INDIALATEST NEWS

സുപ്രീംകോടതിയിൽ 237 സിഎഎ ഹർജികൾ; വാദം കേൾക്കാമെന്ന് കേന്ദ്രം, ചൊവ്വാഴ്ച പരിഗണിക്കും

സുപ്രീംകോടതിയിൽ 237 സിഎഎ ഹർജികൾ; വാദം കേൾക്കാമെന്ന് കേന്ദ്രം, ചൊവ്വാഴ്ച പരിഗണിക്കും – ‌Supreme Court | CAA

സുപ്രീംകോടതിയിൽ 237 സിഎഎ ഹർജികൾ; വാദം കേൾക്കാമെന്ന് കേന്ദ്രം, ചൊവ്വാഴ്ച പരിഗണിക്കും

ഓൺലൈൻ ഡെസ്‌ക്

Published: March 15 , 2024 11:49 AM IST

Updated: March 15, 2024 12:07 PM IST

1 minute Read

സുപ്രീം കോടതി (Photo: Rahul R Pattom / Manorama)

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) ബന്ധപ്പെട്ട ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കാമെന്നു സുപ്രീംകോടതി. 237 ഹർജികളാണു കോടതിക്കു മുൻപാകെയുള്ളത്. സിഎഎ ചട്ടം റദ്ദാക്കണമെന്നാണു മുസ്‍ലിം ലീഗ്, ഡിവൈഎഫ്ഐ തുടങ്ങിയവർ നൽകിയ ഹർജിയിലെ ആവശ്യം. പൗരത്വം നൽകുന്നതിനെ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നു കേന്ദ്ര സർക്കാർ നിലപാടെടുത്തു. വാദം കേൾക്കാമെന്നു കേന്ദ്രം അറിയിച്ചതോടെയാണു കേസ് ചൊവ്വാഴ്ചത്തേക്കു മാറ്റിയത്.
Read Also: രാത്രിയിൽ 3 പുരുഷന്മാർ മുറിയിൽ; അത്താഴം ഓർഡർ ചെയ്യാത്തത് അന്വേഷിച്ചപ്പോൾ കണ്ടത് അരുംകൊലസിഎഎ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ‘‘ഇന്ത്യൻ പൗരത്വം രാജ്യത്ത് ഉറപ്പാക്കേണ്ടത് നമ്മുടെ പരമാധികാര അവകാശമാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. സിഎഎ ഒരിക്കലും പിൻവലിക്കില്ല’’ അദ്ദേഹം പറഞ്ഞു. വിജ്ഞാപനം ഇറങ്ങിയതിനെത്തുടർന്ന് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽനിന്നും കോൺഗ്രസിൽനിന്നും ശക്തമായ എതിർപ്പുയരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.

സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ചും സർക്കാരും ഇടതുമുന്നണിയും ചെയ്തതെല്ലാം എണ്ണിപ്പറഞ്ഞും കോൺഗ്രസ് സ്വീകരിച്ച നിലപാടിനെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണു കേരളം. എല്ലാവരെയും ഒരുമിപ്പിച്ചു പ്രക്ഷോഭം നടത്തി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു പ്രമേയം പാസാക്കി. 13 ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി കത്തെഴുതി. സുപ്രീംകോടതിയിൽ ഹർജി നൽകി. ആദ്യഘട്ടത്തിൽ യോജിപ്പിനു തയാറായ കോൺഗ്രസ് പെട്ടെന്നു ചുവടുമാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:
‌The Supreme Court will consider the petitions related to the Citizenship Amendment Act (CAA) on Tuesday.

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 mo-news-common-caaprotest 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-15 mo-judiciary-supremecourt 5us8tqa2nb7vtrak5adp6dt14p-2024-03-15 5us8tqa2nb7vtrak5adp6dt14p-2024 mo-legislature-caa 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews 57h4poll65aricca45v13svglp 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button