30 വർഷത്തിനു ശേഷം ‘ക്രോ’ വീണ്ടും വരുന്നു; ട്രെയിലർ

30 വർഷത്തിനു ശേഷം ‘ക്രോ’ വീണ്ടും വരുന്നു; ട്രെയിലർ | The Crow Trailer

30 വർഷത്തിനു ശേഷം ‘ക്രോ’ വീണ്ടും വരുന്നു; ട്രെയിലർ

മനോരമ ലേഖകൻ

Published: March 15 , 2024 02:27 PM IST

1 minute Read

ട്രെയിലറിൽ നിന്നും

സൂപ്പർഹീറോ ചിത്രം ദ് ക്രോ വീണ്ടുമെത്തുന്നു. റൂപെർട്ട് സാൻഡേഴ്സ് സംവിധാനം ചെയ്യുന്ന സിനിമയിൽ ബിൽ സ്കാഴ്സ്ഗാർഡ് ആണ് ടൈറ്റില് വേഷത്തിലെത്തുന്നത്. പ്രശസ്ത ഗായിക എഫ്കെഎ ട്വിഗ്സ് (തഹ്‌ലിയാ ഡെബ്രെറ്റ് ബെർനെറ്റ്) ആണ് നായിക.

ജയിംസ് ബാറിന്റെ കോമിക് സീരിസിനെ ആസ്പദമാക്കി ഹോളിവുഡിൽ റിലീസ് ചെയ്ത ക്രോയുടെ അഞ്ചാം സിനിമയാണ് ഇപ്പോൾ റിലീസിനെത്തുന്നത്. 

ബ്രാൻഡൻ ലീ നായകനായെത്തി അലക്സ് പ്രോയസ് സംവിധാനം ചെയ്ത ദ് ക്രോ സിനിമയുടെ ഒറിജിനൽ റീമേക്ക് ആണ് ഈ സിനിമ. 1994ലാണ് ക്രോ ആദ്യ ഭാഗം റിലീസിനെത്തുന്നത്.

ലയൺസ് ഗേറ്റ് പിക്ചേഴ്സ് ആണ് പുതിയ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഈ വർഷം ജൂൺ ഏഴാണ് റിലീസ് തിയതി.

English Summary:
‘The Crow’ Remake Trailer: Tattooed Bill Skarsgård Comes Back From the Dead in Gory

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03-15 mo-entertainment-common-hollywoodnews f3uk329jlig71d4nk9o6qq7b4-list 2lddktkiqj8fdn1r96r1ouc55n 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-15 mo-entertainment-common-teasertrailer


Source link
Exit mobile version