INDIALATEST NEWS

സഹായം ചോദിച്ചെത്തിയ 17കാരിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്

സഹായം ചോദിച്ചെത്തിയ 17കാരിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ് | Pocso Case Against B. S. Yediyurappa | Begaluru News | India News | Latest News | Crime News

സഹായം ചോദിച്ചെത്തിയ 17കാരിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്

ഓൺലൈൻ ഡെസ്ക്

Published: March 15 , 2024 08:11 AM IST

Updated: March 15, 2024 09:49 AM IST

1 minute Read

യെഡിയൂരപ്പ (PTI Photo)

ബെംഗളൂരു∙ കർണാടക മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവനഗർ പൊലീസാണ് കേസെടുത്തത്.അമ്മയ്ക്കൊപ്പം സഹായം ചോദിച്ചു വന്ന 17കാരിയോട് മോശമായി പെരുമാറിയതായാണ് കേസ്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവമെന്നും പൊലീസ് അറിയിച്ചു. 
സഹായം തേടി വന്ന പെൺകുട്ടിയെ യഡിയൂരപ്പ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ട പെൺകുട്ടി അമ്മയോട് പീഡന വിവരം പറയുകയായിരുന്നു. ബി.എസ്. യഡിയൂരപ്പയ്ക്കെതിരായ പീഡന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന്  കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:
Pocso Case Against Former Karnataka Chief Minister B. S. Yediyurappa

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 mo-politics-leaders-bsyeddyurappa 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-15 mo-news-national-states-karnataka 5ub704in5t1mi5psksal9kn4u9 5us8tqa2nb7vtrak5adp6dt14p-2024-03-15 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-world-countries-india-indianews mo-crime-posco 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button