ന​​ന്പ​​ർ 42 മും​​ബൈ എക്സ്പ്രസ്


മും​​ബൈ: എ​​​​ട്ട് വ​​​​ർ​​​​ഷ​​​​ത്തെ കാ​​ത്തി​​രി​​പ്പി​​നു വി​​​​രാ​​​​മ​​​​മി​​​​ട്ട് മും​​​​ബൈ. ആ​​​​വേ​​​​ശം നി​​​​റ​​​​ഞ്ഞ ര​​​​ഞ്ജി ട്രോ​​​​ഫി ഫൈ​​​​ന​​​​ലി​​​​ൽ വി​​​​ദ​​​​ർ​​​​ഭ​​​​യെ 169 റ​​​​ണ്‍​സി​​​​ന് തോ​​​​ൽ​​​​പ്പി​​​​ച്ച് അ​​​​ജി​​​​ങ്ക്യ ര​​​​ഹാ​​​​നെ​​​​യും സം​​​​ഘ​​​​വും ക​​​​പ്പു​​​​യ​​​​ർ​​​​ത്തി, മും​​ബൈ​​യു​​ടെ 42-ാം ര​​ഞ്ജി ട്രോ​​ഫി കി​​രീ​​ടം. വാ​​​​ങ്ക​​​​ഡെ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ അ​​​​ഞ്ചാം ദി​​​​നം ര​​​​ണ്ടാം സെ​​​​ഷ​​​​നി​​​​ൽ വി​​​​ദ​​​​ർ​​​​ഭ​​​​യു​​​​ടെ ഇ​​​​ന്നിം​​​​ഗ്സ് 368ൽ ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ചു. 538 റ​​​​ണ്‍​സി​​​​ന്‍റെ കൂ​​​​റ്റ​​​​ൻ വി​​​​ജ​​​​യ ല​​​​ക്ഷ്യ​​​​മാ​​​​ണ് മും​​​​ബൈ ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. വ​​​​ൻ സ്കോ​​​​ർ പി​​​​ന്തു​​​​ട​​​​ർ​​​​ന്ന വി​​​​ദ​​​​ർ​​​​ഭ​​​​യ്ക്കാ​​​​യി ക്യാ​​​​പ്റ്റ​​​​ൻ അ​​​​ക്ഷ​​​​യ് വാ​​​​ഡ്ക​​​​ർ സെ​​​​ഞ്ചു​​​​റി​​​​യും ഹ​​​​ർ​​​​ഷ് ദു​​​​ബെ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​യും നേ​​​​ടി ചെ​​​​റു​​​​ത്തു​​​​നി​​​​ന്നെ​​​​ങ്കി​​​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല. 48-ാം ത​​​​വ​​​​ണ​​​​യാ​​​​ണ് മും​​​​ബൈ ര​​​​ഞ്ജി ട്രോ​​​​ഫി ഫൈ​​​​ന​​​​ലി​​​​ൽ എ​​​​ത്തു​​​​ന്ന​​​​ത്. സ്കോ​​​​ർ: മും​​​​ബൈ: 224, 418. വി​​​​ദ​​​​ർ​​​​ഭ: 105, 368. ഫൈ​​​​ന​​​​ൽ വീ​​​​ര്യം… ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ത്തി​​​​ലെ ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ഇ​​​​രു​​​​ടീ​​​​മി​​​​ന്‍റെ​​​​യും ബാ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്ക് അ​​​​ടി​​​​പ​​​​ത​​​​റി. ബൗ​​​​ള​​​​ർ​​​​മാ​​​​ർ നി​​​​റ​​​​ഞ്ഞാ​​​​ടി​​​​യ​​​​പ്പോ​​​​ൾ മും​​​​ബൈ ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 224നും ​​​​വി​​​​ദ​​​​ർ​​​​ഭ 105നും ​​​​പു​​​​റ​​​​ത്താ​​​​യി. മും​​​​ബൈ​​​​യു​​​​ടെ ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സും ത​​​​ക​​​​ർ​​​​ച്ച​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു. 34 റ​​​​ണ്‍​സെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ര​​​​ണ്ട് വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ന​​​​ഷ്ട​​​​മാ​​​​യി.

മൂ​​​​ന്നാ​​​​മ​​​​നാ​​​​യി എ​​​​ത്തി​​​​യ മു​​​​ഷീ​​​​ർ ഖാ​​​​ൻ 136 റ​​​​ണ്‍​സു​​​​മാ​​​​യി മും​​​​ബൈ​​​​യു​​​​ടെ ര​​​​ക്ഷ​​​​ക​​​​നാ​​​​യി. ക്യാ​​​​പ്റ്റ​​​​ൻ അ​​​​ജി​​​​ങ്ക്യ ര​​​​ഹാ​​​​നെ (73), ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​ർ (95), എ​​​​സ്. മു​​​​ലാ​​​​നി (50) എ​​ന്നി​​വ​​രു​​ടെ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​ക​​​​ൾ മും​​​​ബൈ​​​​യെ 418 എ​​​​ന്ന സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ സ്കോ​​​​റി​​​​ലെ​​​​ത്തി​​​​ച്ചു. മും​​​​ബൈ ഉ​​​​യ​​​​ർ​​​​ത്തി​​​​യ കൂ​​​​റ്റ​​​​ൻ ല​​ക്ഷ്യം പി​​​​ന്തു​​​​ട​​​​ർ​​​​ന്ന വി​​​​ദ​​​​ർ​​​​ഭ ക​​​​രു​​​​ത​​​​ലോ​​​​ടെ​​​​യാ​​​​ണ് തു​​​​ട​​​​ങ്ങി​​​​യ​​​​ത്. 64 റ​​​​ണ്‍​സി​​​​ലാ​​​​ണ് ആ​​​​ദ്യ വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. അ​​​​തേ സ്കോ​​​​റി​​​​ൽ ര​​​​ണ്ടാം വി​​​​ക്ക​​​​റ്റും ന​​​​ഷ്ടം. ക്യാ​​​​പ്റ്റ​​​​ൻ അ​​​​ക്ഷ​​​​യ് വാ​​​​ഡ്ക​​​​ർ (102) സെ​​​​ഞ്ചു​​​​റി​​​​യു​​​​മാ​​​​യി ക​​​​ളം നി​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ ഹ​​​​ർ​​​​ഷ് ദു​​​​ബെ (65) അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​യു​​​​മാ​​​​യി മും​​​​ബൈ ബൗ​​​​ള​​​​ർ​​​​മാ​​​​രെ സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​ക്കി. ക​​​​രു​​​​ണ്‍ നാ​​​​യ​​​​രും (74) പൊ​​​​രു​​​​തി. എ​​​​ന്നാ​​​​ൽ, ത​​​​നു​​​​ഷ് കോ​​​​ട്ടി​​​​യ​​​​ന്‍റെ നാ​​​​ല് വി​​​​ക്ക​​​​റ്റ് നേ​​​​ട്ട​​​​വും തു​​​​ഷാ​​​​ർ ദേ​​​​ശ്പാ​​​​ണ്ഡെ​​​​യു​​​​ടെ​​​​യും മു​​​​ഷീ​​​​ർ ഖാ​​​​ന്‍റെ​​​​യും ര​​​​ണ്ട് വി​​​​ക്ക​​​​റ്റ് നേ​​​​ട്ട​​​​വും 169 റ​​​​ണ്‍​സ് അ​​​​ക​​​​ലെ വി​​​​ദ​​​​ർ​​​​ഭ​​​​യെ വീ​​​​ഴ്ത്തി. ര​​​​ണ്ടു ത​​​​വ​​​​ണ ക​​​​പ്പു​​​​യ​​​​ർ​​​​ത്തി​​​​യ വി​​​​ദ​​​​ർ​​​​ഭ​​​​യ്ക്ക് മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഫൈ​​​​ന​​​​ലി​​​​ൽ കാ​​​​ലി​​​​ട​​​​റു​​​​ന്ന​​​​ത്.


Source link

Exit mobile version