മോസ്കോ: റഷ്യയുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും ഭീഷണി ഉണ്ടായാൽ അണ്വായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നു പ്രസിഡന്റ് പുടിൻ. അണ്വായുധ യുദ്ധത്തിലേക്കു നയിക്കുന്ന നടപടികൾക്ക് അമേരിക്ക മുതിരില്ലെന്നു കരുതുന്നതായും ടെലിവിഷൻ ചാനലിനു നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സംഘർഷം വർധിച്ചാലുള്ള അപകടങ്ങളെക്കുറിച്ചു ബോധ്യമുള്ളയാളാണ് യുഎസ് പ്രസിഡന്റ് ബൈഡൻ. റഷ്യയുടെ അണ്വായുധസേന എന്തും നേരിടാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ പുടിൻ പലതവണ ആണവഭീഷണി മുഴക്കിയിട്ടുണ്ട്. നാളെ മുതൽ ഞായറാഴ്ച വരെ നടക്കുന്ന റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പുടിൻ അധികാരം നിലനിർത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
Source link