SPORTS
അൽ ഹിലാലിന് ലോക റിക്കാർഡ്
ജിദ്ദ: തുടർച്ചയായി 28 മത്സരങ്ങൾ ജയിച്ച് ലോക റിക്കാർഡിട്ട് സൗദി പ്രൊ ലീഗ് ഫുട്ബോൾ ക്ലബ് അൽ ഹിലാൽ. എഷ്യൻ ചാന്പ്യൻസ് ലീഗിൽ അൽ എത്തിഹാദിനെ 2-0ന് തോൽപ്പിച്ചാണ് സൗദി ക്ലബ് പുതിയ റിക്കാർഡ് സ്ഥാപിച്ചത്. വെൽഷ് പ്രീമിയർ ലീഗ് ക്ലബ് ദ ന്യൂ സെയ്ന്റ്സ് 2016-17 സീസണിൽ സ്ഥാപിച്ച 27 തുടർജയ റിക്കാർഡ് അൽ ഹിലാൽ തിരുത്തി. ജയത്തോടെ അൽ ഹിലാൽ ഏഷ്യൻ ചാന്പ്യൻസ് ലീഗ് സെമി ഫൈനലിൽ കടന്നു.
Source link