INDIALATEST NEWS

1000 രൂപ സ്ത്രീകൾക്കുള്ള ഭിക്ഷയെന്ന പരാമർശം: ഖുഷ്ബുവിന്റെ ഫോട്ടോ കത്തിച്ചു, വ്യാപക പ്രതിഷേധം

‘1000 രൂപ സ്ത്രീകൾക്കുള്ള ഭിക്ഷ’: ഖുഷ്ബുവിന്റെ ഫോട്ടോ കത്തിച്ചും ചെരുപ്പ് കൊണ്ട് അടിച്ചും പ്രതിഷേധം – Protest against Kushboo Sundar

1000 രൂപ സ്ത്രീകൾക്കുള്ള ഭിക്ഷയെന്ന പരാമർശം: ഖുഷ്ബുവിന്റെ ഫോട്ടോ കത്തിച്ചു, വ്യാപക പ്രതിഷേധം

ഓൺലൈൻ ഡെസ്‍ക്

Published: March 14 , 2024 09:45 AM IST

1 minute Read

ഖുഷ്‍ബു. ഫയൽ ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ചെന്നൈ∙ സ്ത്രീകൾക്കുള്ള സർക്കാരിന്റെ പ്രതിമാസ ധനസഹായ പദ്ധതിയെ പരിഹസിച്ച നടിയും ബിജെപി നേതാവുമായ ഖുഷ്ബുവിനെതിരെ വ്യാപക പ്രതിഷേധം. സർക്കാർ നൽകുന്ന തുക സ്ത്രീകൾക്കുള്ള ഭിക്ഷയാണെന്ന ഖുഷ്ബുവിന്റെ പരാമർശത്തിനെതിരെയാണു പ്രതിഷേധം ഉയരുന്നത്.
ചെന്നൈ, തിരുവള്ളൂർ, സേലം തുടങ്ങി വിവിധ ജില്ലകളിൽ സ്ത്രീകളുടെ നേതൃത്വത്തിൽ ഖുഷ്ബുവിന്റെ ഫോ‍ട്ടോ കത്തിക്കുകയും ഫോട്ടോയിൽ ചെരിപ്പ് കൊണ്ട് അടിക്കുകയും ചെയ്തു. ഖുഷ്ബു മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. 

Read Also: കോൺഗ്രസിന്റെ ‘മഹിളാ ന്യായ് ഗ്യാരന്റി’; നിർധന സ്ത്രീകൾക്ക് പ്രതിവർഷം അക്കൗണ്ട് വഴി ഒരു ലക്ഷം രൂപ
ഖുഷ്ബുവിന്റെ പരാമർശത്തെ മന്ത്രി ഗീതാ ജീവൻ അപലപിച്ചു. ഖുഷ്ബുവിന് 1,000 രൂപ വലിയ കാര്യമല്ലെന്നും  സാധാരണക്കാർക്ക് ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഈ പണം ഉപകരിക്കുമെന്നും അവർ പറഞ്ഞു. നടി അംബികയും ഖുഷ്ബുവിന്റെ പരാമർശത്തെ അപലപിച്ചു.

English Summary:
Protest against Kushboo Sundar

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 2p2k0l5cu1nv2ra14d8774f27q 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-03-14 40oksopiu7f7i7uq42v99dodk2-2024-03-14 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-world-countries-india-indianews mo-entertainment-movie-kushboo mo-news-national-states-tamilnadu 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button