ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​നാ​​യി ഇ​​നി​​യു​​ള്ള​​ത് ഏ​​ഴ് ദി​​ന​​ങ്ങ​​ൾ


ഇ​​ന്നേ​​ക്ക് ഏ​​ഴാം​​നാ​​ൾ ലോ​​ക ക്രി​​ക്ക​​റ്റി​​ന്‍റെ മാ​​സ്മ​​രി​​ക​​ത മി​​ഴി​​തു​​റ​​ക്കും. പി​​ന്നീ​​ട​​ങ്ങോ​​ട്ട് ഏ​​റും അ​​ടി​​യും മാ​​ത്രം. വി​​ല്ലോ ബാ​​റ്റാ​​ൽ അ​​ടി​​കൊ​​ണ്ട് പാ​​യു​​ന്ന പ​​ന്ത്, ബാ​​റ്റി​​നും പാ​​ഡി​​നും ഇ​​ട​​യി​​ലെ വി​​ട​​വ് ക​​ണ്ടെ​​ത്തി വി​​ക്ക​​റ്റി​​ള​​ക്കാ​​നു​​ള്ള പ​​ന്തി​​ന്‍റെ വ്യ​​ഗ്ര​​ത… അ​​ടി​​കൊ​​ണ്ട് വേ​​ലി​​ക്കെ​​ട്ടി​​നു​​ള്ളി​​ലും പു​​റ​​ത്തു​​മാ​​യി വി​​ശ്ര​​മ​​മി​​ല്ലാ​​തെ പാ​​യു​​ന്ന പ​​ന്തി​​ൽ മ​​ന​​സ​​ർ​​പ്പി​​ക്കു​​ന്ന ആ​​രാ​​ധ​​ക​​ർ… ആ​​രാ​​ധ​​ക​​മ​​ന​​സി​​നെ ത​​ണു​​പ്പി​​ച്ച് പെ​​യ്തി​​റ​​ങ്ങു​​ന്ന റ​​ണ്‍​സ്… ഇ​​തെ​​ല്ലാം ഒ​​ന്നി​​ച്ചെ​​ത്തു​​ന്ന, 2024 ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലേ​​ക്ക് ഇ​​നി ശേ​​ഷി​​ക്കു​​ന്ന​​ത് ഏ​​ഴ് ദി​​ന​​ങ്ങ​​ൾ മാ​​ത്രം. 2024 ഐ​​പി​​എ​​ല്ലി​​ൽ 10 ടീ​​മു​​ക​​ളു​​ണ്ടെ​​ങ്കി​​ലും ഏ​​ഴാം ന​​ന്പ​​ർ ജ​​ഴ്സി​​യ​​ണി​​യു​​ന്ന ക്യാ​​പ്റ്റന്മാ​​ർ ര​​ണ്ട്, ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ എം.​​എ​​സ്. ധോ​​ണി​​യും ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​ന്‍റെ ശു​​ഭ്മാ​​ൻ ഗി​​ല്ലും. ഏ​​ഴും എ​​ഴു​​പ​​ത്തേ​​ഴും ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ ഇ​​നി​​യൊ​​രു ഏ​​ഴാം ന​​ന്പ​​ർ ഇ​​ല്ലെ​​ന്ന തീ​​രു​​മാ​​നം ബി​​സി​​സി​​ഐ എ​​ടു​​ത്ത​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ ഐ​​പി​​എ​​ല്ലാ​​ണ് ഈ ​​മാ​​സം 22ന് ​​ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. ധോ​​ണി​​യോ​​ടു​​ള്ള ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യാ​​ണ് അ​​ദ്ദേ​​ഹം അ​​ണി​​ഞ്ഞി​​രു​​ന്ന ഏ​​ഴാം ന​​ന്പ​​ർ ബി​​സി​​സി​​ഐ റി​​ട്ട​​യ​​ർ ചെ​​യ്ത​​ത്. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ 10-ാം ന​​ന്പ​​ർ മാ​​ത്ര​​മാ​​യി​​രു​​ന്നു ഇ​​തി​​നു മു​​ന്പ് ബി​​സി​​സി​​ഐ റി​​ട്ട​​യ​​ർ ചെ​​യ്ത ഏ​​ക ജ​​ഴ്സി ന​​ന്പ​​ർ. ഏ​​ഴാം ന​​ന്പ​​റി​​നോ​​ട് പ്ര​​ണ​​യ​​മു​​ള്ള ശു​​ഭ്മാ​​ൻ ഗി​​ൽ ദേ​​ശീ​​യ ടീ​​മി​​നാ​​യി അ​​ണി​​യു​​ന്ന​​ത് 77-ാം ന​​ന്പ​​ർ ജ​​ഴ്സി​​യാ​​ണ്. ത​​ല​​യും സ്റ്റൈ​​ലും ചെ​​ന്നൈ​​യു​​ടെ ത​​ല​​യാ​​യ ധോ​​ണി, മു​​ടി​​ നീ​​ട്ടിവ​​ള​​ർ​​ത്തി​​യാ​​ണ് ഇ​​ത്ത​​വ​​ണ എ​​ത്തു​​ന്ന​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ദേ​​ശീ​​യ ടീ​​മി​​ൽ ധോ​​ണി​​യെ​​ത്തി​​യ സ​​മ​​യ​​ത്തെ ഹെ​​യ​​ർ സ്റ്റൈ​​ലാ​​ണി​​ത്. ഒ​​രു​​പ​​ക്ഷേ, ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ലേ​​ക്ക് എ​​ത്തി​​യ സ്റ്റൈ​​ലോ​​ടെ പ​​ടി​​യി​​റ​​ങ്ങാ​​നാ​​ണോ ധോ​​ണി​​യു​​ടെ ശ്ര​​മ​​മെ​​ന്നും ആ​​രാ​​ധ​​ക​​ർ ആ​​ശ​​ങ്ക​​പ്പെ​​ടു​​ന്നു. 42-ാം വ​​യ​​സി​​ലും ധോ​​ണി​​യു​​ടെ സ്റ്റൈ​​ലും ക്രി​​ക്ക​​റ്റും വി​​ട്ടു​​പോ​​യി​​ട്ടി​​ല്ലെ​​ന്ന​​താ​​ണ് വാ​​സ്ത​​വം.

ഐ​​പി​​എ​​ൽ കി​​രീ​​ടം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ സ്വ​​ന്ത​​മാ​​ക്കി​​യ ര​​ണ്ട് ടീ​​മു​​ക​​ളി​​ൽ ഒ​​ന്നാ​​ണ് എം.​​എ​​സ്. ധോ​​ണി ന​​യി​​ക്കു​​ന്ന ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്. മും​​ബൈ ഇ​​ന്ത്യ​​ൻ​​സാ​​ണ് മ​​റ്റൊ​​രു ടീം. ​​ധോ​​ണി​​യു​​ടെ കീ​​ഴി​​ൽ ആ​​റാം കി​​രീ​​ട​​മാ​​ണ് സി​​എ​​സ്കെ ഇ​​ത്ത​​വ​​ണ ല​​ക്ഷ്യം​​വ​​യ്്ക്കു​​ന്ന​​ത്. അ​​തി​​നു​​ള്ള സ​​ന്നാ​​ഹ​​വും പ​​ട​​ക്കോ​​പ്പും ചെ​​ന്നൈ​​യ്ക്കു​​ണ്ട്. ഡാ​​രെ​​ൽ മി​​ച്ച​​ൽ, ര​​ചി​​ൻ ര​​വീ​​ന്ദ്ര, ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​​ർ എ​​ന്നി​​വ​​ർ സി​​എ​​സ്കെ​​യി​​ലേ​​ക്ക് എ​​ത്തി​​യി​​ട്ടു​​ണ്ട്. ഐ​​പി​​എ​​ൽ ആ​​രം​​ഭി​​ച്ച 2008 മു​​ത​​ൽ സ്ഥി​​രം സാ​​ന്നി​​ധ്യ​​മാ​​യ ധോ​​ണി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​തു​​വ​​രെ ആ​​കെ 250 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ചു. 24 അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യ​​ട​​ക്കം 5082 റ​​ണ്‍​സ് നേ​​ടി. ന​​വ​നാ​​യ​​ക​​ൻ ക്യാ​​പ്റ്റ​​നാ​​യി ശു​​ഭ്മാ​​ൻ ഗി​​ല്ലി​​ന്‍റെ അ​​ര​​ങ്ങേ​​റ്റ സീ​​സ​​ണാ​​ണി​​ത്. ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ലേ​​ക്ക് ചേ​​ക്കേ​​റി​​യ​​തോ​​ടെ​​യാ​​ണ് ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​ന്‍റെ ക്യാ​​പ്റ്റ​​ൻ​​സി ഗി​​ല്ലി​​നു​​ വ​​ന്നു​​ചേ​​ർ​​ന്ന​​ത്. ഗി​​ല്ലി​​ന്‍റെ ക്യാ​​പ്റ്റ​​ൻ​​സി ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ലോ​​കം സൂ​​ക്ഷ്മ​​മാ​​യി വീ​​ക്ഷി​​ക്കു​​മെ​​ന്ന​​തി​​ൽ ത​​ർ​​ക്ക​​മി​​ല്ല. കാ​​ര​​ണം, ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ ടീ​​മി​​ന്‍റെ അ​​മ​​ര​​ത്തേ​​ക്ക് എ​​ത്താ​​ൻ സാ​​ധ്യ​​ത​​യു​​ള്ള യു​​വ​​താ​​ര​​ങ്ങ​​ളി​​ൽ ഒ​​രാ​​ളാ​​ണ് ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ ഗി​​ൽ. 2018 മു​​ത​​ൽ ഐ​​പി​​എ​​ല്ലി​​ന്‍റെ ഭാ​​ഗ​​മാ​​യ ഗി​​ൽ, ഇ​​തു​​വ​​രെ ആ​​കെ 91 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ചു. മൂ​​ന്ന് സെ​​ഞ്ചു​​റി​​യും 18 അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും അ​​ട​​ക്കം 2790 റ​​ണ്‍​സ് നേ​​ടി. 2022ൽ ​​ഗു​​ജ​​റാ​​ത്ത് ചാ​​ന്പ്യ​ന്മാ​രാ​​യ​​പ്പോ​​ൾ ഗു​​ജ​​റാ​​ത്തി​​ന്‍റെ നി​​ർ​​ണാ​​യ സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു. കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഗി​​ല്ലി​​ന്‍റെ ഐ​​പി​​എ​​ൽ അ​​ര​​ങ്ങേ​​റ്റം.


Source link

Exit mobile version