വിദർഭ പോരാട്ടം
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം ആർക്കെന്ന് ഇന്നറിയാം. ഫൈനലിന്റെ നാലാം ദിനം മുംബൈക്കെതിരേ ശക്തമായ പോരാട്ടമാണ് വിദർഭ നടത്തിയത്. അഞ്ച് വിക്കറ്റ് കൈയിലിരിക്കേ 290 റണ്‍സ്കൂടി നേടിയാൽ വിദർഭയ്ക്ക് ജയിക്കാം. അതേസമയം, വിദർഭയുടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റ് വീഴ്ത്തിയാൽ മുംബൈക്ക് ചാന്പ്യന്മാരാകാം. സ്കോർ: മുംബൈ 224, 418. വിദർഭ 105, 248/5. മുംബൈ മുന്നോട്ടുവച്ച 538 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ വിദർഭയുടെ പോരാട്ടമാണ് നാലാംദിനം മുംബൈ വാങ്കഡെയിൽ കണ്ടത്. വിക്കറ്റ് നഷ്ടപ്പെടാതെ 10 റണ്‍സ് എന്ന നിലയിൽ നാലാംദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച വിദർഭയ്ക്കുവേണ്ടി കരുണ്‍ നായർ, ക്യാപ്റ്റൻ അക്ഷയ് വാഡ്കർ എന്നിവർ അർധസെഞ്ചുറി നേടി.
91 പന്തിൽ 56 റണ്‍സുമായി അക്ഷയ് വാഡ്കർ ക്രീസിലുണ്ട്. 11 റണ്‍സുമായി ഹർഷ് ദുബെയാണ് വാഡ്കറിനു കൂട്ടായുള്ളത്. 220 പന്ത് നേരിട്ട് 74 റണ്‍സ് നേടിയാണ് കരുണ്‍ നായർ ക്രീസ് വിട്ടത്.
Source link