INDIALATEST NEWS

വീട്ടിൽ വീണ് മമതയ്ക്കു പരുക്ക്; തള്ളിയിട്ടെന്ന് ആരോപണം

വീട്ടിൽ വീണ് മമതയ്ക്കു പരുക്ക്: തള്ളിയിട്ടെന്ന് ആരോപണം – Bengal chief minister Mamata Banerjee injured after fall at home; stitches on forehead |

വീട്ടിൽ വീണ് മമതയ്ക്കു പരുക്ക്; തള്ളിയിട്ടെന്ന് ആരോപണം

മനോരമ ലേഖകൻ

Published: March 15 , 2024 02:51 AM IST

1 minute Read

തലയ്ക്ക് പരുക്കേറ്റ മമതാ ബാനർജി ചികിത്സയ്ക്കു ശേഷം ആശുപത്രിയിൽനിന്ന് മടങ്ങുന്നു. (PTI Photo)

കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കു വീടിനുള്ളിൽ തെന്നിവീണു നെറ്റിയിൽ പരുക്കേറ്റു. പിന്നിൽനിന്ന് ആരോ തള്ളിയതാണെന്നു തോന്നിയതായി മമത പറഞ്ഞെന്ന് ഡോക്ടർമാർ അറിയിച്ചത് ചർച്ചയ്ക്കിടയാക്കി. മമതയുടെ സഹോദരഭാര്യയായ കജോരി ബന്ദോപാധ്യായ ഈ ആരോപണം ആവർത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മമതയെ മുറിവിൽ 4 തുന്നലിട്ടശേഷം ഡിസ്ചാർജ് ചെയ്തു.
പരുക്കേറ്റു മുഖത്തു രക്തം വാർന്ന നിലയിൽ മുഖ്യമന്ത്രിയുടെ ചിത്രം തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് ആദ്യം വന്നത്. വീണപ്പോൾ നെറ്റി ഗ്ലാസ് ഷോ കേസിൽ ഇടിക്കുകയായിരുന്നു. അനന്തരവനും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും കുടുംബവും ഉടൻ മുഖ്യമന്ത്രിയെ എസ്എസ്കെഎം ആശുപത്രിയിൽ എത്തിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ മമതയുടെ ആരോഗ്യവിവരങ്ങൾ തിരക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ കാലിൽ പരുക്കേറ്റതിനെത്തുടർന്നു മമത വീൽചെയറിലാണു പ്രചാരണം നടത്തിയത്. 

English Summary:
Bengal chief minister Mamata Banerjee injured after fall at home; stitches on forehead

40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list mo-politics-leaders-abhishekbanerjee 40oksopiu7f7i7uq42v99dodk2-2024-03-15 mo-politics-parties-trinamoolcongress 6anghk02mm1j22f2n7qqlnnbk8-2024-03-15 mo-news-national-states-westbengal 2g60t4hghlaoq1h1phf8kp5ken mo-politics-leaders-mamatabanerjee mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button