ന ഈ നീക്കത്തിനെതിരെ നടൻ വസന്ത് രവി രംഗത്തെത്തി.
കളേഴ്സ് തമിഴ് ചാനലിലൂടെയും ജിയോ സിനിമയിലൂടെയും ചിത്രം പ്രിമിയർ ചെയ്യാനാണ് ജിയോ സ്റ്റുഡിയോസ് പദ്ധതിയിടുന്നത്. എന്നാൽ സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകർ അറിയുന്നത് റിലീസിനോടനുബന്ധിച്ചുള്ള ടിവി പ്രമൊ എത്തിയതോടെയാണ്. ഈ നടപടി ഞെട്ടലുണ്ടാക്കിയെന്ന് വസന്ത് രവി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘‘ഷോക്കിങ്, ഇത് സത്യമാണോ? പ്രത്യേകിച്ചും ജിയോ സ്റ്റുഡിയോസ് പോലെ പേരുകേട്ട ഒരു നിര്‍മാണ സ്ഥാപനം ഇങ്ങനെ ചെയ്യുമോ?. പൊണ്‍ ഒൻട്രു കണ്ടേൻ എന്ന സിനിമയുടെ വേൾഡ് സാറ്റലൈറ്റ് പ്രിമിയർ പ്രമൊ കണ്ടപ്പോൾ വേദനയും ദുഃഖവുമാണ് തോന്നിയത്. സിനിമയിൽ അഭിനയിച്ച ഞങ്ങളോടോ അതിന്റെ അണിയറ പ്രവർത്തകരോടോ ഇക്കാര്യത്തിൽ ഒരു വാക്കു പോലും ഇവർ ചോദിച്ചിട്ടില്ല. ഞങ്ങൾ ഈ സിനിമയ്ക്കു വേണ്ടി കഷ്ടപ്പെട്ടവരാണ്.
പൊണ്‍ ഒൻട്രു കണ്ടേൻ സിനിമയുടെ മുഴുവൻ ടീമിനും ഇതിനെക്കുറിച്ച് പൂർണമായും ഒന്നും അറിയില്ല. ഇക്കാര്യത്തിൽ ഞങ്ങളോടു കാണിച്ച ‘ആദരവിന്’ ജിയോ സ്റ്റുഡിയോയ്ക്കു നന്ദി.’’–വസന്ത് രവി കുറിച്ചു.
വസന്തിന്റെ പ്രതികരണം സിനിമാ ലോകത്തു വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്. അതേസമയം ടെലിവിഷൻ പ്രിമിയറിന്റെ തീയതി ജിയോ ടീം പുറത്തുവിട്ടിട്ടില്ല.
English Summary:
No theatre release for ‘Pon Ondru Kanden’; Vasanth Ravi’s angry response
7rmhshc601rd4u1rlqhkve1umi-list 1gtf7o2qrgu2u7gaja7jlnnqjo mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03-15 f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-movie-aishwaryalekshmi f3uk329jlig71d4nk9o6qq7b4-2024-03-15 mo-entertainment-movie-ottreleases
Source link