ഇൻസ്റ്റഗ്രാം റീൽസ് വിഡിയോയിലൂടെ വൈറലായ മലയാളി മോഡൽ ശ്രീലക്ഷ്മി സതീഷിനെ (ആരാധ്യ ദേവി) നായികയാക്കി സിനിമ നിർമിക്കുകയാണ് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ ഗ്ലാമർ ട്രാൻസഫർമേഷൻ കണ്ടുള്ള രാം ഗോപാൽ വർമയുടെ ട്വീറ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. പുതിയ സിനിമയോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിലാണ് അതീവ ഗ്ലാമറസ്സായി താരം എത്തുന്നത്.
These are pics of Aaradhya Devi the girl from Kerala , who the team at Rgv Den discovered in a insta reel and signed her for their film SAAREE which is presently under production .. This is a photo shoot done by photographer Yeshwant #RGVsSAAREE https://t.co/3qyIv1arwE— Ram Gopal Varma (@RGVzoomin) March 14, 2024
‘‘യശ്വന്ത് ഗൗഡ്, നിങ്ങളുടെ ഫോട്ടോഗ്രഫിയിലൂടെ ആരാധ്യ ദേവി നടത്തിയ ട്രാൻസ്ഫർമേഷൻ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇൻസ്റ്റ റീൽ വിഡിയോയിലൂടെ ആർജിവി ടീം കണ്ടെത്തിയ കേരള പെൺകുട്ടിയായ ആരാധ്യ ദേവിയാണ് ഈ ചിത്രങ്ങളിൽ കാണുന്നത്. ഞങ്ങൾക്കൊപ്പം ‘സാരി’ എന്ന സിനിമയിലും ആരാധ്യ കരാർ ഒപ്പിട്ടിട്ടുണ്ട്. ആ സിനിമയുടെ പ്രൊഡക്‌ഷന്‍ പുരോഗമിക്കുകയാണ്. ഈ ഫോട്ടോഷൂട്ട് നടത്തിയത് യശ്വന്ത് ആണ്.’’–ആരാധ്യയുടെ ഗ്ലാമർ ചിത്രം എക്സിൽ പങ്കുവച്ചുകൊണ്ട് രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു.
രാം ഗോപാൽ വർമയുടെ പഴ്സനൽ ഫോട്ടോഗ്രാഫറായ യശ്വന്ത് ഗൗഡ് ആണ് ആരാധ്യയുടെ ഗ്ലാമർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ചിത്രങ്ങൾ: www.instagram.com/yeshclick/
അതേസമയം ആരാധ്യ നായികയായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫോട്ടോഗ്രഫറായ അഘോഷ് വൈഷ്ണവം ആണ് സംവിധാനം. ‘സാരി’ എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്. ലോക സാരി ദിനത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റും രാം ഗോപാല്‍ വർമ പുറത്തുവിട്ടിരുന്നു. അഘോഷിന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം. ആർജിവിയും ആർവി ഗ്രൂപ്പും ചേർന്നാണ് നിർമിക്കുന്നത്.
ചിത്രങ്ങൾ: www.instagram.com/yeshclick/
ചിത്രങ്ങൾ: www.instagram.com/yeshclick/
അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തും. സിനിമയിലേക്ക് ചുവടുവയ്ക്കുന്ന ശ്രീലക്ഷ്മി തന്റെ പേരും മാറ്റിയതായി രാം ഗോപാൽ വർമ വെളിപ്പെടുത്തിയിരുന്നു. ആരാധ്യ ദേവി എന്നാകും ഇനി മുതൽ ശ്രീലക്ഷ്മി അറിയപ്പെടുക. ഇൻസ്റ്റഗ്രാമിലും തന്റെ പേര് ശ്രീലക്ഷ്മി മാറ്റിയിട്ടുണ്ട്.
ചിത്രങ്ങൾ: www.instagram.com/yeshclick/
ചിത്രങ്ങൾ: www.instagram.com/yeshclick/
സിനിമയുടെ വിശേഷങ്ങളും ജീവിതത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പങ്കുവയ്ക്കുന്നുണ്ട്. രാം ഗോപാല്‍ വർമയുമായി ഡേറ്റ് ചെയ്തോ എന്ന ആരാധകന്റെ ചോദ്യത്തിന് ഇതു കണ്ടാൽ അദ്ദേഹം ഇപ്പോൾ പൊട്ടിച്ചിരിക്കുമെന്നായിരുന്നു നടിയുടെ മറുപടി. പുതിയ ഫോട്ടോഷൂട്ടുകൾ ഉണ്ടോ എന്നു ചോദിച്ചപ്പോൾ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണെന്നായിരുന്നു ആരാധ്യ ആരാധകരോടു പറഞ്ഞത്.
ചിത്രങ്ങൾ: www.instagram.com/yeshclick/
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവെന്‍സറും മോഡലുമാണ് ശ്രീലക്ഷ്മി. പരസ്യ ചിത്രങ്ങളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അങ്ങനെ വൈറലായ ശ്രീലക്ഷ്മിയുടെ റീൽ വിഡിയോയാണ് രാം ഗോപാൽ വർമ തന്റെ എക്സ് പ്ലാറ്റ്ഫോമിൽ ആദ്യം പങ്കുവച്ചത്. ഈ പെൺകുട്ടി ആരെന്ന് അറിയാമോ എന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചിരുന്നു. പിന്നീടാണ് ഈ പെൺകുട്ടി മലയാളി മോഡലാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്.
ചിത്രങ്ങൾ: www.instagram.com/yeshclick/
ചിത്രങ്ങൾ: www.instagram.com/yeshclick/
മോഡലായ ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സിനിമയിലേക്കു ക്ഷണിച്ച രാം ഗോപാൽ വർമയുടെ ട്വീറ്റ് മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. സിനിമയുടെ കഥ ഇഷ്ടപ്പെട്ട് തനിക്കു േചരുന്ന വേഷമാണെങ്കിൽ അഭിനയിക്കും എന്നായിരുന്നു ശ്രീലക്ഷ്മിയും പറഞ്ഞത്. സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിനു വേണ്ടിയാണ് രാംഗോപാൽ വർമ ശ്രീലക്ഷ്മിയെ തേടിയെത്തിയത്. കഥയും കഥാപാത്രവും അറിഞ്ഞതിനു േശഷം തീരുമാനം അറിയിക്കാമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്.
ചിത്രങ്ങൾ: www.instagram.com/yeshclick/
ചിത്രങ്ങൾ: www.instagram.com/yeshclick/
ഹൈദരാബാദുള്ള രാം ഗോപാൽ വര്‍മയുടെ ഡെൻ എന്ന ഓഫിസിൽ ശ്രീലക്ഷ്മിയുടെ ഫോട്ടോ തന്റെ സിനിമയിലെ നായികമാരുടെ ചിത്രങ്ങൾക്കൊപ്പം പ്രിന്റ് ചെയ്ത് വച്ചതും വാർത്തയായിരുന്നു.
ചിത്രങ്ങൾ: www.instagram.com/yeshclick/
ചിത്രങ്ങൾ: www.instagram.com/yeshclick/
ചിത്രങ്ങൾ: www.instagram.com/yeshclick/
അതേസമയം ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആർജിവിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് നിലവാരം കുറഞ്ഞ സിനിമകളെടുത്താണ് ആർജിവി വാർത്തകളിൽ ഇടം നേടിയത്. പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാൽ സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമാണ് രാം ഗോപാൽ വർമ ഇപ്പോൾ സിനിമ ചെയ്യുന്നതെന്നും വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ശ്രീലക്ഷ്മി നായികയാകുന്ന ചിത്രത്തെ സംബന്ധിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ച ഉയരുന്നുണ്ട്.
.
English Summary:
Sreelakshmi Satheesh aka Aaradhya Devi’s stunning makeover; Ram Gopal Varma’s Saree Girl