ലാ മാസിയ ബാഴ്സ
ബാഴ്സലോണ: മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ. ബാഴ്സലോണ അവസാനമായി ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലെത്തുന്പോൾ (2019-20 ) ലയണൽ മെസി ടീമിനൊപ്പമുണ്ടായിരുന്നു. 2019-20 സീസണിനുശേഷം ഒരു തവണ പ്രീക്വാർട്ടറിൽ കടന്നതു മാത്രമായിരുന്നു ബാഴ്സയുടെ മികച്ച പ്രകടനം. രണ്ടു തവണ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ആ ബാഴ്സ ഇപ്പോൾ പ്രീ ക്വാർട്ടറിലെ ഇരുപാദങ്ങളിലുമായി നാപ്പോളിയെ 4-2ന് തകർത്ത് ക്വാർട്ടറിലെത്തി. ബാഴ്സലോണയുടെ ഫു്ടബോൾ അക്കാഡമി ലാ മാസിയയിൽനിന്നുള്ള യുവ കളിക്കാരാണ് ടീമിന്റെ തിരിച്ചുവരവിന് ചുക്കാൻ പിടിക്കുന്നത്. രണ്ടാം പാദത്തിൽ ബാഴ്സയ്ക്കായി ലാ മാസിയയിൽനിന്നുള്ള ഫെർമിൻ ലോപ്പസ് ആദ്യ ഗോൾ നേടി.
ജോവോ കാൻസലോ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരും വലകുലുക്കി. ലാ മാസിയ താരങ്ങളായ പതിനാറുകാരനായ ലാമിൻ യമാൽ, പതിനേഴുകാരൻ പ്രതിരോധക്കാരൻ പൗ ക്യുബാർസി എന്നിവർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചാന്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ ആദ്യമായാണ് ഒരു ക്ലബ് 18ൽ താഴെ പ്രായമുള്ള രണ്ടു പേരെ ആദ്യ പതിനൊന്നിൽ ഇറക്കുന്നത്.
Source link