ലാ ​മാ​സി​യ ബാ​ഴ്സ


ബാ​ഴ്സ​ലോ​ണ: മൂന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സ്പാ​നി​ഷ് ക്ല​ബ് എ​ഫ്സി ബാ​ഴ്സ​ലോ​ണ യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ക്വാ​ർ​ട്ട​റി​ൽ. ബാ​ഴ്സ​ലോ​ണ അ​വ​സാ​ന​മാ​യി ചാ​ന്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലെ​ത്തു​ന്പോ​ൾ (2019-20 ) ല​യ​ണ​ൽ മെ​സി ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 2019-20 സീ​സ​ണി​നു​ശേ​ഷം ഒ​രു ത​വ​ണ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം. ര​ണ്ടു ത​വ​ണ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പു​റ​ത്താ​യി. ആ ​ബാ​ഴ്സ ഇ​പ്പോ​ൾ പ്രീ ​ക്വാ​ർ​ട്ട​റി​ലെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി നാ​പ്പോ​ളി​യെ 4-2ന് ​ത​ക​ർ​ത്ത് ക്വാ​ർ​ട്ട​റി​ലെ​ത്തി​. ബാ​ഴ്സ​ലോ​ണ​യു​ടെ ഫു്ട​ബോ​ൾ അ​ക്കാ​ഡ​മി ലാ ​മാ​സി​യ​യി​ൽ​നി​ന്നു​ള്ള യു​വ ക​ളി​ക്കാ​രാ​ണ് ടീ​മി​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ര​ണ്ടാം പാ​ദ​ത്തി​ൽ ബാ​ഴ്സ​യ്ക്കാ​യി ലാ ​മാ​സി​യ​യി​ൽ​നി​ന്നു​ള്ള ഫെ​ർ​മി​ൻ ലോ​പ്പ​സ് ആ​ദ്യ ഗോ​ൾ നേ​ടി.

ജോ​വോ കാ​ൻ​സ​ലോ, റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി എ​ന്നി​വ​രും വ​ല​കു​ലു​ക്കി. ലാ ​മാസിയ താ​ര​ങ്ങ​ളാ​യ പ​തി​നാ​റു​കാ​ര​നാ​യ ലാ​മി​ൻ യ​മാ​ൽ, പ​തി​നേ​ഴു​കാ​ര​ൻ പ്ര​തി​രോ​ധ​ക്കാ​ര​ൻ പൗ ​ക്യു​ബാ​ർ​സി എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ചാ​ന്പ്യ​ൻ​സ് ലീ​ഗ് നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ക്ല​ബ് 18ൽ ​താ​ഴെ പ്രാ​യ​മു​ള്ള ര​ണ്ടു​ പേ​രെ ആ​ദ്യ പ​തി​നൊ​ന്നി​ൽ ഇ​റ​ക്കു​ന്ന​ത്.


Source link

Exit mobile version