ഹണിയെ കണ്ടുപിടിച്ച് നടി പ്രാചി; മറുപടിയുമായി നടി
ഹണിയെ കണ്ടുപിടിച്ച് നടി പ്രാചി; മറുപടിയുമായി നടി | Prachi Tehlan Honey Rose
ഹണിയെ കണ്ടുപിടിച്ച് നടി പ്രാചി; മറുപടിയുമായി നടി
മനോരമ ലേഖകൻ
Published: March 14 , 2024 12:01 PM IST
1 minute Read
പ്രാചി തെഹ്ളാൻ, ഹണി റോസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം
‘തന്നെ കണ്ടുപിടിക്കാമോ?’ എന്ന തലക്കെട്ടുമായി മലയാളികളുടെ പ്രിയതാരം ഹണി റോസ് പങ്കുവച്ച പഴയ സ്കൂൾ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആരാധകരടക്കം നിരവധിപ്പേരാണ് ചിത്രത്തിനു കമന്റുമായി എത്തിയത്. ഇപ്പോഴിതാ ഫോട്ടോയിൽ നിന്നു താരത്തെ കണ്ടെത്തിയിരിക്കുകയാണ് നടി പ്രാചി തെഹ്ലാൻ..
‘‘മഞ്ഞ സാരിയുടുത്ത ടീച്ചറുടെ വലതു വശത്ത് നിൽക്കുന്ന ആദ്യത്തെ പെൺകുട്ടി. മുകളിൽ നിന്ന് മൂന്നാം നിരയിൽ. നീളം കുറഞ്ഞ മുടിയുള്ള കുട്ടി’’ എന്നാണു പ്രാചിയുടെ കമന്റ്. പ്രാചിയുടെ കമന്റിന് ‘അതേ’ എന്ന മറുപടിയുമായി ഹണി റോസും എത്തിയിട്ടുണ്ട്.
സ്കൂൾ യൂണിഫോം അണിഞ്ഞ് സഹപാഠികൾക്കൊപ്പം നിൽക്കുന്ന ഗ്രൂപ്പ് ഫോട്ടോയായിരുന്നു നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഒരേപോലുള്ള യൂണിഫോമും ഹെയർസ്റ്റൈലുമായി നിൽക്കുന്ന ഓമനത്തമുള്ള കുരുന്നുകൾക്കിടയിൽ നിന്ന് ആരാധകരുടെ മനസ്സിൽ പതിഞ്ഞുപോയ പ്രിയ താരത്തെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടില്ല എന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്
കൂട്ടുകാരുടെ ഇടയിൽ നിൽക്കുന്ന തന്നെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നാണ് ഹണി റോസ് കരുതിയതെങ്കിലും ആരാധകർ പെട്ടെന്ന് തന്നെ കൂട്ടത്തിൽ നിന്ന് നടിയെ കണ്ടെത്തി. ഓറഞ്ച് സാരി ഉടുത്ത് ഇരിക്കുന്ന അധ്യാപികയുടെ അടുത്ത് നിൽക്കുന്ന പ്രസരിപ്പുള്ള പെൺകുട്ടി ഹണി റോസാണെന്ന് കണ്ടെത്താൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
ഹണി പഠിച്ചത് മൂലമറ്റം സ്കൂളിലാണെന്നും ആ മഞ്ഞ സാരി അണിഞ്ഞ ടീച്ചറിന്റെ പേര് മധു എന്നാണെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.
English Summary:
Prachi Tehlan’s reply for Honey Rose’s viral school photo
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-14 mo-entertainment-movie-prachi-tehlan 7rmhshc601rd4u1rlqhkve1umi-2024-03-14 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-03 1ml2552jkpnoat5u4b0v2nk6if f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-honey-rose
Source link