INDIALATEST NEWS

ഇലക്ടറൽ ബോണ്ട് മൂല്യം 12,000 കോടി രൂപ; പകുതിയും ബിജെപിക്ക്


ന്യൂഡൽഹി ∙ 2019 മുതലുള്ള ഇലക്ടറൽ ബോണ്ട് വിവരങ്ങൾ സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2019 ഏപ്രിൽ മുതൽ വിറ്റ 22,217 ബോണ്ടുകളുടെ കണക്കാണുള്ളത്. വിറ്റ ബോണ്ടുകളുടെ മൂല്യം ഏകദേശം 12,000 കോടി രൂപയാണ്. 2 ലിസ്റ്റുകളാണുള്ളത്. 1) ബോണ്ട് വാങ്ങിയവർ; 2) പാർട്ടികൾ ബോണ്ട് പണമാക്കിയതിന്റെ കണക്ക്. 
ബോണ്ടുകളുടെ സീരിയൽ നമ്പറില്ലാത്തതിനാൽ ഒരു കമ്പനി വാങ്ങിയ നിശ്ചിത ബോണ്ട് ഏതു പാർട്ടിയാണ് പണമാക്കി മാറ്റിയതെന്നു കണ്ടെത്താൻ കഴിയില്ല. ബിജെപിയുമായി ചേർത്ത് പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന അദാനി, റിലയൻസ് ഗ്രൂപ്പുകളുടെ പേരുകൾ കമ്മിഷൻ പുറത്തുവിട്ട പട്ടികയിൽ ഇല്ല. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കും. ബോണ്ടുകളുടെ വിവരങ്ങൾക്ക്: bit.ly/ecibond

ഏറ്റവും കൂടുതൽ പണം ലഭിച്ച രാഷ്ട്രീയ പാർട്ടികൾ
∙ ബിജെപി: 6060 കോടി രൂപ
∙ തൃണമൂൽ കോൺഗ്രസ്: 1609 കോടി രൂപ
∙ കോൺഗ്രസ്: 1421 കോടി രൂപ

∙ ബിആർഎസ്: 1214 കോടി രൂപ
∙ ബിജെഡി: 775 കോടി രൂപ
∙ ഡിഎംകെ: 639 കോടി രൂപ
∙ വൈഎസ്ആർ കോൺഗ്രസ്: 337 കോടി രൂപ

∙ ടിഡിപി: 218 കോടി രൂപ
∙ ശിവസേന: 159 കോടി രൂപ
∙ ആർജെഡി: 72 കോടി രൂപ
ഏറ്റവും കൂടുതൽ സംഭാവന നൽകിയവർ

∙ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ്: 1368 കോടി രൂപ 
∙ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ: 966 കോടി രൂപ 
∙ ക്വിക് സപ്ലൈ ചെയിൻ: 410 കോടി രൂപ 
∙ വേദാന്ത: 400.65 കോടി രൂപ 

∙ ഹാൽദിയ എനർജി: 377 കോടി രൂപ 
∙ ഭാരതി ഗ്രൂപ്പ്: 247 കോടി രൂപ 
∙ എസെൽ മൈനിങ് ആൻഡ് ഇൻഡസ്ട്രീസ്: 224.5 കോടി രൂപ 
∙ വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി: 220 കോടി രൂപ 
∙ കെവെന്റർ ഫുഡ്പാർക്ക് ഇൻഫ്ര: 195 കോടി രൂപ 
∙ മദൻലാൽ ലിമിറ്റഡ്: 185 കോടി രൂപ


Source link

Related Articles

Back to top button