ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, മാർച്ച് 15, 2024


മേടം (അശ്വതി, ഭരണി, കാർത്തിക ¼)നിങ്ങളുടെ പ്രശസ്തി വർധിക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ വർധിച്ചേക്കാം. ചില ജോലികളുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കും. സഹോദരങ്ങളുടെ സഹായം തേടും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകും. മുൻകാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുമ്പോട്ട് പോകാൻ ശ്രദ്ധിക്കുക. ജോലിയിൽ അശ്രദ്ധ കാണിക്കരുത്.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇടവക്കൂറുകാർക്ക് ഈ ദിവസം ഏറെ മികച്ചതായിരിക്കും. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. ജോലി സ്ഥലത്തെ പ്രശ്നങ്ങളിൽ മേലുദ്യോഗസ്ഥരുടെ അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ചില വ്യക്തിപരമായ കാര്യങ്ങൾ ആരോടും പങ്കുവെയ്ക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ചില ആഗ്രഹങ്ങൾ സഫലമാകാനിടയുണ്ട്.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)വൈകാരികമായി തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുക. പ്രശ്നങ്ങൾ അവഗണിക്കരുത്. കുട്ടികളെ ചില മൂല്യങ്ങൾ പിന്തുടരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിച്ചേക്കാം. നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ അശ്രദ്ധ കാണിക്കാതിരിക്കുക. കുടുംബ തർക്കങ്ങൾ വളരെ ശ്രദ്ധയോടെ വേണം പരിഹരിക്കാൻ. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര വേണ്ടി വരും. സാമ്പത്തിക നേട്ടം ഉണ്ടാകുന്നത് വഴി സന്തോഷിക്കും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ഒരു പുതിയ വസ്തു സ്വന്തമാക്കാൻ സാധിച്ചേക്കും. ഭൂമി, വാഹനം, വീട് എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾ ഉറപ്പാക്കുന്നതിന് മുമ്പായി ഇവയുടെ എല്ലാ നിയമവശവും വിശദമായി പരിശോധിക്കേണ്ടതുണ്ട്. പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലികളിൽ നിന്ന് നേട്ടം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ജോലികൾ കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറുകാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. വിദ്യാർത്ഥികളിൽ കഠിനാദ്ധ്വാനവും അർപ്പണ മനോഭാവവും പ്രകടമാകും. തൊഴിൽ രംഗത്തെ നിങ്ങളുടെ പ്രകടനത്തിൽ മേലുദ്യോഗസ്ഥർ സംതൃപ്തി പ്രകടമാക്കും. ഇന്ന് ആരെയും അമിതമായി വിശ്വസിക്കുന്നത് ഒഴിവാക്കണം. പഴയ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. ചില ആളുകളുടെ സംസാരം മുഖവിലയ്‌ക്കെടുക്കുന്നത് ഒഴിവാക്കണം. മാതാവിന് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)വിദ്യാർഥികൾ പഠനത്തിൽ മുഴുകും. മുതിർന്നവർ ആത്മീയ കാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടമാക്കും. സാമ്പത്തിക പ്രശ്നങ്ങൾ സുഹൃത്തുക്കളുടെ സഹായത്തോടെ പരിഹരിക്കും. സുഹൃത്തുക്കളുമായി സന്തോഷത്തോടെ സമയം ചെലവിട്ടേക്കും. ബിസിനസ് ആവശ്യങ്ങൾക്ക് മുതിർന്ന ആളുകളുടെ സഹായം ലഭിക്കുന്നതാണ്. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ആരെങ്കിലും ഇന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനിടയുണ്ട്.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)സുഹൃത്തുക്കളുടെ ചില സംഭാഷണങ്ങൾ നിങ്ങളെ വിഷമിപ്പിക്കാനിടയുണ്ട്. കുടുംബ കാര്യങ്ങളിൽ പൂർണ്ണ ശ്രദ്ധ നൽകും. ആഡംബര കാര്യങ്ങളിൽ താല്പര്യം വർധിക്കുകയും അതിനായി പണം ചെലവഴിക്കുകയും ചെയ്തേക്കാം. ബിസിനസ് മെച്ചപ്പെടുത്താനായി ചില മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. വരുമാനം മെച്ചപ്പെടും. ചില പ്രധാന വിഷയങ്ങളിൽ കുടുംബാംഗങ്ങളുമായി ചർച്ച നടത്തും. കുട്ടികളുടെ ചില വിജയങ്ങൾ വീട്ടിൽ സന്തോഷം കൊണ്ടുവരും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ജനക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടും. സാമൂഹിക ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റും. ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന പല അവസരങ്ങളും കയ്യിൽ നിന്ന് വഴുതിപ്പോകുന്നതിൽ നിരാശരാകും. പുതിയ ആളുകളെ പരിചയപ്പെടാൻ സാധിക്കും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. മതപരമായ കാര്യങ്ങളിൽ നിങ്ങളുടെ താല്പര്യം വർധിക്കും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാകുന്ന ദിവസമാണ്. കുടുംബത്തിൽ അതിഥിയുടെ വരവ് സന്തോഷം കൊണ്ടുവരും. ജീവിത പങ്കാളിക്കായി പ്രത്യേകമായി എന്തെങ്കിലും കരുതിയേക്കാം. തീർപ്പാക്കാത്ത പല ജോലികളും പൂർത്തിയാക്കാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും. പുതിയാതായി എന്തെങ്കിലും ആരംഭിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് തുടക്കം കുറിക്കാൻ നല്ല ദിവസമാണ്.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ചില ദീർഘകാല പദ്ധതികളുടെ ഭാഗമാകാൻ സാധിക്കും. നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്തണം. കലാപരമായി ധാരാളം അവസരങ്ങൾ ലഭിച്ചേക്കും. പഴയ ചില നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് ലാഭം ലഭിക്കും. വീട്ടിൽ ബന്ധുസന്ദർശനം ഉണ്ടാകും. സന്തോഷം വർധിക്കും, ഇന്ന് അതിനനുസരിച്ച് നിങ്ങളുടെ ചെലവുകളും കൂടാനിടയുണ്ട്.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുംഭക്കൂറുകാർക്ക് ചെലവുകൾ വർധിക്കുന്ന ദിവസമാണ്. ചില ആളുകളുടെ വിശ്വാസം നേടുന്നതിൽ നിങ്ങൾ വിജയിക്കും. ചില അവസരങ്ങളിൽ നിന്ന് പൂർണ്ണമായ പ്രയോജനം നേടാനാകും. ചില സാമ്പത്തിക ഇടപാടുകൾക്ക് തിടുക്കം കാണിക്കരുത്. ആരെയെങ്കിലും കാണിക്കാനായി അമിതമായി പണം ചെലവിടുകയുമരുത്. അമിത ചെലവ് ബിയന്ത്രിക്കണം. ഇടപാടുകളിൽ ജാഗ്രത കൈവിടരുത്. വ്യാപാര രംഗത്ത് ആരെയും അന്ധമായി വിശ്വസിക്കാതിരിക്കാനും ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് മികച്ച ദിവസമായിരിക്കും.


Source link

Related Articles

Back to top button