പൊൻമുടിയെ വീണ്ടും മന്ത്രിയാക്കാൻ സ്റ്റാലിൻ: ഗവർണർക്ക് കത്ത്, ഒന്നും മിണ്ടാതെ ഗവർണർ

പൊൻമുടിയെ വീണ്ടും മന്ത്രിയാക്കാൻ സ്റ്റാലിൻ: ഗവർണർക്ക് കത്ത്-M K Stalin requested to re induct K Ponmudi into the cabinet

പൊൻമുടിയെ വീണ്ടും മന്ത്രിയാക്കാൻ സ്റ്റാലിൻ: ഗവർണർക്ക് കത്ത്, ഒന്നും മിണ്ടാതെ ഗവർണർ

ഓൺലൈൻ ഡെസ്‍ക്

Published: March 14 , 2024 10:03 AM IST

1 minute Read

എം.കെ..സ്റ്റാലിൻ (ഇടത്), ആർ.എൻ.രവി (വലത്)

ചെന്നൈ ∙ അഴിമതിക്കേസിൽ ശിക്ഷ ഒഴിവാക്കിയതോടെ കെ.പൊൻമുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പിന്നാലെ, ഗവർണർ ആർ.എൻ.രവി ഡൽഹിയിലേക്കു പോകുന്നു. മന്ത്രിയായി പൊൻമുടിയുടെ സത്യപ്രതിജ്ഞ ഇന്നു നടത്തണമെന്നാവശ്യപ്പെട്ടാണ് സ്റ്റാലിൻ കത്തു നൽകിയത്. എന്നാൽ, ഇതിനു മറുപടി നൽകാതിരുന്ന ഗവർണർ ഇന്നു ഡൽഹിയിലേക്കു പോകും.
Read Also: ‘ചെലവഴിക്കാൻ ഞങ്ങൾക്ക് പണമില്ല’: കൈമലർത്തി ഖർഗെ, കേന്ദ്രത്തിന് വിമർശനം

പൊൻമുടിയുടെ ശിക്ഷ തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് തമിഴ്‌നാട് നിയമസഭാ സെക്രട്ടറിക്കു ലഭിച്ചതിനെ തുടർന്നു തിരുക്കോവിലൂർ മണ്ഡലം ഒഴിഞ്ഞുകിടക്കുന്നെന്ന പ്രഖ്യാപനവും പിൻവലിച്ചു. തുടർന്നാണു പൊൻമുടിയെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയത്. 

English Summary:
M K Stalin requested to re induct K Ponmudi into the cabinet

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mkstalin 5us8tqa2nb7vtrak5adp6dt14p-2024-03-14 40oksopiu7f7i7uq42v99dodk2-2024-03-14 5us8tqa2nb7vtrak5adp6dt14p-2024 mo-politics-parties-dmk 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews 7la2705bvkki1mq1fmv0f246gv mo-news-national-states-tamilnadu 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version